എം.പത്മകുമാറിന്റെ ബോളിവുഡ് ചിത്രം ‘സൂര്യ’ റിലീസ് മാറ്റി

സണ്ണി ഡിയോളിനെ നായകനാക്കി M പത്മകുമാർ സംവിധാനം ചെയ്ത ബോളിവുഡ് ചിത്രം ‘സൂര്യാ- അന്ത് സേ ആരംഭ് തക്’ CBFC സർട്ടിഫിക്കറ്റ് കിട്ടാനുള്ള കാലതാമസത്താൽ റിലീസ് മാറ്റിവെച്ചു..ഈ നവംബർ ഇരുപതിനാണ് ചിത്രം ആഗോള വ്യാപകമായി റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നത്. സെൻസർ സർട്ടിഫിക്കറ്റ് ലഭ്യമാവുന്നതനുസരിച്ച് റിലീസ് ഡേറ്റ് പ്രഖ്യാപിക്കുമെന്ന് നിർമ്മാതാക്കളായ എം.എം. മൂവീസ് അറിയിച്ചു.ഇതിനിടെ ചിത്രം സ്വകാര്യ ആശുപത്രികൾക്കും ഡോക്ടർമാരുടെ സേവനത്തിനും അപകീർത്തികരമാണെന്നാരോപിച്ച് ചിത്രത്തിന് പ്രദർശനാനുമതി നൽകരുതെന്നാവശ്യപ്പെട്ട് ഏതാനും ഡോക്ടർമാർ സമർപ്പിച്ച ഹർജി ഡൽഹി ഹൈക്കോടതി തള്ളി.ചിത്രം ആതുര സേവന രംഗത്തിനോ ആരോഗ്യ പ്രവർത്തകരുടെ മഹത്തായ സേവനങ്ങൾക്കോ എതിരല്ലെന്നും സമൂഹത്തിലെ മറ്റേതൊരു രംഗത്തുമുള്ളതു പോലെ ആരോഗ്യ രംഗത്തും പ്രവർത്തിക്കുന്ന ചില അനാശാസ്യ പ്രവണതകളെ എതിർക്കുക എന്നതു മാത്രമേ ഉദ്ദേശിച്ചിട്ടുള്ളു എന്നും സംവിധായകൻ എം.പത്മകുമാർ ഒരു പ്രസ്താവനയിൽ അറിയിച്ചു.
വാഴൂർ ജോസ്.

Leave a Reply

spot_img

Related articles

‘അരികിൽ’ ടൈറ്റിൽ പ്രകാശനം മോഹൻലാൽ നിർവ്വഹിച്ചു

നവാഗതനായ രജീഷ് രാജൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന അരികിൽ എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രകാശനം മോഹൻലാൽ നിർവ്വഹിച്ചു.ലൂസിഫർ , ഗുമസ്തൻ, ആഘോഷം തുടങ്ങിയ...

അറുപത്താറിൽ ആറാം പ്രാക്ക്…. കള്ളപ്രാക്ക്… കന്നി പ്രാക്ക് — ‘മായൻ’ ആദ്യ ലിറിക്കൽ വീഡിയോ എത്തി

അറുപത്താറിൽ ആറാം പ്രാക്ക് ...കള്ള പ്രാക്ക്, കന്നിപ്രാക്ക്...എന്നു തുടങ്ങുന്ന ഗാനത്തോടെ മായൻ ചാപ്റ്റർ 1 എന്ന ചിത്രത്തിന്റെ ലിറിക്കൽ വീഡിയോ എത്തി.ജിതിൻ കെ.ജോസ് സംവിധാനം...

മൂന്നു ചെറുപ്പക്കാർ വ്യത്യസ്ഥ ഭാവങ്ങൾ ‘തേവർ’ ഫസ്റ്റ് ലുക്ക് എത്തി

മൂന്നു ചെറുപ്പക്കാർ. വ്യത്യസ്ഥ ഭാവങ്ങൾ 'തേവർ' ഫസ്റ്റ് ലുക്ക് എത്തി. പൂജാരി വേഷത്തിൽ കൗതുകത്തോടെ ധ്യാൻ ശ്രീനിവാസൻ .ഒരു പ്രതിമ കൈയ്യിലേന്തി കള്ള ലക്ഷണത്തോടെ...

സോണിയ ഗാന്ധിയുടെ ആത്മകഥയായ ‘ബിലോഗിംഗ് എ ജേർണി ഒഫ് ലവ്’ സിനിമയാകുന്നു

കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ ജീവിതവും രാഷ്ട്രീയ യാത്രയും വെള്ളിത്തിരയിലേക്ക് എത്തുന്നു.സോണിയയുടെ ആത്മകഥയായ ‘ബിലോങ്ങിംഗ്: എ ജേർണി ഓഫ് ലവ്’ സിനിമയാകുകയാണ്.തെലുങ്കിലാണ് സിനിമ ഒരുങ്ങുന്നത്.വ്യാഴാഴ്ച...