എക്സൈസ് കമ്മിഷണർ സീറാം സാംബശിവറാവുവിനെ മാറ്റി; അഡീ.കമ്മിഷണർക്ക് താൽക്കാലിക ചുമതല

എക്സൈസ് കമ്മിഷണർ സീറാം സാംബശിവറാവുവിനെ മാറ്റി.അഡീ.കമ്മിഷണർക്ക് താൽക്കാലിക ചുമതല നൽകി.സർക്കാരും മന്ത്രിയും അറിയാതെ ബാർ ലൈസൻസ് നൽകിയെന്ന വിവാദം കത്തുന്നതിനിടെ ആണീ തീരുമാനം. എക്സൈസ് കമ്മിഷണറുടെ നടപടിയിൽ മന്ത്രി എം. ലിജു ശക്തമായ അതൃപ്ത‌ി പ്രകടിപ്പിച്ചിരുന്നു.ഇതിനു പിന്നാലെയാണ് കമ്മിഷണറെ മാറ്റിയിരിക്കുന്നത്. മദ്യനയം വരുന്നതിനു മുൻപ് ഒരു ബാർ ലൈസൻസും അനുവദിക്കേണ്ടതില്ലെന്ന് ഓഗസ്‌റ്റിൽ സർക്കാർ നിർദേശം നൽകിയിരുന്നു . എന്നാൽ മൂന്ന് ബീയർ, വൈൻ പാർലറുകൾക്കു ലൈസൻസ് പുതുക്കി നൽകുകയും കൊച്ചി വിമാനത്താവളത്തിൽ 2 ലൗഞ്ച് ബാർ ലൈസൻസ് അനുവദിച്ചതും വൻ വിവാദമായിരുന്നു. മദ്യനയം വരുന്നതിനു മുൻപ് മന്ത്രി അറിയാതെയാണ് ഈ നടപടികളെന്നു ചൂണ്ടിക്കാട്ടി രണ്ട് എക്സൈസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്‌തിരുന്നു. വിഷയത്തിൽ സീറാം സാംബശിവറാവു നൽകിയ റിപ്പോർട്ട് മന്ത്രി ലിജു തള്ളിയിരുന്നു. ഇന്നലെ മന്ത്രി വിളിച്ച എക്സൈസ് ഉദ്യോഗസ്‌ഥരുടെ യോഗത്തിൽ സാംബശിവറാവു വന്നിരുന്നില്ല.

Leave a Reply

spot_img

Related articles

ടോമിൻ ജെ. തച്ചങ്കരി വിദേശയാത്രയ്ക്ക് അനുമതി തേടി നല്‍കിയ ഹർജിയില്‍ രൂക്ഷവിമർശനവുമായി ഹൈക്കോടതി

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശിക്ഷിക്കപ്പെട്ട മുൻ ഡി.ജി.പി ടോമിൻ ജെ. തച്ചങ്കരി വിദേശയാത്രയ്ക്ക് അനുമതി തേടി നല്‍കിയ ഹർജിയില്‍ രൂക്ഷവിമർശനവുമായി ഹൈക്കോടതി.ശിക്ഷിക്കപ്പെട്ടതിന് ശേഷം ഒരു...

കെ.ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ ബിരുദദാന ചടങ്ങിനിടെ റോജി എം. ജോണിനെതിരെ പോസ്റ്റർ ഉയർത്തി എസ് എഫ് ഐ പ്രവർത്തകർ

കോട്ടയം പള്ളിക്കത്തോട് കെ. ആർ നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്യൽ സയൻസ് & ആർട്സിൽ നടന്ന ബിരുദ ദാന ചടങ്ങ് ഉദ്ഘാടനം ചെയ്യാൻ...

സ്വാമി ഋതംബരാനന്ദ ശിവഗിരി മഠം പ്രസിഡന്റ്

സ്വാമി ഋതംബരാനന്ദ (പ്രസിഡൻ്റ്), വിശുദ്ധാനന്ദ സ്വാമി (സെക്രട്ടറി) സ്വാമി ശാരദാനന്ദ (ട്രഷറർ) എന്നി വരെ ശിവഗിരി മഠം ഭാരവാഹികളായി തെരഞ്ഞെടുത്തു.ശിവഗിരി മഠത്തിലെ 11 അംഗ...

നെടുമ്പാശ്ശേരി വാഹനാപകട കേസ്; സുഹൈൽ സജീവിന് ഒഴികെ ഉള്ളവർക്ക് ജാമ്യം

കൊച്ചി നെടുമ്പാശ്ശേരി വാഹനാപകട കേസിലെ ഒന്നാം പ്രതി സുഹൈൽ സജീവിന് ഒഴികെ ഉള്ളവർക്ക് ജാമ്യം. സുഹൈലിന് ജാമ്യം10 ദിവസത്തിനു ശേഷം.അന്വേഷണം പൂർത്തിയാകുന്നതു വരെ ജാമ്യം...