എസ്.എം.എ. ബാധിച്ച മുക്കത്തെ മൂന്ന് കുരുന്നുകളുടെ ചികിത്സയ്ക്കായി ഇതുവരെ ലഭിച്ചത് 21.5 കോടി

അപൂർവ ജനിതക രോഗമായ എസ്.എം.എ. ബാധിച്ച മുക്കത്തെ മൂന്ന് കുരുന്നുകളുടെ ചികിത്സയ്ക്കായി ഇതുവരെ ലഭിച്ചത് 21.5 കോടി രൂപ.ഒരുമാസത്തിനിടെ ആണ് 21,55,60,308 രൂപ അക്കൗണ്ടിൽ എത്തിയത്. 10 ദിവസത്തിനിടെ 50 കോടി ലക്ഷ്യം പൂർത്തിയാക്കാനാണ് നീക്കം. മൂന്ന് കുട്ടികളുടെയും ചികിത്സ ഒരുമിച്ച് തുടങ്ങാനാണ് ശ്രമം. ഒറ്റ പ്രസവത്തിലുണ്ടായ കല്ലുരുട്ടി പൂവ്വത്തേരിച്ചാലിൽ ഡേവിഡ്, ഏഥൻ, ഒലിവർ എന്നീ മൂന്ന് കുരുന്നുകളുടെ ചികിത്സയ്ക്കായാണ് ചികിത്സാസഹായ കമ്മിറ്റിയുടെ നേതൃത്വത്തിൽ ധനസമാഹരണം നടത്തുന്നത്. കുരുന്നുകളുടെ ചികിത്സാസഹായത്തിനായി ജനപ്രതിനിധികളും സാമൂഹിക-രാഷ്ട്രീയ നേതാക്കളും നാട്ടുകാരും കൈകോർത്ത് വിപുലമായ ജനകീയ കമ്മിറ്റിക്ക് രൂപം നൽകുകയായിരുന്നു.
ചികിത്സാ ധനസഹായ ഫണ്ടിനായി പണം അയക്കരുതെന്ന വ്യാജ പ്രചാരണം ഫണ്ട് സമാഹരണത്തിന് തിരിച്ചടിയായിരുന്നു. ചികിത്സയ്ക്ക് ആവശ്യമായ 50 കോടി രൂപ തികഞ്ഞെന്നും ആരും പണം അയക്കരുതെന്നുമാണ് വാട്‌സ് ആപ്പിലൂടെയുള്ള ഓഡിയോ സന്ദേശം. ഇതിനെതിരെ സഹായ സമിതി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.ചികിത്സക്ക് ആവശ്യമായ മരുന്നിനായുള്ള കോട്ടേഷൻ ഉടൻ നൽകുമെന്ന് കമ്മറ്റി അറിയിച്ചു. ‘സോൾജെൻസ്‌’ (Zolgensma) ജീൻ തെറാപ്പി മരുന്നിന്റെ ഉൽപ്പാദകരായ നോവാർട്ടിസ് കമ്പനിയുടെ പ്രതിനിധികളുമായി ചർച്ച നടത്തി. മരുന്നിന്റെ വിലയിൽ പരമാവധി ഇളവും മറ്റ് ആനുകൂല്യങ്ങളും ലഭ്യമാക്കാൻ നീക്കം നടക്കുകയാണ്.പ്രിയങ്കാഗാന്ധി എം.പി, എം.കെ. രാഘവൻ എം.പി., എം.എൽ.എ.മാരായ സി.കെ. കാസിം, പി.കെ. ഫിറോസ്, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് മില്ലി മോഹൻ, മുക്കം നഗരസഭാ അധ്യക്ഷ കെ.പി. ചാന്ദ്നി എന്നിവർ രക്ഷാധികാരികളായ കമ്മിറ്റിയാണ് ധനസമാഹരണം നടത്തുന്നത്.

Leave a Reply

spot_img

Related articles

പെട്രോളിലെ എഥനോൾ അളവ് പരിശോധിക്കാൻ കേരളത്തിൽ പ്രത്യേക പരിശോധനാ കിറ്റുകൾ; മൂന്ന് സർക്കാർ ലാബുകളിൽ പരിശോധന ഈയാഴ്ച തുടങ്ങും

സംസ്ഥാനത്ത് വിതരണം ചെയ്യുന്ന പെട്രോളിൽ അനുവദനീയമായതിലും കൂടുതൽ എഥനോൾ കലർത്തുന്നുണ്ടോയെന്ന് കണ്ടെത്താൻ പ്രത്യേക പരിശോധനാ കിറ്റുകൾ കേരളത്തിലെത്തി. ഇന്ത്യൻ ഓയിൽ കോർപ്പറേഷനിൽ നിന്നാണ് സംസ്ഥാന...

പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് എസ്.ബി രാജു രാജിവെച്ചു

പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് എസ്.ബി രാജു രാജിവെച്ചു. സിപിഎം നിർദേശത്തേ തുടർന്നാണ് രാജിയെന്നാണ് സൂചന. പകരം വി. പൊന്നുക്കുട്ടൻ പ്രസിഡൻ്റാകും....

മാന്നാനം ബൈബിൾ കൺവെൻഷൻ നാളെ തുടങ്ങും; ഒരുക്കങ്ങൾ പൂർത്തിയായി

മാന്നാനം സെന്റ് ജോസഫ് ആശ്രമം പള്ളിയിൽ കടലുണ്ടി എൽ റൂഹ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. റാഫേൽ കോക്കാടൻ സി.എം.ഐ. നയിക്കുന്ന ബൈബിൾ കൺവെൻഷൻ നാളെ...

സിപിഎം വ്യക്തി കേന്ദ്രീകൃതം; കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാസഹോദരൻ പാർട്ടി വിട്ടു

സിപിഎം നേതൃത്വത്തിനെതിരെ രൂക്ഷവിമർശനവുമായി മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാസഹോദരൻ എസ്.ആർ. വിനയകുമാർ പാർട്ടി വിട്ടു. പാർട്ടിയിൽ കമ്മ്യൂണിസ്റ്റ് ആശയങ്ങൾ ഇല്ലാതായെന്നും പിണറായിസം...