റദ്ദാക്കിയ വെർച്വൽ ക്യൂ സ്ലോട്ടുകൾ വീണ്ടും ബുക്കിങ്ങിന് ലഭ്യമാകുന്നത് എട്ടുമണിക്കൂറിന് ശേഷം

ശബരിമലയില്‍ വിര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്തശേഷം റദ്ദാക്കിയ സ്ലോട്ടുകള്‍ വീണ്ടും ബുക്കിങ്ങിനായി ലഭ്യമാവുക 8 മണിക്കൂറിന് ശേഷമായിരിക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍ അറിയിച്ചു.കൂട്ടത്തോടെ സ്ലോട്ടുകള്‍ ബുക്ക് ചെയ്തശേഷം റദ്ദാക്കി പുതിയ ആളുകള്‍ക്ക് ലഭ്യമാക്കുന്ന തരത്തില്‍ ആസൂത്രിത ശ്രമമുണ്ടെങ്കില്‍ തടയുക എന്നലക്ഷ്യത്തോടെയാണ് പുതിയ പരിഷ്‌കാരമെന്ന് അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
പുതിയ സംവിധാനം നിലവിൽ വന്നു. മുൻവർഷത്തെ അപേക്ഷിച്ച് ശബരിമലയിൽ 47 ശതമാനത്തോളം തീർഥാടകരുടെ കുറവ് വന്നിട്ടുണ്ട്.ഇതിന് കാരണം സ്ലോട്ട് ബുക്കിങ് കൂട്ടത്തോടെ റദ്ദാകുന്നതാണ്. ഇതരസംസ്ഥാനത്തുള്ള ഭക്തരെ എത്തിക്കുന്ന ചില ഏജൻസികൾ ഡമ്മി ബുക്കിങ് നടത്തുന്നതായി കണ്ടെത്തിയ സാഹചര്യത്തിലാണ് പുതിയ തീരുമാനമെന്നും പ്രസിഡൻ്റ് പറഞ്ഞു.ഇതിനിടെ ശബരിമല ദർശനത്തിന് കൂടുതൽ സ്‌പോട്ട് ബുക്കിങ് സൗകര്യം ഒരുക്കണമെന്ന് ദേവസ്വം ബോർഡിനു ദേവസ്വം മന്ത്രി കെ.മുരളീധരൻ കത്തു നൽകി. തിരുവനന്തപുരം, പന്തളം, ഏറ്റുമാനൂർ എന്നിവിടങ്ങളിൽ ആഭ്യന്തര വകുപ്പുമായി ആലോചിച്ച് ഹൈക്കോടതിയുടെ അനുമതിയോടെ സ്‌പോട്ട് ബുക്കിങ് സൗകര്യം ഏർപ്പെടുത്തണമെന്നാണ് മന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്.

Leave a Reply

spot_img

Related articles

കാലാവസ്ഥ മോശം, ഇന്നത്തെ ചക്കക്കൊമ്പൻ ദൗത്യം ഉപേക്ഷിച്ചു

പ്രതികൂല കാലാവസ്ഥ മൂലം ഇന്നത്തെ ചക്ക കൊമ്പൻ മിഷൻ ദൗത്യം ഉപേക്ഷിച്ചു. നാളെ വീണ്ടും തുടരും.പ്രദേശത്തെ കനത്ത മഴയും മഞ്ഞും ദൗത്യത്തെ പ്രതികൂലമാക്കി.മണിക്കൂറുകൾ നീണ്ട...

സിഎംആര്‍എല്‍-എക്സാലോജിക് കേസ്; പിണറായി വിജയന് ആശ്വാസം, വിജിലൻസ് അന്വേഷണത്തിനുള്ള സ്റ്റേ തുടരും

സിഎംആര്‍എല്‍-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന് ആശ്വാസം.കേസിലെ വിജിലന്‍സ് അന്വേഷണത്തിനുള്ള സ്റ്റേ തുടരും.ഡിസംബര്‍ 15 വരെ സ്റ്റേ...

ധൻരാജ് വധക്കേസ്: 3 പ്രതികൾക്കും ജീവപര്യന്തം

സിപിഎം പ്രവർത്തകൻ ധൻരാജ് വധക്കേസിലെ കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി.5 ലക്ഷം രൂപ പിഴ ഒടുക്കണമെന്നും കോടതി വിധിച്ചു.തളിപ്പറമ്പ് അഡീഷണൽ...

ചക്കക്കൊമ്പൻ ദൗത്യം ; ആനയെ മയക്കുവെടിവെച്ചു

ചിന്നക്കനാൽ മേഖലയിൽ ജനവാസ കേന്ദ്രങ്ങളിലിറങ്ങി ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയുയർത്തിയ ചക്കക്കൊമ്പനെ മയക്കുവെടിവെച്ചു . ബുധനാഴ്ച ഉച്ചകഴിഞ് മൂന്നേമുക്കാലോടെയാണ് ആദ്യ ഡോസ് മയക്കുവെടി വെച്ചത്....