ശബരിമലയിൽ ഭക്തജനത്തിരക്ക്; വെള്ളിയാഴ്ച്ച എത്തിയത് 78,603 ഭക്തർ

മണ്ഡല-മകരവിളക്ക് തീർഥാടനത്തോടനുബന്ധിച്ച് ശബരിമല സന്നിധാനത്ത് അയ്യപ്പഭക്തരുടെ വലിയ തിരക്ക് അനുഭവപ്പെടുന്നു. വെള്ളിയാഴ്ച ആകെ 78,603 തീർഥാടകരാണ് മല ചവിട്ടിയത്.വെർച്വൽ ക്യൂ-53,895,സ്പോട്ട് ബുക്കിംഗ്- 10,935, ​മറ്റ് തീയതികളിലെ ബുക്കിംഗ് വഴി എത്തിയവർ- 8535 എന്നിവ ഉൾപ്പെടെയാണിത്.രാത്രി 9 മണി മുതൽ 10 മണി വരെയുള്ള ഒരു മണിക്കൂറിൽ മാത്രം 1,279 തീർഥാടകരാണ് സന്നിധാനത്തേക്ക് പ്രവേശിച്ചത്.തിരക്ക് വർധിക്കുന്ന സാഹചര്യത്തിലും വിവിധ വകുപ്പുകളുടെ കൃത്യമായ ഏകോപനത്തിലൂടെ ഭക്തർക്ക് സുഗമമായ ദർശനത്തിനുള്ള സൗകര്യങ്ങൾ സന്നിധാനത്ത് ഒരുക്കി.ശനിയാഴ്ച പുലർച്ചെ മുതൽ തീർത്ഥാടകരുടെ നിലയ്ക്കാത്ത പ്രവാഹമാണ്.

Leave a Reply

spot_img

Related articles

ഉന്നതവിദ്യാഭ്യാസ മേഖലയിൽ വൻ മാറ്റത്തിന് സർക്കാർ; സുപ്രധാന ബിൽ ചൊവ്വാഴ്ച നിയമസഭയിൽ

ഉന്നതവിദ്യാഭ്യാസ, ഗവേഷണ, വ്യവസായ മേഖലകളെ സംയോജിപ്പിച്ച് സംസ്ഥാനത്ത് നോളജ് വാലി സ്ഥാപിക്കാൻ യുഡിഎഫ് സർക്കാർ. സ്വകാര്യ, വിദേശ സർവകലാശാലകൾക്ക് ഉൾപ്പെടെ പ്രവർത്തിക്കാൻ അവസരമൊരുക്കുന്ന പദ്ധതിയുടെ...

വിദേശത്തുള്ള പ്രതിപക്ഷ എംപിമാർ നാളെ തിരിച്ചെത്തണമെന്ന് ഇന്ത്യാ സഖ്യം; കെ. സുധാകരന്റെ കാര്യത്തിൽ അനിശ്ചിതത്വം

മണ്ഡല പുനർനിർണയവുമായി ബന്ധപ്പെട്ട ബില്ലുകൾ പാർലമെന്റിൽ അവതരിപ്പിക്കാനിരിക്കെ വിദേശത്തുള്ള പ്രതിപക്ഷ എംപിമാരോട് അടിയന്തരമായി തിരിച്ചെത്താൻ ഇന്ത്യാ സഖ്യം നിർദേശം നൽകി. ഞായറാഴ്ച രാവിലെ പത്ത്...

പൂജാ ബമ്പർ നറുക്കെടുപ്പ്; 12 കോടിയുടെ ഒന്നാം സമ്മാനം പാലക്കാട് വിറ്റ ടിക്കറ്റിന്

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പൂജാ ബമ്പർ ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. 12 കോടി രൂപയുടെ ഒന്നാം സമ്മാനം പാലക്കാട് വിറ്റ JC...

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് വികസന ഫണ്ടിന്റെ രണ്ടാം ഗഡുവായി 2,029.15 കോടി അനുവദിച്ചു

സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് വികസന ഫണ്ടിന്റെ രണ്ടാം ഗഡുവായി 2,029.15 കോടി അനുവദിക്കാന്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ അനുമതി നല്‍കി.തദ്ദേശ സ്ഥാപനങ്ങളുടെ...