കാലടി സർവകലാശാലയില്‍ വിദ്യാർഥികള്‍ നടത്തുന്ന നിരാഹാര സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ നടൻ പ്രകാശ് രാജ് സമരപ്പന്തലിലെത്തി

കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയില്‍ വിദ്യാർഥികള്‍ നടത്തുന്ന നിരാഹാര സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ പ്രമുഖ നടൻ പ്രകാശ് രാജ് സമരപ്പന്തലിലെത്തി.സർവകലാശാല അധികൃതരുടെയും സർക്കാരിന്റെയും നടപടികള്‍ക്കെതിരെ കടുത്ത ഭാഷയിലാണ് അദ്ദേഹം പ്രതികരിച്ചത്. സമരം നീളുകയാണെങ്കില്‍ താനും വിദ്യാർഥികള്‍ക്കൊപ്പം സമരപ്പന്തലില്‍ കുത്തിയിരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.ചോദ്യങ്ങള്‍ ചോദിക്കുന്ന കുട്ടികളോട് മറുപടി പറയുകയാണ് വേണ്ടതെന്നും അല്ലാതെ മാപ്പുപറയിച്ച്‌ നടപടിയെടുക്കുകയല്ല വേണ്ടതെന്നും പ്രകാശ് രാജ് പറഞ്ഞു. കേന്ദ്രത്തിലെ മോദി സർക്കാരിനെപ്പോലെയാണ് ഇവിടുത്തെ കോണ്‍ഗ്രസ് സർക്കാരും പെരുമാറുന്നതെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി സ്വന്തം നിലവാരം കാത്തുസൂക്ഷിക്കണമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സർഗ്ഗവാസനയില്ലാത്ത ആളാണ് കാലടി സർവകലാശാലാ വി.സി എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമരപ്പന്തലിലെത്തിയ പ്രകാശ് രാജ് നിരാഹാരമനുഷ്ഠിക്കുന്ന പി.എം. അശ്വന്ത്, കെ.വി. അഭിജിത്ത്, പി.എസ്. അർച്ചന എന്നിവരുമായും മറ്റ് വിദ്യാർഥികളുമായും കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു.

തിയേറ്റർ ആർട്സ് വിഭാഗത്തിലെ കേടായ ഉപകരണങ്ങള്‍ നന്നാക്കുക, കുടിവെള്ളം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു വിദ്യാർഥികളുടെ പ്രതിഷേധം. ഇതിന്റെ ഭാഗമായി അവതരിപ്പിച്ച ‘ലൈറ്റ് മരിച്ചു’ എന്ന നാടകത്തെ തെറ്റായി വ്യാഖ്യാനിച്ച്‌ വൈസ് ചാൻസലറെ പ്രതീകാത്മകമായി ശവസംസ്‌കാരം നടത്തിയെന്നാരോപിച്ചാണ് അധികൃതർ നടപടിയെടുത്തതെന്നാണ് എസ്.എഫ്.ഐ വ്യക്തമാക്കുന്നത്. നവംബർ രണ്ടിന് ചേർന്ന സിൻഡിക്കേറ്റ് യോഗം 12 വിദ്യാർഥികള്‍ മാപ്പെഴുതി നല്‍കിയാല്‍ സസ്‌പെൻഷൻ പിൻവലിക്കാമെന്നും 4 പേരുടെ സസ്‌പെൻഷൻ രണ്ടുമാസം കൂടി നീട്ടാമെന്നും തീരുമാനിച്ചിരുന്നു. എന്നാല്‍ ചെയ്യാത്ത തെറ്റിന് മാപ്പുപറയില്ലെന്ന ഉറച്ച നിലപാടിലാണ് വിദ്യാർഥികള്‍.

Leave a Reply

spot_img

Related articles

എക്‌സൈസ് കമ്മീഷണറെ മാറ്റിയ നടപടിയില്‍ എം ലിജുവിന് പൂര്‍ണ്ണ പിന്തുണയുമായി വെള്ളാപ്പള്ളി

എക്‌സൈസ് കമ്മീഷണറെ ചുമതലയില്‍ നിന്നും മാറ്റിയ നടപടിയില്‍ മന്ത്രി എം ലിജുവിന് പൂര്‍ണ്ണ പിന്തുണയുമായി എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.മന്ത്രിക്ക് മുകളിലല്ല...

സ്‌കൂട്ടർ ടിപ്പറിന് അടിയിലേക്ക് മറഞ്ഞ് വീട്ടമ്മക്ക് ദാരുണാന്ത്യം

ആലപ്പുഴ മാവേലിക്കരയിൽ സ്‌കൂട്ടർ ടിപ്പറിന് അടിയിലേക്ക് മറഞ്ഞ് വീട്ടമ്മക്ക് ദാരുണാന്ത്യം .ചെന്നിത്തല സ്വദേശി 56കാരി ആനി ബാബു ആണ് മരിച്ചത് .മവേലിക്കര ഗവൺമെൻ്റ് ആശുപത്രിക്ക്...

ഹോട്ടലുടമയെ ദുരൂഹ സാഹചര്യത്തിൽ പൊള്ളലേറ്റ് മരിച്ചനിലയിൽ കണ്ടെത്തി

ഹോട്ടലുടമയെ ദുരൂഹ സാഹചര്യത്തിൽ പൊള്ളലേറ്റ് മരിച്ചനിലയിൽ കണ്ടെത്തി.കുളത്തൂപ്പുഴ കെ.എസ്.ആർ.ടി.സി. കവലയിലെ ഹോട്ടൽ നടത്തിപ്പുകാരൻ ചന്ദ്രൻ (82)നെയാണ് ശനിയാഴ്ച രാവിലെ മരിച്ചനിലയിൽ കണ്ടെത്തിയത്.വർഷങ്ങളായി ഇയാൾ നടത്തിവന്നിരുന്ന...

ഡോ​ക്ട​ര്‍​ക്കെ​തി​രാ​യ ലൈം​ഗി​ക​പീ​ഡ​ന പ​രാ​തി: ഫോ​ണി​ല്‍ 12 യു​വ​തി​ക​ളു​ടെ സ്വ​കാ​ര്യ ദൃ​ശ്യ​ങ്ങ​ള്‍, പ്ര​തി ഒളിവിൽ

യു​വ​ന​ടി​യും സം​ഘ​വും ഫ്‌​ലാ​റ്റി​ലേ​ക്ക് വി​ളി​ച്ചു വ​രു​ത്തി മ​ര്‍​ദി​ച്ച ഡോ. ​ജോ​ണ്‍​സ​ണ്‍ കെ. ​വ​ര്‍​ഗീ​സി​നെ​തി​രെ (41) നി​ര്‍​ണാ​യ​ക തെ​ളി​വു​ക​ള്‍ പൊ​ലി​സി​ന് ല​ഭി​ച്ചു.പ്ര​തി​യു​ടെ ഫോ​ണി​ല്‍ നി​ന്നും 12...