ലോവര്‍ പ്രൈമറി സ്‌കൂള്‍ ടീച്ചര്‍ ഉദ്യോഗാര്‍ഥികളുടെ സമരം തീര്‍ക്കാന്‍ സര്‍ക്കാര്‍ .ഉദ്യോഗാര്‍ഥികളുടെ ആവശ്യങ്ങളും ഒത്തുതീര്‍പ്പ് വ്യവസ്ഥകളും ബുധനാഴ്ച മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ച ചെയ്യും.മന്ത്രിസഭാ യോഗത്തിന് ശേഷം സമരക്കാരുമായി ചര്‍ച്ച നടത്തും.ഉദ്യോഗാര്‍ഥികളുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും നേരത്തേ വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഉദ്യോഗാര്‍ഥികളുടെ ചില ആവശ്യങ്ങളിലാണ് സര്‍ക്കാരിന് മുന്നില്‍ തടസ്സങ്ങളുണ്ടായിരുന്നത്. ഇതില്‍ അധ്യാപക വിദ്യാര്‍ഥി അനുപാതം 1:25 ആക്കണമെന്ന ആവശ്യമാണ് പ്രധാന പ്രശ്‌നം. ഇതില്‍ പരിഹാരം കണ്ടെത്താനായി പലതരത്തിലുള്ള പാക്കേജുകള്‍ സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്. അധ്യാപക-വിദ്യാര്‍ഥി അനുപാതം 1:30ല്‍നിന്ന് കുറയ്ക്കുന്നത് സര്‍ക്കാര്‍ സ്‌കൂളുകളില്‍ മാത്രമായി പരിമിതപ്പെടുത്താന്‍ കഴിയുമോ എന്നതാണ് സര്‍ക്കാര്‍ പ്രധാനമായും ആലോചിക്കുന്നത്. ഇത്തരത്തില്‍ ഇളവ് നല്‍കിയാലുണ്ടാകുന്ന സാമ്പത്തിക ബാധ്യത സംബന്ധിച്ച് ധനവകുപ്പില്‍നിന്നും അഭിപ്രായം തേടും.

