ഡെങ്കിപ്പനി വ്യാപനത്തെത്തുടർന്ന് കേരള സർവകലാശാലയുടെ കാര്യവട്ടം ക്യാമ്പസും ഹോസ്റ്റലും അടച്ചു.ഒരാഴ്ചക്കിടെ 13 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. നിരവധിപ്പേർക്ക് രോഗലക്ഷണങ്ങളുമുണ്ട്. മൂന്ന് ദിവസത്തേക്കാണ് കോളേജും ഹോസ്റ്റലും അടച്ചിടുന്നതെന്ന് അധികൃതർ അറിയിച്ചു. വിദ്യാർത്ഥിനികള്‍ താമസിക്കുന്ന ഹോസ്റ്റലിലാണ് രോഗവ്യാപനം രൂക്ഷമായത്. ഇന്നലെ ചേർന്ന സിൻഡിക്കേറ്റ് യോഗത്തിലും ആരോഗ്യവകുപ്പ് അധികൃതരുമായുള്ള ചർച്ചയിലുമാണ് അടച്ചിടുന്നത് സംബന്ധിച്ച് തീരുമാനമെടുത്തത്.

