മെ​സി​യു​ടെ പേ​രി​ലെ ത​ട്ടി​പ്പ്: ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ല്‍ നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ത്ത് ഇ​ഡി

അ​ര്‍​ജ​ന്‍റീ​ന ഫു​ട്ബോ​ൾ ഇ​തി​ഹാ​സം ല​യ​ണ​ൽ മെ​സി​യെ കേ​ര​ള​ത്തി​ല്‍ എ​ത്തി​ക്കാ​മെ​ന്ന പേ​രി​ല്‍ ന​ട​ത്തി​യ ത​ട്ടി​പ്പി​ല്‍ ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ല്‍ നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ത്ത് എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ്.ഇ​ഡി​യു​ടെ കൊ​ച്ചി യൂ​ണി​റ്റാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. പൊ​ലി​സ് എ​ഫ്‌​ഐ​ആ​റി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​ഡി​യു​ടെ ന​ട​പ​ടി.ത​ട്ടി​പ്പി​ല്‍ പൊ​ലി​സ് കേ​സെ​ടു​ക്കു​ക​യും റെ​യ്ഡ് ന​ട​ത്തു​ക​യും ചെ​യ്ത ഘ​ട്ട​ത്തി​ല്‍ ത​ന്നെ ഇ​ഡി ഈ ​വി​ഷ​യ​ത്തി​ല്‍ പ്രാ​ഥ​മി​ക​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി​യി​രു​ന്നു.ര​ണ്ടാ​ഴ്ച മു​മ്പ് കേ​സെ​ടു​ക്കാ​ന്‍ ഇ​ഡി​ക്ക് അ​നു​മ​തി ല​ഭി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഇ​തി​ന്‍ പ്ര​കാ​ര​മാ​ണ് കൊ​ച്ചി യൂ​ണി​റ്റ് ആ​ന്‍റോ അ​ഗ​സ്റ്റി​ൻ‌ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍​ക്കെ​തി​രെ കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.വി​ശ്വാ​സ​വ​ഞ്ച​ന ന​ട​ത്തി​യെ​ന്നും ഇ​തി​ലൂ​ടെ ക​ള്ള​പ്പ​ണം വെ​ളു​പ്പി​ച്ചു​വെ​ന്നും സം​ശ​യി​ച്ചു​കൊ​ണ്ടാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

Leave a Reply

spot_img

Related articles

വിമാനത്തിൽ വെച്ച് ദേഹാസ്വാസ്ഥ്യം; തൃശൂര്‍ സ്വദേശി മരിച്ചു

വിമാനത്തിൽ വെച്ച് ദേഹാസ്വാസ്ഥ്യം തൃശൂര്‍ സ്വദേശി മരിച്ചു . അഭിലാഷ് ചന്ദ്രൻ (45) ആണ് മരിച്ചത്.ഇന്ന് രാവിലെ ദമാമിൽ നിന്നും ഫ്‌ളൈ നാസ് വിമാനത്തിൽ...

കാലടി സർവകലാശാലയില്‍ വിദ്യാർഥികള്‍ നടത്തുന്ന നിരാഹാര സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ നടൻ പ്രകാശ് രാജ് സമരപ്പന്തലിലെത്തി

കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയില്‍ വിദ്യാർഥികള്‍ നടത്തുന്ന നിരാഹാര സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ പ്രമുഖ നടൻ പ്രകാശ് രാജ് സമരപ്പന്തലിലെത്തി.സർവകലാശാല അധികൃതരുടെയും സർക്കാരിന്റെയും നടപടികള്‍ക്കെതിരെ...

എക്സൈസ് കമ്മീഷണറുടെ റിപ്പോർട്ട്: അന്വേഷിക്കുമെന്ന് മന്ത്രി എം ലിജു

എക്സൈസ് കമ്മീഷണറുടെ റിപ്പോർട്ട്: അന്വേഷിക്കുമെന്ന് മന്ത്രി എം ലിജു.എക്സൈസ് കമ്മീഷണർ റിപ്പോർട്ട് കുറച്ചുകൂടി നേരത്തെ തന്നിരുന്നെങ്കിൽ നേരത്തെ തന്നെ അന്വേഷിക്കാമായിരുന്നുവെന്ന് മന്ത്രി എം ലിജുവിന്റെ...

റെയില്‍വെ ട്രാക്ക് മുറിച്ച് കടക്കുന്നത് ക്രിമിനല്‍ കുറ്റം: ട്രൈബ്യൂണല്‍

റെയില്‍വെ ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെ ട്രെയിന്‍ തട്ടിയുണ്ടാകുന്ന അപകടത്തില്‍ നഷ്ടപരിഹാരം നല്‍കാനാകില്ലെന്ന് എറണാകുളം റെയില്‍വെ ക്ലെയിംസ് ട്രൈബ്യൂണല്‍. ട്രാക്ക് മുറിച്ച് കടക്കുന്നത് ക്രിമിനല്‍ കുറ്റമാണ്....