മണിപ്പൂരില്‍ വ്യാജ മദ്യം കഴിച്ചു 17 പേര്‍ മരിച്ചു; 200 ഓളം പേര്‍ ഗുരതരാവസ്ഥയില്‍

മണിപ്പൂരിലെ ചന്ദേല്‍ ജില്ലയില്‍ വ്യാജ വിഷമദ്യം കഴിച്ച് 17 പേര്‍ മരിച്ചു. 200 ഓളം പേരെ ഗുരുതരാവസ്ഥയില്‍ ഇംഫാലിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ 48 മണിക്കൂറിനിടെയാണ് ദുരന്തമുണ്ടായത്. സംസ്ഥാന തലസ്ഥാനമായ ഇംഫാലില്‍ നിന്ന് 75 കിലോമീറ്റര്‍ അകലെയുള്ള ചന്ദേല്‍ ജില്ലയിലെ ചക്പികരോങ് മേഖലയിലാണ് ദുരന്തമുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍.മുഖ്യമന്ത്രി യുംനം ഖേംചന്ദ് സിംഗ് ആശുപത്രികള്‍ സന്ദര്‍ശിച്ച ശേഷമാണ് മരണസംഖ്യയും ചികിത്സയിലുള്ളവരുടെ വിവരങ്ങളും പുറത്തുവിട്ടത്. സംഭവത്തില്‍ സര്‍ക്കാര്‍ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്.രോഗികള്‍ക്ക് ഏറ്റവും മികച്ച ചികിത്സ ഉറപ്പാക്കാന്‍ ആശുപത്രി അധികൃതര്‍ക്ക് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

വിഷമദ്യം കുടിച്ച ഗുരുതാവസ്ഥയിലായവരെ ലാംഫെല്‍പാട്ടിലെ ഷിജ ആശുപത്രിയിലും സജിവയിലെ ബബിന ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ചക്പികരോങ് മേഖലയില്‍ നിന്ന് മദ്യം കഴിച്ചവര്‍ ഉടനെ ചികിത്സ തേടണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. മൂന്ന് ജില്ലകളില്‍ ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഇതിനുപുറമെ, ജനറല്‍ മെഡിസിന്‍ വിഭാഗത്തിലെ വിദഗ്ധ ഡോക്ടറുടെ നേതൃത്വത്തിലുള്ള പ്രത്യേക മെഡിക്കല്‍ സംഘത്തെയും അവശ്യമരുന്നുകളും ചന്ദേല്‍ ജില്ലയിലേക്ക് അയച്ചിട്ടുണ്ട്. വിഷമദ്യം ചന്ദേല്‍ ജില്ലയുടെ തൊട്ടടുത്ത ജില്ലയായ കാക്ചിംഗിലെ സുഗ്‌നുവില്‍ നിന്നാണ് എത്തിച്ചതെന്ന് ചന്ദേല്‍ പോലീസ് സൂപ്രണ്ട് വ്യക്തമാക്കി. മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിച്ച മുഖ്യമന്ത്രി ചികിത്സയിലുള്ളവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്നും പ്രതികരിച്ചു.

Leave a Reply

spot_img

Related articles

സോണിയ ഗാന്ധിയുടെ പുസ്തക പ്രകാശന ചടങ്ങിൽ ഇരിപ്പിട ക്രമീകരണത്തെച്ചൊല്ലി വിവാദം; മുതിർന്ന കോൺഗ്രസ് നേതാക്കൾ പിന്നിൽ

കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ ആത്മകഥയായ ‘ബിലോങ്ങിങ്: എ ജേർണി ഓഫ് ലവ്’ എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിലെ ഇരിപ്പിട ക്രമീകരണത്തെച്ചൊല്ലി രാഷ്ട്രീയ വിവാദം....

ഡ​ൽ​ഹി​യി​ൽ മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ന് സ​മീ​പം വെ​ടി​വ​യ്‌​പ്പ്; യു​വാ​വ് കൊ​ല്ല​പ്പെ​ട്ടു

വ​ട​ക്കു​കി​ഴ​ക്ക​ൻ ഡ​ൽ​ഹി​യി​ലെ ഖ​ജൂ​രി ഖാ​സി​ൽ മ​ന്ത്രി​യു​ടെ ഓ​ഫി​സി​ന് സ​മീ​പ​മു​ണ്ടാ​യ വെ​ടി​വ​യ്‌​പ്പി​ൽ യു​വാ​വ് കൊ​ല്ല​പ്പെ​ട്ടു.ഡ​ൽ​ഹി നി​യ​മ മ​ന്ത്രി ക​പി​ൽ മി​ശ്ര​യു​ടെ ഓ​ഫി​സി​ന് സ​മീ​പ​മാ​ണ് സം​ഭ​വം.ബൈ​ക്കി​ലെ​ത്തി​യ ര​ണ്ടം​ഗ...

ഡോളറിനെതിരെ ഇന്ത്യൻ കറൻസിക്ക് നേട്ടം

അമേരിക്കൻ ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യത്തില്‍ മുന്നേറ്റം. തിങ്കളാഴ്ച വ്യാപാരത്തിന്റെ തുടക്കത്തില്‍ രൂപ 93.75 എന്ന നിലയിലെത്തിയതായി റിപ്പോർട്ടുകള്‍.കഴിഞ്ഞ കുറച്ചുകാലത്തെ ഇടിവിന് ശേഷം കറൻസി...

ഉത്തർപ്രദേശിലെ സീതാപുരില്‍ ട്രാക്ടർ ട്രോളി അപകടത്തില്‍ അഞ്ച് പേർ മരിച്ചു

ഉത്തർപ്രദേശിലെ സീതാപുരില്‍ ട്രാക്ടർ ട്രോളി മറിഞ്ഞുണ്ടായ അപകടത്തില്‍ അഞ്ച് പേർ മരിച്ചു.നിരവധി പേർക്ക് പരിക്കേറ്റു. അമിതവേഗമാണ് അപകടത്തിന് പ്രാഥമിക കാരണമെന്നാണ് വിലയിരുത്തലെന്ന് ലഖ്‌നൗ റേഞ്ച്...