ധൻരാജ് വധക്കേസ്: 3 പ്രതികൾക്കും ജീവപര്യന്തം

സിപിഎം പ്രവർത്തകൻ ധൻരാജ് വധക്കേസിലെ കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി.5 ലക്ഷം രൂപ പിഴ ഒടുക്കണമെന്നും കോടതി വിധിച്ചു.തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. കേസിലെ ഒന്ന് മുതൽ മൂന്ന് വരെയുള്ള പ്രതികളുടെ കൊലക്കുറ്റം തെളിഞ്ഞതായി കോടതി കണ്ടെത്തിയിരുന്നു.ഒന്നാം പ്രതി ടി.പി. ബിജു, രണ്ടാം പ്രതി എം. വിപിൻ, മൂന്നാം പ്രതി എം. വൈശാഖ് എന്നിവരാണ് കുറ്റക്കാർ.ഇതില്‍ രണ്ടും മൂന്നും പ്രതികള്‍ സഹോദരന്മാരാണ്.സംശയത്തിന്റെ ആനുകൂല്യത്തിൽ നാല് മുതൽ 20 വരെയുള്ള പ്രതികളെ കോടതി വെറുതെ വിട്ടിരുന്നു.ക്രൂരമായ കൊലപാതകമാണെന്ന് കോടതി നിരീക്ഷിച്ചിരുന്നു.പ്രതികൾ 5 വർഷവും നാല് മാസവും ശിക്ഷ അനുഭവിച്ച ശേഷമാണ് ജീവപര്യന്തം ആരംഭിക്കുന്നത്.ഐപിസി 447 വകുപ്പ് പ്രകാരം വീട്ടിൽ അതിക്രമിച്ച് കയറിയതിന് മൂന്ന് മാസം തടവ് ശിക്ഷയും അമ്മയെ ആക്രമിച്ചതിന് 1 വർഷവും തടവുശിക്ഷയാണ് വിധിച്ചിരിക്കുന്നത്.ഭാര്യ, അമ്മ എന്നിവരെ തടഞ്ഞ് നിർത്തി ഭീഷണിപ്പെടുത്തിയതിന് 1 മാസവും ആയുധം കൊണ്ട് ആക്രമിച്ചതിന് 4 വർഷവും കൊലപാതകത്തിന് ജീവപര്യന്തം കഠിന തടവുമാണ് വിധിച്ചത്.15 ലക്ഷം രൂപയാണ് മൂന്ന് പേരുമായി പിഴ നൽകേണ്ടത്.ഈ പിഴത്തുക ധനരാജിൻ്റെ കുടുംബത്തിന് നൽകും.വിധിയിൽ സമ്പൂർണ തൃപ്തരെന്ന് പ്രോസിക്യൂട്ടർ ശ്രീധരൻ പ്രതികരിച്ചു.അപൂർവങ്ങളിൽ അപൂർവമായ കേസ് ആണെന്ന് കോടതി കണ്ടെത്തിയിട്ടില്ലെന്നും പ്രോസിക്യൂട്ടർ മാധ്യമങ്ങളോട് പറഞ്ഞു.

Leave a Reply

spot_img

Related articles

കാലാവസ്ഥ മോശം, ഇന്നത്തെ ചക്കക്കൊമ്പൻ ദൗത്യം ഉപേക്ഷിച്ചു

പ്രതികൂല കാലാവസ്ഥ മൂലം ഇന്നത്തെ ചക്ക കൊമ്പൻ മിഷൻ ദൗത്യം ഉപേക്ഷിച്ചു. നാളെ വീണ്ടും തുടരും.പ്രദേശത്തെ കനത്ത മഴയും മഞ്ഞും ദൗത്യത്തെ പ്രതികൂലമാക്കി.മണിക്കൂറുകൾ നീണ്ട...

റദ്ദാക്കിയ വെർച്വൽ ക്യൂ സ്ലോട്ടുകൾ വീണ്ടും ബുക്കിങ്ങിന് ലഭ്യമാകുന്നത് എട്ടുമണിക്കൂറിന് ശേഷം

ശബരിമലയില്‍ വിര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്തശേഷം റദ്ദാക്കിയ സ്ലോട്ടുകള്‍ വീണ്ടും ബുക്കിങ്ങിനായി ലഭ്യമാവുക 8 മണിക്കൂറിന് ശേഷമായിരിക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ...

സിഎംആര്‍എല്‍-എക്സാലോജിക് കേസ്; പിണറായി വിജയന് ആശ്വാസം, വിജിലൻസ് അന്വേഷണത്തിനുള്ള സ്റ്റേ തുടരും

സിഎംആര്‍എല്‍-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന് ആശ്വാസം.കേസിലെ വിജിലന്‍സ് അന്വേഷണത്തിനുള്ള സ്റ്റേ തുടരും.ഡിസംബര്‍ 15 വരെ സ്റ്റേ...

ചക്കക്കൊമ്പൻ ദൗത്യം ; ആനയെ മയക്കുവെടിവെച്ചു

ചിന്നക്കനാൽ മേഖലയിൽ ജനവാസ കേന്ദ്രങ്ങളിലിറങ്ങി ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയുയർത്തിയ ചക്കക്കൊമ്പനെ മയക്കുവെടിവെച്ചു . ബുധനാഴ്ച ഉച്ചകഴിഞ് മൂന്നേമുക്കാലോടെയാണ് ആദ്യ ഡോസ് മയക്കുവെടി വെച്ചത്....