ചരിത്രപ്രസിദ്ധമായ വൈക്കം മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി ഉത്സവത്തിന് നാളെ കൊടിയേറും. തന്ത്രിമാരായ ഭദ്രകാളി മറ്റപ്പള്ളി നാരായണൻ നമ്പൂതിരി, കീഴക്കിനേടത്ത് മേക്കാട് മാധവൻ നമ്പൂതിരി എന്നിവരുടെ കാർമികത്വത്തിൽ രാവിലെ 6.30നും 8.15നും ഇടയിലാണ് കൊടിയേറ്റ് ചടങ്ങുകൾ നടക്കുക.കൊടിമരച്ചുവട്ടിലെ കൊടിവിളക്കിൽ ദേവസ്വം കമ്മിഷണർ ബി. സുനിൽകുമാറും കലാമണ്ഡപത്തിൽ തിരുവിതാംകൂർ രാജകുടുംബാംഗം അവിട്ടം തിരുനാൾ ആദിത്യവർമയും ദീപം തെളിക്കും.നവംബർ 26ന് രാത്രി 11ന് ഋഷഭ വാഹന എഴുന്നള്ളിപ്പ് നടക്കും. 28ന് വൈകിട്ട് നാലിന് ആനയൂട്ട്, 4.30ന് കാഴ്ചശ്രീബലി, പഞ്ചാരിമേളം എന്നിവ അരങ്ങേറും. കുട്ടൻ മാരാരും സംഘവുമാണ് മേളം അവതരിപ്പിക്കുന്നത്.29ന് രാവിലെ 10ന് വലിയ ശ്രീബലി, രാത്രി 11ന് വലിയ വിളക്ക് എന്നിവ നടക്കും.ഡിസംബർ ഒന്നിന് പുലർച്ചെ 4.30ന് അഷ്ടമിദർശനം നടക്കും. രാത്രി 11ന് ഉദയനാപുരത്തപ്പന്റെ വരവും രണ്ടിന് അഷ്ടമി വിളക്കും നടക്കും. വലിയ കാണിക്ക ചടങ്ങ് ഉച്ചകഴിഞ്ഞ് 3.30ന് ഉദയനാപുരത്തപ്പന്റെ യാത്രയയപ്പോടനുബന്ധിച്ച് നടക്കും. ഡിസംബർ രണ്ടിന് വൈകിട്ട് അഞ്ചിന് ആറാട്ട് എഴുന്നള്ളിപ്പും രാത്രി 11ന് ഉദയനാപുരം ക്ഷേത്രത്തിൽ കൂടിപ്പൂജ വിളക്കും നടക്കും. മൂന്നിന് രാവിലെ 11ന് മുക്കുടി നിവേദ്യവും ഉണ്ടായിരിക്കും.ഉത്സവത്തിന്റെ കൊടിയേറ്ററിയിപ്പ് ഇന്ന് രാവിലെ ഏഴിന് നടക്കും. രാവിലെ ഏഴിന് ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ശർക്കര കൊണ്ടുള്ള തുലാഭാരം നടത്തും. വൈകിട്ട് നാലിന് ആഗ്രഹം സ്കൂളിൽനിന്നുള്ള വാദ്യമേളങ്ങളുടെ അകമ്പടിയോടെ ക്ഷേത്രത്തിലേക്ക് പുത്താലം നടത്തും.

