ഡെങ്കിപ്പനി വ്യാപനം; കേരള സർവകലാശാലയുടെ കാര്യവട്ടം ക്യാമ്പസും ഹോസ്റ്റലും അടച്ചു

ഡെങ്കിപ്പനി വ്യാപനത്തെത്തുടർന്ന് കേരള സർവകലാശാലയുടെ കാര്യവട്ടം ക്യാമ്പസും ഹോസ്റ്റലും അടച്ചു.ഒരാഴ്‌ചക്കിടെ 13 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. നിരവധിപ്പേർക്ക് രോഗലക്ഷണങ്ങളുമുണ്ട്. മൂന്ന് ദിവസത്തേക്കാണ് കോളേജും ഹോസ്റ്റലും അടച്ചിടുന്നതെന്ന് അധിക‌ൃതർ അറിയിച്ചു. വിദ്യാർത്ഥിനികള്‍ താമസിക്കുന്ന ഹോസ്റ്റലിലാണ് രോഗവ്യാപനം രൂക്ഷമായത്. ഇന്നലെ ചേർന്ന സിൻഡിക്കേറ്റ് യോഗത്തിലും ആരോഗ്യവകുപ്പ് അധിക‌ൃതരുമായുള്ള ചർച്ചയിലുമാണ് അടച്ചിടുന്നത് സംബന്ധിച്ച്‌ തീരുമാനമെടുത്തത്.

Leave a Reply

spot_img

Related articles

പെട്രോളിലെ എഥനോൾ അളവ് പരിശോധിക്കാൻ കേരളത്തിൽ പ്രത്യേക പരിശോധനാ കിറ്റുകൾ; മൂന്ന് സർക്കാർ ലാബുകളിൽ പരിശോധന ഈയാഴ്ച തുടങ്ങും

സംസ്ഥാനത്ത് വിതരണം ചെയ്യുന്ന പെട്രോളിൽ അനുവദനീയമായതിലും കൂടുതൽ എഥനോൾ കലർത്തുന്നുണ്ടോയെന്ന് കണ്ടെത്താൻ പ്രത്യേക പരിശോധനാ കിറ്റുകൾ കേരളത്തിലെത്തി. ഇന്ത്യൻ ഓയിൽ കോർപ്പറേഷനിൽ നിന്നാണ് സംസ്ഥാന...

പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് എസ്.ബി രാജു രാജിവെച്ചു

പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് എസ്.ബി രാജു രാജിവെച്ചു. സിപിഎം നിർദേശത്തേ തുടർന്നാണ് രാജിയെന്നാണ് സൂചന. പകരം വി. പൊന്നുക്കുട്ടൻ പ്രസിഡൻ്റാകും....

മാന്നാനം ബൈബിൾ കൺവെൻഷൻ നാളെ തുടങ്ങും; ഒരുക്കങ്ങൾ പൂർത്തിയായി

മാന്നാനം സെന്റ് ജോസഫ് ആശ്രമം പള്ളിയിൽ കടലുണ്ടി എൽ റൂഹ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. റാഫേൽ കോക്കാടൻ സി.എം.ഐ. നയിക്കുന്ന ബൈബിൾ കൺവെൻഷൻ നാളെ...

സിപിഎം വ്യക്തി കേന്ദ്രീകൃതം; കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാസഹോദരൻ പാർട്ടി വിട്ടു

സിപിഎം നേതൃത്വത്തിനെതിരെ രൂക്ഷവിമർശനവുമായി മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാസഹോദരൻ എസ്.ആർ. വിനയകുമാർ പാർട്ടി വിട്ടു. പാർട്ടിയിൽ കമ്മ്യൂണിസ്റ്റ് ആശയങ്ങൾ ഇല്ലാതായെന്നും പിണറായിസം...