ഹോട്ടലുടമയെ ദുരൂഹ സാഹചര്യത്തിൽ പൊള്ളലേറ്റ് മരിച്ചനിലയിൽ കണ്ടെത്തി.കുളത്തൂപ്പുഴ കെ.എസ്.ആർ.ടി.സി. കവലയിലെ ഹോട്ടൽ നടത്തിപ്പുകാരൻ ചന്ദ്രൻ (82)നെയാണ് ശനിയാഴ്ച രാവിലെ മരിച്ചനിലയിൽ കണ്ടെത്തിയത്.വർഷങ്ങളായി ഇയാൾ നടത്തിവന്നിരുന്ന സന്തോഷ് ഹോട്ടലിന് പിന്നിലെ പുരയിടത്തിൽ എട്ടു മണിയോടെ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.രാവിലെ ഹോട്ടലിലെത്തിയിരുന്നതായി ജീവനക്കാർ പറയുന്നു. ഏറെ നേരമായി കാണാത്തതിനെ തുടർന്ന് ജീവനക്കാർ നടത്തിയ തിരച്ചിലിലാണ് ഹോട്ടലിനു പിന്നിലായി അടുത്ത പുരയിടത്തിലെ ശൗചാലയത്തിന് സമീപത്ത് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് കുളത്തൂപ്പുഴ പൊലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു വരുന്നു.

