മണ്ഡല-മകരവിളക്ക് തീർഥാടനത്തോടനുബന്ധിച്ച് ശബരിമല സന്നിധാനത്ത് അയ്യപ്പഭക്തരുടെ വലിയ തിരക്ക് അനുഭവപ്പെടുന്നു. വെള്ളിയാഴ്ച ആകെ 78,603 തീർഥാടകരാണ് മല ചവിട്ടിയത്.വെർച്വൽ ക്യൂ-53,895,സ്പോട്ട് ബുക്കിംഗ്- 10,935, മറ്റ് തീയതികളിലെ ബുക്കിംഗ് വഴി എത്തിയവർ- 8535 എന്നിവ ഉൾപ്പെടെയാണിത്.രാത്രി 9 മണി മുതൽ 10 മണി വരെയുള്ള ഒരു മണിക്കൂറിൽ മാത്രം 1,279 തീർഥാടകരാണ് സന്നിധാനത്തേക്ക് പ്രവേശിച്ചത്.തിരക്ക് വർധിക്കുന്ന സാഹചര്യത്തിലും വിവിധ വകുപ്പുകളുടെ കൃത്യമായ ഏകോപനത്തിലൂടെ ഭക്തർക്ക് സുഗമമായ ദർശനത്തിനുള്ള സൗകര്യങ്ങൾ സന്നിധാനത്ത് ഒരുക്കി.ശനിയാഴ്ച പുലർച്ചെ മുതൽ തീർത്ഥാടകരുടെ നിലയ്ക്കാത്ത പ്രവാഹമാണ്.

