റോഡിൽ കിടന്ന് ബഹളം വച്ച പ്രതി പോലീസുകാരൻ്റെ കൈ കടിച്ചു മുറിച്ചു

റോഡിൽ കിടന്ന് ബഹളം വച്ചതിന് കസ്റ്റഡിയിലെടുത്ത പ്രതി പോലീസുകാരൻ്റെ കൈ കടിച്ചുമുറിച്ചു. എറണാകുളം നോർത്ത് സ്റ്റേഷനിലെ ഡ്രൈവറുടെ കൈയാണ് പ്രതി കടിച്ചുമുറിച്ചത്.കൊല്ലം ശാസ്താംകോട്ട വേങ്ങ നെടുംപുറത്ത് കിഴക്കാതിർ വീട്ടിൽ മുഹമ്മദ് ഇഖ്ബാൽ (25) ആണ് കേസിലെ പ്രതി. എറണാകുളം നോർത്ത് റെയിൽവേ ഓവർപാലത്തിന് സമീപമുള്ള നടപ്പാലത്തിൽവച്ച് ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു ഇഖ്ബാൽ ബഹളമുണ്ടാക്കിയത്. പെട്രോളിംഗിനിടെ നോർത്ത് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ പ്രതിയെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിക്കുകയായിരുന്നു.സ്റ്റേഷനിൽ എത്തിച്ചപ്പോഴും പ്രതി ബഹളം തുടരുകയും പോലീസുകാരെ അസഭ്യം പറയുകയും ചെയ്തു. ഇതിനിടയിലാണ് നോർത്ത് സ്റ്റേഷനിലെ ഡ്രൈവറുടെ കൈ ഇഖ്ബാൽ കടിച്ചുമുറിച്ചത്. “എന്റെ പേര് മുഹമ്മദ് ഇഖ്ബാൽ” എന്ന് ആവർത്തിച്ചുകൊണ്ട് ഇയാൾ അസഭ്യവർഷം നടത്തുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.റോഡിൽ ബഹളമുണ്ടാക്കി പൊതുജന സമാധാനത്തിന് ഭംഗം വരുത്തിയതിനും പോലീസുകാരെ അസഭ്യം പറഞ്ഞതിനും സെൻട്രൽ പോലീസും, പോലീസുകാരന്റെ കൈ കടിച്ചുമുറിച്ചതിന് നോർത്ത് പോലീസും ഇഖ്ബാലിനെതിരെ കേസുകൾ എടുത്തു.

Leave a Reply

spot_img

Related articles

പ്രായപൂർത്തിയാകാത്ത കുട്ടികള്‍ വാഹനം ഓടിക്കുന്ന സംഭവങ്ങളില്‍ രക്ഷിതാക്കള്‍ക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ഗതാഗതമന്ത്രി സി.പി ജോണ്‍

പ്രായപൂർത്തിയാകാത്ത കുട്ടികള്‍ വാഹനം ഓടിക്കുന്ന സംഭവങ്ങളില്‍ കുട്ടികള്‍ക്കെതിരെ നടപടിയെടുക്കുന്നതിന് പകരം രക്ഷിതാക്കള്‍ക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ഗതാഗതമന്ത്രി സി.പി ജോണ്‍.കുട്ടികള്‍ക്ക് വാഹനം നല്‍കുന്ന രക്ഷിതാക്കളാണ്...

വന്ദേമാതരം മുഴുവൻ ആലപിച്ചതിൽ അതൃപ്തി; പാടി തീരുംമുമ്പേ കസേരയിൽ ഇരുന്ന് മന്ത്രി കെ. മുരളീധരൻ

മന്ത്രി കെ. മുരളീധരന്‍ പങ്കെടുത്ത പരിപാടിയില്‍ വന്ദേമാതരം പൂര്‍ണമായി പാടിയതില്‍ അതൃപ്തി പ്രകടിപ്പിച്ച് മന്ത്രി.കാസര്‍കോട് മുള്ളേരിയ കുടുംബാരോഗ്യ കേന്ദ്രത്തിലെ ലാബ് ഉദ്ഘാടന ചടങ്ങിലാണ് സംഭവം....

ഭർത്താവിനെ കാമുകന്റെ സഹായത്തോടെ കൊലപ്പെടുത്തി ഹൃദയാഘാതമെന്ന് വരുത്തിത്തീർത്തു; ഭാര്യയും കാമുകനും അറസ്റ്റിൽ

ബെംഗളൂരു ദൊഡ്ഡതൊഗുരുവിൽ ഭർത്താവിനെ കാമുകന്റെ സഹായത്തോടെ കൊലപ്പെടുത്തിയ ശേഷം ഹൃദയാഘാതമാണെന്ന് വരുത്തിത്തീർത്ത യുവതിയും കാമുകനും പിടിയിലായി. നാൽപ്പത്തിയൊന്നുകാരനായ ഉപേന്ദ്രയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഉപേന്ദ്രയുടെ ഭാര്യ...

കേരളത്തെ നടുക്കിയ അമ്പൂരി ദുരന്തത്തിന് 25 വർഷം; കാഞ്ഞിരപ്പള്ളിയിലെ ചൂഴിക്കുന്നേൽ കുടുംബത്തിന് നഷ്ടമായത് പത്ത് ജീവനുകൾ

കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഉരുൾപൊട്ടൽ ദുരന്തങ്ങളിലൊന്നായ അമ്പൂരി ദുരന്തത്തിന് കാൽനൂറ്റാണ്ട് പൂർത്തിയായി. 2001 നവംബർ ഒൻപതിന് തിരുവനന്തപുരം ജില്ലയിലെ നെയ്യാർ ഡാമിനും അമ്പൂരിക്കും...