ഈ വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തി സ്വർണ വില .22 കാരറ്റ് സ്വർണം ഗ്രാമിന് 255 രൂപയും പവന് ഒറ്റയടിക്ക് 2,040 രൂപയുമാണ് കുറഞ്ഞത്. ഇതോടെ, ഒരു ഗ്രാം സ്വർണത്തിന് 12,215 രൂപയിലും പവന് 97,720 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.അതേസമയം, 18 കാരറ്റ് സ്വർണവില ഗ്രാമിന് 205 രൂപ താഴ്ന്ന് 10,000 രൂപയായി. 14 കാരറ്റ് സ്വർണവില ഗ്രാമിന് 7,825 രൂപയിലും ഒമ്പത് കാരറ്റ് സ്വർണവില 5,045 രൂപയിലും ഒമ്പത് കാരറ്റ് സ്വർണവില 40,360 രൂപയിലുമെത്തി.ഒരാഴ്ചയ്ക്കിടെ വിലയിൽ ഏകദേശം ഏഴായിരം രൂപയിലേറെ കുറഞ്ഞതോടെയാണ് സ്വർണവില ഒരുലക്ഷത്തിനു താഴെപ്പോയത്. ശനിയാഴ്ച്ച സ്വർണവിലയിൽ നേരിയ വർധനയുണ്ടായിരുന്നു. ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് വർധിച്ചത്. ഇതിനു പിന്നാലെയാണ് തിങ്കളാഴ്ചയും ചൊവ്വാഴ്ചയും വീണ്ടും താഴേക്കുപോയത്. തിങ്കളാഴ്ച മുതൽ ഇന്നുവരെ കേരളത്തിൽ പവന് കുറഞ്ഞത് 3200 രൂപയാണ്. ഗ്രാമിന് 400 രൂപയും കുറഞ്ഞു.

