ശബരിമല ട്രാൻസ്‌ജെൻഡർ പ്രവേശനം; മദ്രാസ് ഹൈക്കോടതിയിൽ നൽകിയ ഹർജി തള്ളി

ശബരിമലയിൽ ട്രാൻസ്‌ജെൻഡർമാർക്ക് പ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി മദ്രാസ് ഹൈക്കോടതി തള്ളി. ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽപ്പെട്ട അനുശ്രീ സമർപ്പിച്ച ഹർജിയാണ് കോടതി പരിഗണിക്കാനാകില്ലെന്ന് വ്യക്തമാക്കി തള്ളിയത്.തടസ്സങ്ങളില്ലാതെ ശബരിമലയിൽ ദർശനം നടത്താൻ അനുവദിക്കണമെന്നും ഇതിനായി ദേവസ്വം ബോർഡിന് നിർദേശം നൽകണമെന്നുമായിരുന്നു ഹർജിയിലെ ആവശ്യം.എന്നാൽ, വിഷയം പരിഗണിക്കാനുള്ള അധികാരം മദ്രാസ് ഹൈക്കോടതിക്കുണ്ടോയെന്ന കാര്യത്തിൽ കോടതി സംശയം ഉന്നയിച്ചു.ഈ വർഷം താനടക്കം 15 ട്രാൻസ്‌ജെൻഡർമാർക്ക് ശബരിമലയിൽ പ്രവേശനം നിഷേധിച്ചുവെന്നായിരുന്നു അനുശ്രീയുടെ പ്രധാന ആരോപണം.എന്നാൽ, ശബരിമല സ്ഥിതി ചെയ്യുന്നത് കേരളത്തിലായിരിക്കെ ഈ വിഷയത്തിൽ മദ്രാസ് ഹൈക്കോടതിയിൽ എങ്ങനെ ഹർജി നിലനിൽക്കുമെന്നായിരുന്നു കോടതിയുടെ ചോദ്യം.പൊതുതാൽപര്യ ഹർജിയായി സമർപ്പിച്ച കേസിൽ വ്യക്തിപരമായ ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടുന്നത് എങ്ങനെയാണെന്നും കോടതി നിരീക്ഷിച്ചു.ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലത്തെ ഹൈക്കോടതിക്കു മാത്രമേ വിഷയത്തിൽ ഇടപെടാൻ കഴിയൂവെന്നും കോടതി വ്യക്തമാക്കി.കേസിലെ എതിർകക്ഷികളെല്ലാം കേരളത്തിൽ നിന്നുള്ളവരാണെന്ന കാര്യവും ചൂണ്ടിക്കാട്ടി.ഇതേ വിഷയത്തിൽ ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽപ്പെട്ട മറ്റൊരാൾ ഇതിനകം കേരള ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടെന്നും കോടതി അറിയിച്ചു.ഈ ഹർജിയിൽ കേരള ഹൈക്കോടതി നോട്ടീസ് അയച്ചിട്ടുണ്ടെന്നും കേസ് നിലവിൽ പരിഗണനയിലാണെന്നും മദ്രാസ് ഹൈക്കോടതി ചൂണ്ടിക്കാട്ടി.ഇതോടെ ഹർജി പിൻവലിക്കുകയായിരുന്നു. തുടർന്ന് കോടതി കേസ് തള്ളി.

Leave a Reply

spot_img

Related articles

കാലാവസ്ഥ മോശം, ഇന്നത്തെ ചക്കക്കൊമ്പൻ ദൗത്യം ഉപേക്ഷിച്ചു

പ്രതികൂല കാലാവസ്ഥ മൂലം ഇന്നത്തെ ചക്ക കൊമ്പൻ മിഷൻ ദൗത്യം ഉപേക്ഷിച്ചു. നാളെ വീണ്ടും തുടരും.പ്രദേശത്തെ കനത്ത മഴയും മഞ്ഞും ദൗത്യത്തെ പ്രതികൂലമാക്കി.മണിക്കൂറുകൾ നീണ്ട...

റദ്ദാക്കിയ വെർച്വൽ ക്യൂ സ്ലോട്ടുകൾ വീണ്ടും ബുക്കിങ്ങിന് ലഭ്യമാകുന്നത് എട്ടുമണിക്കൂറിന് ശേഷം

ശബരിമലയില്‍ വിര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്തശേഷം റദ്ദാക്കിയ സ്ലോട്ടുകള്‍ വീണ്ടും ബുക്കിങ്ങിനായി ലഭ്യമാവുക 8 മണിക്കൂറിന് ശേഷമായിരിക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ...

സിഎംആര്‍എല്‍-എക്സാലോജിക് കേസ്; പിണറായി വിജയന് ആശ്വാസം, വിജിലൻസ് അന്വേഷണത്തിനുള്ള സ്റ്റേ തുടരും

സിഎംആര്‍എല്‍-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന് ആശ്വാസം.കേസിലെ വിജിലന്‍സ് അന്വേഷണത്തിനുള്ള സ്റ്റേ തുടരും.ഡിസംബര്‍ 15 വരെ സ്റ്റേ...

ധൻരാജ് വധക്കേസ്: 3 പ്രതികൾക്കും ജീവപര്യന്തം

സിപിഎം പ്രവർത്തകൻ ധൻരാജ് വധക്കേസിലെ കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി.5 ലക്ഷം രൂപ പിഴ ഒടുക്കണമെന്നും കോടതി വിധിച്ചു.തളിപ്പറമ്പ് അഡീഷണൽ...