സ്വര്‍ണവില വീണ്ടും താഴോട്ട്; പവന് 360 രൂപ കുറഞ്ഞു

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ് രേഖപ്പെടുത്തി. ഒരു ഗ്രാം സ്വര്‍ണത്തിന് 45 രൂപ കുറഞ്ഞ് 11,465 രൂപയായി.പവന്റെ വിലയില്‍ 360 രൂപയുടെ കുറവുണ്ടായി(Today’s Gold Rate). പവന്‍ വില 91,720 രൂപയായി. 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയിലും കുറവുണ്ടായിട്ടുണ്ട്. ഗ്രാമിന് 90 രൂപയുടെ കുറവാണുണ്ടായത്. ഗ്രാമിന് 9,330 രൂപയായും പവന് 74,640 രൂപയായും കുറഞ്ഞു.അന്താരാഷ്ട്ര വിപണിയിലും സ്വര്‍ണം നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്. ഔണ്‍സിന് 150 ഡോളറിന്റെ ഇടിവോടെയാണ് സ്വര്‍ണത്തിന്റെ വ്യാപാരം. ഔണ്‍സിന് 3,524.8 ഡോളറിലാണ് സ്വര്‍ണത്തിന്റെ വ്യാപാരം പുരോഗമിക്കുന്നത്. 4.33 ശതമാനം നഷ്ടമാണ് സ്വര്‍ണത്തിനുണ്ടായത്.രണ്ടാഴ്ചക്കിടെ 15,000 രൂപയിലധികം സ്വര്‍ണത്തിന് കുറഞ്ഞിട്ടുണ്ട്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

Leave a Reply

spot_img

Related articles

ഈ വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തി സ്വർണ വില

ഈ വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തി സ്വർണ വില .22 കാരറ്റ് സ്വർണം ഗ്രാമിന് 255 രൂപയും പവന് ഒറ്റയടിക്ക് 2,040 രൂപയുമാണ്...

പ്രസവ സൗകര്യമുള്ള എല്ലാ ആശുപത്രികളിലും വിദഗ്ധ സേവനം 24 മണിക്കൂറും ഉറപ്പാക്കാൻ തീരുമാനം

സംസ്ഥാനത്തെ പ്രസവ സൗകര്യമുള്ള എല്ലാ ആശുപത്രികളിലും ഡോക്ടർമാർ, അനസ്തീസിയ വിദഗ്ധർ, പരിശീലനം ലഭിച്ച നഴ്‌സുമാർ എന്നിവരുടെ സേവനം 24 മണിക്കൂറും ഉറപ്പാക്കാൻ തീരുമാനം.മാതൃ-ശിശു മരണങ്ങൾ...

സ്വർണവില വീണ്ടും കുറഞ്ഞു; പവന് 560 രൂപയുടെ ഇടിവ്, ഏഴുമാസത്തിനുശേഷം ഒരു ലക്ഷം രൂപയ്ക്ക് താഴെ

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്. ഇന്ന് 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 70 രൂപയും പവന് 560 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ...

സ്വന്തം ഫോൺ നമ്പർ ആര് കാണണം എന്നിനി തീരുമാനിക്കാം; വാട്സ്ആപ്പിൽ പുതിയ ഫീച്ചർ

ഉപയോക്താവിന്‍റെ ഫോൺ നമ്പറിന്‍റെ സ്വകാര്യത ശക്തമാക്കുന്ന വിധത്തിൽ കൂടുതൽ നിയന്ത്രണം നൽകുന്ന പുത്തൻ ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങി വാട്സ്ആപ്പ്. സ്വന്തം ഫോൺ നമ്പർ ആർക്കൊക്കെ കാണാനാകുമെന്ന്...