അര്‍ജന്റീന ഫുട്ബോൾ ഇതിഹാസം ലയണൽ മെസിയെ കേരളത്തില്‍ എത്തിക്കാമെന്ന പേരില്‍ നടത്തിയ തട്ടിപ്പില്‍ കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരം കേസെടുത്ത് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്.ഇഡിയുടെ കൊച്ചി യൂണിറ്റാണ് കേസെടുത്തിരിക്കുന്നത്. പൊലിസ് എഫ്ഐആറിന്റെ അടിസ്ഥാനത്തിലാണ് ഇഡിയുടെ നടപടി.തട്ടിപ്പില്‍ പൊലിസ് കേസെടുക്കുകയും റെയ്ഡ് നടത്തുകയും ചെയ്ത ഘട്ടത്തില്‍ തന്നെ ഇഡി ഈ വിഷയത്തില്‍ പ്രാഥമികമായ അന്വേഷണം നടത്തിയിരുന്നു.രണ്ടാഴ്ച മുമ്പ് കേസെടുക്കാന്‍ ഇഡിക്ക് അനുമതി ലഭിക്കുകയും ചെയ്തിരുന്നു. ഇതിന് പ്രകാരമാണ് കൊച്ചി യൂണിറ്റ് ആന്റോ അഗസ്റ്റിൻ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.വിശ്വാസവഞ്ചന നടത്തിയെന്നും ഇതിലൂടെ കള്ളപ്പണം വെളുപ്പിച്ചുവെന്നും സംശയിച്ചുകൊണ്ടാണ് കേസെടുത്തിരിക്കുന്നത്.

