എക്സൈസ് കമ്മീഷണറെ ചുമതലയില്‍ നിന്നും മാറ്റിയ നടപടിയില്‍ മന്ത്രി എം ലിജുവിന് പൂര്‍ണ്ണ പിന്തുണയുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്.മന്ത്രിക്ക് മുകളിലല്ല ഉദ്യോഗസ്ഥര്‍ എന്ന് വെള്ളാപ്പള്ളി നടേശന് പറഞ്ഞു. തുടക്കം മുതല്‍ എക്സൈസ് മന്ത്രിക്ക് എതിരായി നിലപാട് സ്വീകരിച്ചയാളാണ് സാംബശിവറാവു.മദ്യനയം വരുന്നതിന് മുമ്പ് ബാറുകള്‍ക്ക് ലൈസന്‍സ് കൊടുത്തെങ്കില്‍ ഗുരുതരമായ തെറ്റ് ആണെന്നും വെള്ളാപ്പള്ളി വിമര്‍ശിച്ചു. സര്‍ക്കാറിന്റെ മനസ്സ് മനസ്സിലാക്കി പ്രവര്‍ത്തിക്കേണ്ട ഉദ്യോഗസ്ഥര്‍ എതിരായി പ്രവര്‍ത്തിച്ചെങ്കില്‍ നടപടിയെടുക്കുക സ്വാഭാവികമാണെന്നും വെള്ളാപ്പള്ളി നടേശന് കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസമായിരുന്നു സീറാം സാംബശിവ റാവുവിനെ മാറ്റിയത്. അഡീഷണല്‍ എക്സൈസ് കമ്മീഷണര്‍ക്ക് പകരം ചുമതല നല്കി. പുതിയ ബാറുകള്‍ക്ക് ലൈസന്‍സ് നല്കിയ സംഭവത്തില്‍ എക്സൈസ് മന്ത്രി എം ലിജു പരസ്യ വിമര്‍ശനം ഉന്നയിച്ച് രംഗത്തെത്തിയിരുന്നു. ഇതിനിടെയായിരുന്നു നടപടി.

