തിരുവനന്തപുരത്ത് ട്രെയിനിൽ പതിനാറുകാരിക്ക് നേരെ ലൈംഗികാതിക്രമം; 22കാരൻ പിടിയിൽ

തിരുവനന്തപുരത്ത് ട്രെയിനിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം. രാജ്യറാണി എക്സ്പ്രസിൽ യാത്ര ചെയ്തിരുന്ന പതിനാറുകാരിയെയാണ് യുവാവ് ഉപദ്രവിച്ചതായി പരാതി ഉയർന്നത്. സംഭവത്തിൽ വർക്കല ഇടവ സ്വദേശി അരവിന്ദിനെ (22) റെയിൽവേ പൊലീസ് കസ്റ്റഡിയിലെടുത്തു.തിരുവനന്തപുരം നോർത്ത് റെയിൽവേ സ്റ്റേഷനിൽ ഇന്ന് പുലർച്ചെയായിരുന്നു സംഭവം. ട്രെയിനിലെ ശുചിമുറിയിൽ നിന്ന് പുറത്തിറങ്ങിയ പെൺകുട്ടിയോട് യുവാവ് മോശമായി പെരുമാറിയെന്നാണ് പരാതി. പെൺകുട്ടി ബഹളംവച്ചതോടെ കുടുംബാംഗങ്ങളും സഹയാത്രക്കാരും ഓടിയെത്തി യുവാവിനെ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു.സഹോദരിയുടെ വിദ്യാഭ്യാസ ആവശ്യത്തിനായി കുടുംബാംഗങ്ങൾക്കൊപ്പം തിരുവനന്തപുരത്തേക്ക് വരികയായിരുന്നു പെൺകുട്ടി. വയനാട്ടിലെ ഹോട്ടലിൽ ജോലി ചെയ്തിരുന്ന പ്രതി സ്ഥലംമാറ്റത്തെ തുടർന്ന് തിരുവനന്തപുരത്തേക്ക് വരുന്നതിനിടെയാണ് സംഭവമുണ്ടായതെന്നാണ് പൊലീസ് നൽകുന്ന വിവരം.ദിവസങ്ങൾക്ക് മുമ്പ് തിരുവനന്തപുരം പേട്ട റെയിൽവേ സ്റ്റേഷനിലും ട്രെയിൻ യാത്രയ്ക്കിടെ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടന്നിരുന്നു. ഈ സംഭവത്തിൽ ആറ്റിങ്ങൽ സ്വദേശിയെ പൊലീസ് പിടികൂടിയിരുന്നു.

Leave a Reply

spot_img

Related articles

മുഹമ്മയിൽ നിന്ന് സ്ഫോടക വസ്തുക്കൾ പിടികൂടി

ആലപ്പുഴ മുഹമ്മയിൽ നിന്ന് സ്ഫോടക വസ്തുക്കൾ പിടികൂടി.പെട്രോൾ ബോംബ്, നാടൻ ബോംബ് എന്നിവയുമായി യുവാവിനെ മുഹമ്മ പോലീസ് അറസ്റ്റ് ചെയ്തു.മുഹമ്മ പൂജവെളി തെക്കത്ത് വീട്ടിൽ...

മധുര തനിഷ്‌ക് ജ്വല്ലറി കവർച്ച: 6.4 കിലോ സ്വർണം കണ്ടെടുത്തു; പ്രതിയുടെ കൈയിലെ ടാറ്റു നിർണ്ണായകമായി

മധുര തനിഷ്ക് ജ്വല്ലറിയിൽ നിന്ന് കവർന്ന സ്വർണത്തിന്റെ ഒരു ഭാഗം പോലീസ് കണ്ടെടുത്തു. മുഖ്യപ്രതി നിഷാന്ത് ഒളിപ്പിച്ചുവെച്ച 6.4 കിലോ സ്വർണമാണ് പോലീസ് കണ്ടെടുത്തത്....

തിരുവനന്തപുരം ചാലയിൽ വൻ സ്വർണക്കവർച്ച; ജ്വല്ലറി ഉടമയിൽ നിന്ന് 250 പവൻ സ്വർണം തട്ടിയെടുത്തു

തലസ്ഥാന നഗരത്തിലെ പ്രധാന വ്യാപാരകേന്ദ്രമായ ചാലയിൽ വൻ സ്വർണക്കവർച്ച. ചാല സഭാവതി കോവിൽ റോഡിൽ പ്രവർത്തിക്കുന്ന വൈഷ്ണവി ജ്വല്ലറി ഉടമയിൽ നിന്ന് 250 പവനോളം...

മട്ടന്നൂരിൽ അമ്മയും മകനും വെട്ടേറ്റു മരിച്ചു

കണ്ണൂർ മട്ടന്നൂരിൽ അമ്മയും മകനും വീട്ടിനുള്ളിൽ വെട്ടേറ്റ് മരിച്ച നിലയിൽ. മട്ടന്നൂർ ലയൺസ് ക്ലബ്ബ് റോഡിന് സമീപമുള്ള 'നന്ദനം' വീട്ടിൽ ജ്യോതി (56), മകൻ...