സ്ട്രോക്ക് തിരിച്ചറിഞ്ഞില്ല: 56കാരന്റെ കാൽ മുറിച്ചുമാറ്റി; പറവൂർ താലൂക്ക് ആശുപത്രിയിൽ വീണ്ടും ചികിത്സാപ്പിഴവ് ആരോപണം

എറണാകുളം പറവൂർ താലൂക്ക് ആശുപത്രിയിൽ വീണ്ടും ഗുരുതര ചികിത്സാപ്പിഴവെന്ന് ആരോപണം. സ്ട്രോക്ക് തിരിച്ചറിയാത്തതിനെ തുടർന്ന് 56കാരന്റെ കാൽ മുറിച്ചുമാറ്റി. കുന്നുകര സ്വദേശി അബ്‌ദുൽ ജബ്ബാറിന്‍റെ കാലാണ് മുറിച്ചുമാറ്റിയത്. സ്ട്രോക്കിന്റെ ലക്ഷണങ്ങളുമായി ആശുപത്രിയിലെത്തിയ രോഗിക്ക്, രോഗനിർണയം നടത്താതെ ജീവനക്കാർ മരുന്ന് നൽകി മടക്കി അയക്കുകയായിരുന്നു.കഴിഞ്ഞ ജൂലൈ 26നാണ് സംഭവം.

കാലുവേദനയും പരിക്കുകളുമായി രാത്രിയിൽ പറവൂർ താലൂക്ക് ആശുപത്രിയിലെത്തിയ അബ്‌ദുൽ ജബ്ബാറിന് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർമാർ പരിശോധിച്ച ശേഷം കാര്യമായ കുഴപ്പമില്ലെന്നും മൂന്ന് മണിക്കൂറിനുള്ളിൽ വേദന മാറുമെന്നും പറഞ്ഞ് മടക്കി അയക്കുകയായിരുന്നു. പിറ്റേന്ന് രാവിലയും വേദന മാറാത്തതിനെ തുടർന്ന് വീണ്ടും ആശുപത്രിയിലെത്തുകയായിരുന്നു. തുടർന്ന് സൂപ്രണ്ട് ഉൾപ്പെടെയുള്ളവർ നടത്തിയ പരിശോധനയിലാണ് സ്ട്രോക്കിന്റെ ലക്ഷണമായിരുന്നെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് ആറ് മണിക്കൂർ മുമ്പേ ചികിത്സ ലഭിക്കേണ്ടതായിരുന്നുവെന്നും മനസിലാക്കുകയായിരുന്നു.എന്നാൽ, ഡ്യൂട്ടിയിലുണ്ടായിരുന്നത് പഠിക്കുന്ന വിദ്യാർഥികളാണെന്നും അവരെ കേസിൽ ഉൾപ്പെടുത്തരുതെന്നും പറഞ്ഞ് അധികൃതർ അദ്ദേഹത്തെ സമാധാനിപ്പിച്ച് വിട്ടയക്കുകയായിരുന്നു.തുടർന്ന് സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളജിലും ചികിത്സ തേടിയെങ്കിലും, രോഗം മൂർഛിച്ചതിനെ തുടർന്ന് കാൽ മുറിച്ചുമാറ്റേണ്ടി വരുകയായിരുന്നു. യഥാസമയം ചികിത്സ ലഭിക്കാത്തതാണ് ഈ അവസ്ഥയ്ക്ക് കാരണമെന്നും ആശുപത്രി അധികൃതരുടെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായെന്നുമാണ് ആരോപണം.

Leave a Reply

spot_img

Related articles

ഭർത്താവിനെ കാമുകന്റെ സഹായത്തോടെ കൊലപ്പെടുത്തി ഹൃദയാഘാതമെന്ന് വരുത്തിത്തീർത്തു; ഭാര്യയും കാമുകനും അറസ്റ്റിൽ

ബെംഗളൂരു ദൊഡ്ഡതൊഗുരുവിൽ ഭർത്താവിനെ കാമുകന്റെ സഹായത്തോടെ കൊലപ്പെടുത്തിയ ശേഷം ഹൃദയാഘാതമാണെന്ന് വരുത്തിത്തീർത്ത യുവതിയും കാമുകനും പിടിയിലായി. നാൽപ്പത്തിയൊന്നുകാരനായ ഉപേന്ദ്രയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഉപേന്ദ്രയുടെ ഭാര്യ...

കേരളത്തെ നടുക്കിയ അമ്പൂരി ദുരന്തത്തിന് 25 വർഷം; കാഞ്ഞിരപ്പള്ളിയിലെ ചൂഴിക്കുന്നേൽ കുടുംബത്തിന് നഷ്ടമായത് പത്ത് ജീവനുകൾ

കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഉരുൾപൊട്ടൽ ദുരന്തങ്ങളിലൊന്നായ അമ്പൂരി ദുരന്തത്തിന് കാൽനൂറ്റാണ്ട് പൂർത്തിയായി. 2001 നവംബർ ഒൻപതിന് തിരുവനന്തപുരം ജില്ലയിലെ നെയ്യാർ ഡാമിനും അമ്പൂരിക്കും...

പിഎസ്‌സി ചെയർമാനെ ഇന്ന് ചോദ്യം ചെയ്യാൻ ക്രൈം ബ്രാഞ്ച്

ആസൂത്രണ ബോർഡ് പരീക്ഷാക്രമക്കേടിൽ പിഎസ്‌സി ചെയർമാൻ എം.ആർ. ബൈജുവിനെ ചോദ്യം ചെയ്യാനായി ക്രൈംബ്രാഞ്ച് എസ്.ഐ.ടി.കഴിഞ്ഞ ആഴ്ച ഓഫീസിലെത്താൻ നിർദ്ദേശം നൽകിയിരുന്നെങ്കിലും ചോദ്യം ചെയ്യലിന് ഹാജരാകാൻ...

ബാസ്‌ക്കറ്റ് ബോൾ പരിശീലകൻ അനീഷ് കുര്യൻ അന്തരിച്ചു

ബാസ്കറ്റ്ബോൾ പരിശീലകനും കോട്ടയം ജില്ലാ ബാസ്കറ്റ്ബോൾ അസോസിയേഷൻ ട്രഷററുമായ വാക്കാട് പാക്കരമ്പേൽ അനീഷ് കുര്യൻ (47) അന്തരിച്ചു. അസോസിയേഷൻ യോഗത്തിനുശേഷം തലശ്ശേരിയിൽ നിന്നും നാട്ടിലേക്ക്...