സിഐടിയു സംസ്ഥാന സമ്മേളനം; കോട്ടയം നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം

സിഐടിയു സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച്‌ കോട്ടയം നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി .ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ നഗരത്തിലേക്ക് വാഹനങ്ങള്‍ പ്രവേശിക്കുന്നതിനും നഗരത്തിനകത്തെ യാത്രയ്ക്കും നിയന്ത്രണങ്ങള്‍ ഉണ്ടാകും.സമ്മേളനത്തോടനുബന്ധിച്ച്‌ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായാണ് പോലീസ് ക്രമീകരണങ്ങള്‍ ഏർപ്പെടുത്തിയിരിക്കുന്നത്.യാത്ര പുറപ്പെടുന്നതിന് മുമ്പ് നിർദേശിച്ചിരിക്കുന്ന വഴികള്‍ ശ്രദ്ധിക്കണമെന്ന് പോലീസ് അറിയിച്ചു. ഇന്ന് ഉച്ചയ്ക്കുശേഷം ഭാരവാഹനങ്ങള്‍ക്ക് കോട്ടയം നഗരത്തില്‍ പ്രവേശനം ഉണ്ടായിരിക്കില്ല. കോട്ടയത്തെ ഗതാഗത നിയന്ത്രണം അറിയാം.ചങ്ങനാശേരി ഭാഗത്തുനിന്ന് എംസി റോഡ് വഴി വരുന്ന വലിയ വാഹനങ്ങള്‍ ളായിക്കാട് ബൈപാസ് ജങ്ഷനില്‍നിന്ന് തിരിഞ്ഞ് റെയില്‍വേ ജങ്ഷനിലെത്തി കുരിശുമ്മൂട്, തെങ്ങണ, ഞാലിയാകുഴി, പുതുപ്പള്ളി, മണർകാട് വഴി പോകണം.നാട്ടകം ഭാഗത്തുനിന്ന് എംസി റോഡ് വഴി വരുന്ന കഞ്ഞിക്കുഴി, മണർകാട്, പുതുപ്പള്ളി ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങള്‍ മണിപ്പുഴ ജങ്ഷനില്‍നിന്ന് വലത്തേക്ക് തിരിഞ്ഞ് കടുവാക്കുളം, കൊല്ലാട് വഴി പോകണം.മണിപ്പുഴ ഭാഗത്തുനിന്ന് വരുന്ന സ്വകാര്യ ബസുകള്‍ കോടിമതയിലെത്തി സർവീസ് അവസാനിപ്പിച്ച്‌ തിരികെ പോകണം.കടുത്തുരുത്തി, കുറവിലങ്ങാട് ഭാഗങ്ങളില്‍നിന്ന് വരുന്ന വലിയ വാഹനങ്ങള്‍ പട്ടിത്താനം കവലയില്‍നിന്ന് തിരിഞ്ഞ് തിരുവഞ്ചൂർ, മണർകാട്, പുതുപ്പള്ളി വഴി പോകണം.ഏറ്റുമാനൂർ ഭാഗത്തുനിന്ന് വരുന്ന ബസുകള്‍ ഒഴികെയുള്ള വാഹനങ്ങള്‍ വട്ടമൂട് ജങ്ഷനില്‍നിന്ന് തിരിഞ്ഞ് കഞ്ഞിക്കുഴി വഴി പോകണം.ഏറ്റുമാനൂർ ഭാഗത്തുനിന്നുള്ള സ്വകാര്യ ബസുകള്‍ ബേക്കർ ജങ്ഷൻ, ശീമാട്ടി റൗണ്ട്, സെൻട്രല്‍ ജങ്ഷൻ വഴി തിരുനക്കര ബസ് സ്റ്റാൻഡിലെത്തി തിരികെ പോകണം.ചാലുകുന്ന് ഭാഗത്തുനിന്ന് വരുന്ന സ്വകാര്യ ബസുകളും ബേക്കർ ജങ്ഷനിലെത്തി ശീമാട്ടി റൗണ്ട്, സെൻട്രല്‍ ജങ്ഷൻ വഴി തിരുനക്കര ബസ് സ്റ്റാൻഡിലെത്തി തിരികെ പോകണം.തിരുവാർപ്പ്, തിരുവാതുക്കല്‍, കാരാപ്പുഴ ഭാഗങ്ങളില്‍നിന്നുള്ള ബസുകള്‍ തിരുനക്കര ബസ് സ്റ്റാൻഡിലെത്തി തിരികെ പോകണം.മണർകാട് ഭാഗത്തുനിന്ന് ചങ്ങനാശേരി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ മണർകാട് ജങ്ഷനില്‍നിന്ന് പുതുപ്പള്ളി, തെങ്ങണ വഴി പോകണം. ഏറ്റുമാനൂർ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ തിരുവഞ്ചൂർ, പേരൂർ വഴി പോകണം.കെകെ റോഡ് വഴി വരുന്ന നാട്ടകം, ചിങ്ങവനം ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങള്‍ കഞ്ഞിക്കുഴിയില്‍നിന്ന് തിരിഞ്ഞ് കൊല്ലാട്, കടുവാക്കുളം വഴി പോകണം.കെകെ റോഡ് വഴി വരുന്ന സ്വകാര്യ ബസുകള്‍ തിരുനക്കര ബസ് സ്റ്റാൻഡിലെത്തി ശീമാട്ടി റൗണ്ട്, ശാസ്ത്രി റോഡ്, ലോഗോസ് ജങ്ഷൻ വഴി തിരികെ പോകണം.പൊൻകുന്നം, കാഞ്ഞിരപ്പള്ളി ഭാഗങ്ങളിലേക്ക് പോകേണ്ട കെഎസ്‌ആർടിസി ബസുകള്‍ ഐഡ ജങ്ഷൻ, മണിപ്പുഴ, ദിവാൻ കവല, കടുവാക്കുളം, പുതുപ്പള്ളി, മണർകാട് വഴി പോകണം.

Leave a Reply

spot_img

Related articles

ബിഎല്‍എം സ്ഥാപക ചെയർമാൻ ആർ. പ്രേംകുമാറിനെ സാമ്പത്തിക തട്ടിപ്പ് കേസില്‍ ചോദ്യം ചെയ്യാൻ ഇഡി ഉടൻ നോട്ടീസ് നല്‍കും

ബിഎല്‍എം സ്ഥാപക ചെയർമാൻ ആർ. പ്രേംകുമാറിനെ സാമ്പത്തിക തട്ടിപ്പ് കേസില്‍ ചോദ്യം ചെയ്യാൻ എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റ് ഉടൻ നോട്ടീസ് നല്‍കും.പ്രേംകുമാർ വിദേശത്താണെന്നാണ് അന്വേഷണ സംഘത്തിന്...

കോഴിക്കോട് ഇന്ന് രാത്രി മുതല്‍ ഗതാഗത നിരോധനം

കോഴിക്കോട് ഇന്ന് രാത്രി മുതല്‍ ഗതാഗത നിരോധനം ഏർപ്പെടുത്തും .ചെറുവണ്ണൂര്‍ മേല്‍പ്പാലം നിര്‍മാണത്തിന്റെ ഭാഗമായി ഗര്‍ഡര്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ന് രാത്രി 10 മണി...

കാസര്‍ഗോഡ് 17 വയസുകാരന് വെടിയേറ്റു

കാസര്‍ഗോഡ് പൂച്ചക്കാട് 17 വയസുകാരന് തോക്കില്‍ നിന്നും വെടിയേറ്റു. ഗുരുതര പരിക്കുകളോടെ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.സംഭവത്തില്‍ ബേക്കല്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.പിതാവ് കിടപ്പ്...

തൈക്കൂടത്ത് കാര്‍ ആക്സസറീസ് വില്‍ക്കുന്ന ഷോറൂമില്‍ വന്‍ തീപിടുത്തം

തൈക്കൂടത്ത് കാര്‍ ആക്സസറീസ് വില്‍ക്കുന്ന ഷോറൂമില്‍ വന്‍ തീപിടുത്തം.ദി കാര്‍സ് എന്ന സ്ഥാപനം പൂര്‍ണമായി കത്തി നശിച്ചു.ഇന്നലെ രാത്രി 9 മണിയോടെയാണ് സ്ഥാപനത്തില്‍ തീപടര്‍ന്നത്....