കഴിഞ്ഞ രണ്ടു ദിവസം ഉയർന്ന കേരളത്തിലെ സ്വര്‍ണ വില വീണ്ടും ഇടിഞ്ഞു.ഗ്രാമിന് 295 രൂപയും പവന് 2360 രൂപയും കുറഞ്ഞു.ഇതോടെ 11,420 രൂപയാണ് ഇന്നത്തെ ഗ്രാം വില. പവന് 2360 രൂപയുടെ കുറവോടെ 91360 രൂപയിലെത്തി.ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്.18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 240 രൂപ കുറഞ്ഞ് 9345 രൂപയായി. പവന് 74760 രൂപയാണ് ഇന്നത്തെ വില.രാജ്യാന്തര വില വീണ്ടും താഴേക്ക് വന്നതാണ് കേരളത്തിലെ വിലയിലും ഇടിവ് വന്നതിനു കാരണം.

