റെയില്‍വെ ട്രാക്ക് മുറിച്ച് കടക്കുന്നത് ക്രിമിനല്‍ കുറ്റം: ട്രൈബ്യൂണല്‍

റെയില്‍വെ ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെ ട്രെയിന്‍ തട്ടിയുണ്ടാകുന്ന അപകടത്തില്‍ നഷ്ടപരിഹാരം നല്‍കാനാകില്ലെന്ന് എറണാകുളം റെയില്‍വെ ക്ലെയിംസ് ട്രൈബ്യൂണല്‍. ട്രാക്ക് മുറിച്ച് കടക്കുന്നത് ക്രിമിനല്‍ കുറ്റമാണ്. അതുകൊണ്ടുതന്നെ ട്രാക്ക് മുറിച്ച് കടക്കുമ്പോഴുണ്ടാകുന്ന അപകടങ്ങളില്‍ നഷ്ടപരിഹാരം നല്‍കാന്‍ കഴിയില്ലെന്നും റെയില്‍വെ ക്ലെയിംസ് ട്രൈബ്യൂണല്‍ പറഞ്ഞു.മാവേലിക്കര റെയില്‍വെ സ്റ്റേഷനില്‍ ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി പരിക്കേറ്റ ചങ്ങനാശ്ശേരി സ്വദേശി തോമസ് ജോണിന്റെ അപേക്ഷ തള്ളിയാണ് ട്രൈബ്യൂണല്‍ ഉത്തരവിട്ടത്.അപകടത്തെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ദീര്‍ഘനാള്‍ ചികിത്സ തേടിയെന്നും പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നുമായിരുന്നു തോമസിന്റെ ആവശ്യം. എന്നാല്‍ തെളിവുകള്‍ സഹിതം തോമസിന്റെ വാദം റെയില്‍വെ തള്ളി.ഫ്ളാറ്റ്ഫോമുകളിലേക്ക് പോകുന്നതിന് ഫുട് ഓവര്‍ ബ്രിഡ്ജ് ഉണ്ടെന്നിരിക്കെ അത് ഉപയോഗിക്കാതെ ട്രാക്കിലൂടെ പോകുന്നത് അപകടം ക്ഷണിച്ച് വരുത്തുന്നതിന് തുല്യമാണ്. ട്രെയിന്‍ യാത്രയ്ക്കിടെ അപകടത്തില്‍പ്പെടുന്നവര്‍ക്കേ നഷ്ടപരിഹാരത്തിന് അര്‍ഹതയുള്ളൂവെന്നും റെയില്‍വെ പറഞ്ഞു. സ്വന്തം ജാഗ്രതക്കുറവും നിയമലംഘനവും മൂലം അപകടം പറ്റുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കേണ്ടതില്ലെന്നും ട്രൈബ്യൂണല്‍ നിര്‍ദേശിച്ചു.

Leave a Reply

spot_img

Related articles

എക്‌സൈസ് കമ്മീഷണറെ മാറ്റിയ നടപടിയില്‍ എം ലിജുവിന് പൂര്‍ണ്ണ പിന്തുണയുമായി വെള്ളാപ്പള്ളി

എക്‌സൈസ് കമ്മീഷണറെ ചുമതലയില്‍ നിന്നും മാറ്റിയ നടപടിയില്‍ മന്ത്രി എം ലിജുവിന് പൂര്‍ണ്ണ പിന്തുണയുമായി എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.മന്ത്രിക്ക് മുകളിലല്ല...

സ്‌കൂട്ടർ ടിപ്പറിന് അടിയിലേക്ക് മറഞ്ഞ് വീട്ടമ്മക്ക് ദാരുണാന്ത്യം

ആലപ്പുഴ മാവേലിക്കരയിൽ സ്‌കൂട്ടർ ടിപ്പറിന് അടിയിലേക്ക് മറഞ്ഞ് വീട്ടമ്മക്ക് ദാരുണാന്ത്യം .ചെന്നിത്തല സ്വദേശി 56കാരി ആനി ബാബു ആണ് മരിച്ചത് .മവേലിക്കര ഗവൺമെൻ്റ് ആശുപത്രിക്ക്...

ഹോട്ടലുടമയെ ദുരൂഹ സാഹചര്യത്തിൽ പൊള്ളലേറ്റ് മരിച്ചനിലയിൽ കണ്ടെത്തി

ഹോട്ടലുടമയെ ദുരൂഹ സാഹചര്യത്തിൽ പൊള്ളലേറ്റ് മരിച്ചനിലയിൽ കണ്ടെത്തി.കുളത്തൂപ്പുഴ കെ.എസ്.ആർ.ടി.സി. കവലയിലെ ഹോട്ടൽ നടത്തിപ്പുകാരൻ ചന്ദ്രൻ (82)നെയാണ് ശനിയാഴ്ച രാവിലെ മരിച്ചനിലയിൽ കണ്ടെത്തിയത്.വർഷങ്ങളായി ഇയാൾ നടത്തിവന്നിരുന്ന...

ഡോ​ക്ട​ര്‍​ക്കെ​തി​രാ​യ ലൈം​ഗി​ക​പീ​ഡ​ന പ​രാ​തി: ഫോ​ണി​ല്‍ 12 യു​വ​തി​ക​ളു​ടെ സ്വ​കാ​ര്യ ദൃ​ശ്യ​ങ്ങ​ള്‍, പ്ര​തി ഒളിവിൽ

യു​വ​ന​ടി​യും സം​ഘ​വും ഫ്‌​ലാ​റ്റി​ലേ​ക്ക് വി​ളി​ച്ചു വ​രു​ത്തി മ​ര്‍​ദി​ച്ച ഡോ. ​ജോ​ണ്‍​സ​ണ്‍ കെ. ​വ​ര്‍​ഗീ​സി​നെ​തി​രെ (41) നി​ര്‍​ണാ​യ​ക തെ​ളി​വു​ക​ള്‍ പൊ​ലി​സി​ന് ല​ഭി​ച്ചു.പ്ര​തി​യു​ടെ ഫോ​ണി​ല്‍ നി​ന്നും 12...