കെ.ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ ബിരുദദാന ചടങ്ങിനിടെ റോജി എം. ജോണിനെതിരെ പോസ്റ്റർ ഉയർത്തി എസ് എഫ് ഐ പ്രവർത്തകർ

കോട്ടയം പള്ളിക്കത്തോട് കെ. ആർ നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്യൽ സയൻസ് & ആർട്സിൽ നടന്ന ബിരുദ ദാന ചടങ്ങ് ഉദ്ഘാടനം ചെയ്യാൻ എത്തിയ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോണിനെതിരെ പോസ്റ്റർ പ്രതിഷേധവുമായി എസ് എഫ് ഐ.പരിപാടി ഉദ്ഘാടനം ചെയ്തതിന് തൊട്ടു പിന്നാലെയാണ് സദസിൽ എഴുന്നേറ്റ് നിന്ന് എട്ടോളം പ്രവർത്തകർ പോസ്റ്റർ കൈയിൽ ഉയർത്തി പിടിച്ച് നിന്നത്.കാലടി സർവ്വകലാശാലയിലെ സമരക്കാർക്ക് പിന്തുണ പ്രഖ്യാപിച്ചു കൊണ്ടായിരുന്നു ഇവരുടെ നടപടി.എന്നാൽ ഇത് വേദിയിൽ സീറ്റിൽ ഇരുന്നതിന് പിന്നാലെ മന്ത്രി കാണുകയും ഉടൻ മൈക്കിനടുത്തേക്ക് എത്തി അവരെ ഒന്നും ചെയ്യരുത് എന്ന് മന്ത്രി പോലീസിന് നിർദ്ദേശം നൽകുകയുമായിരുന്നു.തുടർന്ന് ഏതാനും വിദ്യാർത്ഥികൾക്ക് ബിരുദ സർട്ടിഫിക്കറ്റ് നൽകിയ ശേഷം വേദി വിടുകയായിരുന്നു.പുറത്തിറങ്ങിയ മന്ത്രി പ്രതിഷേധക്കാനുള്ള വിദ്യാർത്ഥികളുടെ അവകാശത്തെ തടയില്ലെന്ന് പ്രതികരിച്ചു.സമാധാനപരമായ ജനാധിപത്യ പ്രതിഷേധങ്ങളെ നൂറു ശതമാനവും ഉൾക്കൊളളുമെന്നും, എന്നാൽ അക്രമങ്ങളെ അനുവദിക്കില്ലെന്നും വ്യക്തമാക്കി.അടിസ്ഥാന സൗകര്യങ്ങളുടെ വലിയ പരിമിതി കെ.ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിൽ ഉണ്ട്, ഇതെല്ലാം ഒന്നൊന്നായി പരിഹരിക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ ഗവൺമെന്റിന്റെ കാലത്ത് ഇൻസ്റ്റിറ്റ്യൂട്ടിനായി ഇവിടെ എന്ത് നടന്നു എന്നതിനെക്കുറിച്ച് താൻ ചിന്തിക്കുന്നില്ല എന്നും അദ്ദേഹം വ്യക്തമാക്കി.
കാലടി സർവകലാശാലയിലെ പ്രതിഷേധങ്ങളെ കുറിച്ച് ഇന്നലെ പറഞ്ഞതിനപ്പുറത്തേക്ക് കൂടുതൽ പറയാനില്ലെന്നും മന്ത്രി പറഞ്ഞു.

Leave a Reply

spot_img

Related articles

ടോമിൻ ജെ. തച്ചങ്കരി വിദേശയാത്രയ്ക്ക് അനുമതി തേടി നല്‍കിയ ഹർജിയില്‍ രൂക്ഷവിമർശനവുമായി ഹൈക്കോടതി

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശിക്ഷിക്കപ്പെട്ട മുൻ ഡി.ജി.പി ടോമിൻ ജെ. തച്ചങ്കരി വിദേശയാത്രയ്ക്ക് അനുമതി തേടി നല്‍കിയ ഹർജിയില്‍ രൂക്ഷവിമർശനവുമായി ഹൈക്കോടതി.ശിക്ഷിക്കപ്പെട്ടതിന് ശേഷം ഒരു...

സ്വാമി ഋതംബരാനന്ദ ശിവഗിരി മഠം പ്രസിഡന്റ്

സ്വാമി ഋതംബരാനന്ദ (പ്രസിഡൻ്റ്), വിശുദ്ധാനന്ദ സ്വാമി (സെക്രട്ടറി) സ്വാമി ശാരദാനന്ദ (ട്രഷറർ) എന്നി വരെ ശിവഗിരി മഠം ഭാരവാഹികളായി തെരഞ്ഞെടുത്തു.ശിവഗിരി മഠത്തിലെ 11 അംഗ...

നെടുമ്പാശ്ശേരി വാഹനാപകട കേസ്; സുഹൈൽ സജീവിന് ഒഴികെ ഉള്ളവർക്ക് ജാമ്യം

കൊച്ചി നെടുമ്പാശ്ശേരി വാഹനാപകട കേസിലെ ഒന്നാം പ്രതി സുഹൈൽ സജീവിന് ഒഴികെ ഉള്ളവർക്ക് ജാമ്യം. സുഹൈലിന് ജാമ്യം10 ദിവസത്തിനു ശേഷം.അന്വേഷണം പൂർത്തിയാകുന്നതു വരെ ജാമ്യം...

എക്സൈസ് കമ്മിഷണർ സീറാം സാംബശിവറാവുവിനെ മാറ്റി; അഡീ.കമ്മിഷണർക്ക് താൽക്കാലിക ചുമതല

എക്സൈസ് കമ്മിഷണർ സീറാം സാംബശിവറാവുവിനെ മാറ്റി.അഡീ.കമ്മിഷണർക്ക് താൽക്കാലിക ചുമതല നൽകി.സർക്കാരും മന്ത്രിയും അറിയാതെ ബാർ ലൈസൻസ് നൽകിയെന്ന വിവാദം കത്തുന്നതിനിടെ ആണീ തീരുമാനം. എക്സൈസ്...