ട്രെയിൻ തട്ടി യുവാവ് മരിച്ചു

ചിറയിൻകീഴ് ശാർക്കര റെയിൽവേ ഗേറ്റിന് സമീപം ട്രെയിൻ തട്ടി യുവാവ് മരിച്ചു.വെള്ളല്ലൂർ കിളിവീട്ടിൽ ജഗതന്റെ മകനും കഴക്കൂട്ടം കുളത്തൂരിൽ താമസക്കാരനുമായ ജോഷ്മീൻ (36) ആണ് മരണപ്പെട്ടത്. ഏവിയേഷൻ ട്രെയിനറായി ജോലി ചെയ്തു വരികയായിരുന്നു.വ്യാഴാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം. ശാർക്കര റെയിൽവേ ഗേറ്റിന് സമീപം വാഹനം നിർത്തിയിട്ട ശേഷം ജോഷ്മീൻ റെയിൽവേ ട്രാക്കിലേക്ക് കയറുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് .ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം. ഡിപ്രഷനാണ് യുവാവിനെ ജീവനെടുക്കാൻ പ്രേരിപ്പിച്ചതെന്നാണ് സൂചന. സംഭവത്തിന് മണിക്കൂറുകൾക്ക് മുൻപ് ജോഷ്മീൻ സമൂഹമാധ്യമങ്ങളിൽ വീഡിയോ പങ്കുവെച്ചിരുന്നു.

Leave a Reply

spot_img

Related articles

എക്സൈസ് വകുപ്പിലെ ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി എംവി ഗോവിന്ദൻ

എക്സൈസ് വകുപ്പിലെ ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ.എക്സൈസിലെ ഉന്നത ഉദ്യോഗസ്ഥ വൃന്ദം അഴിമതിക്കാർ ആണെന്നുള്ളതാണ് കമ്മീഷണറുടെ...

എക്‌സൈസ് ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ ഗുരുതര ആരോപണവുമായി എക്‌സൈസ് കമ്മീഷണറുടെ റിപ്പോര്‍ട്ട്

എക്‌സൈസ് ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ ഗുരുതര ആരോപണവുമായി പടിയിറങ്ങുംമുന്‍പ് എക്‌സൈസ് കമ്മീഷണറുടെ റിപ്പോര്‍ട്ട്.ജോയിന്റ് എക്‌സൈസ് കമ്മീഷണര്‍ എസ് വിനോദിനും ഡെപ്യൂട്ടി കമ്മീഷണര്‍ അജയ്ക്കുമെതിരെ മാസപ്പടി, അനധികൃത...

കോഴിക്കോട്ടെ ആശുപത്രിയിലെ സര്‍ജൻ എംഡിഎംഎയുമായി പിടിയില്‍

വയനാട് ലക്കിടിയില്‍ എംഡിഎംഎ കേസില്‍ ഡോക്ടർ പിടിയില്‍. മലപ്പുറം മൊറയൂർ സ്വദേശിയായ കെ.മുഹമ്മദ്‌ ഫാബിൻ ആണ് പിടിയിലായത്.ഇയാളില്‍ നിന്ന് 8.520 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.കോഴിക്കോട്ടെ...

അലക്ഷ്യമായി വച്ച താക്കോല്‍ കൈക്കലാക്കി പഞ്ചായത്ത് ഓഫീസില്‍ കവര്‍ച്ച നടത്തിയ ആള്‍ പിടിയില്‍

അലക്ഷ്യമായി വച്ച താക്കോല്‍ കൈക്കലാക്കി പഞ്ചായത്ത് ഓഫീസില്‍ കവര്‍ച്ച നടത്തിയ ആള്‍ പിടിയില്‍.വേങ്ങര ഗ്രാമപഞ്ചായത്ത് ഓഫീസ് കെട്ടിടത്തില്‍ നടന്ന വന്‍ മോഷണത്തിലെ പ്രതി കാട്ടീവീട്ടില്‍...