അഞ്ച് ശതമാനം മാത്രമുള്ള സമുദായത്തിൽനിന്ന് സുപ്രീംകോടതി ജഡ്ജിമാർ 40% : ആരോപണവുമായി മുൻ ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ്

സുപ്രീംകോടതി, ഹൈക്കോടതി ജഡ്ജിമാരുടെ നിയമനത്തിൽ ഒരു പ്രത്യേക സമുദായത്തിന് അമിത പരിഗണന നൽകുന്നതായി മുൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ്. രാജ്യത്തെ ജനസംഖ്യയുടെ അഞ്ച് ശതമാനത്തിൽ താഴെ മാത്രമുള്ള ഒരു സമുദായത്തിന് സുപ്രീംകോടതിയിൽ 40 ശതമാനത്തിലേറെ പ്രാതിനിധ്യമുണ്ടെന്നാണ് ഗവായിയുടെ ആരോപണം. വിഷയത്തിൽ രാഷ്ട്രപതി ഇടപെടണമെന്നും കോടതികളിൽ തുല്യ പ്രാതിനിധ്യം ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് രാഷ്ട്രപതി ദ്രൗപദി മുർമുവിന് ഗവായ് കത്തയച്ചു.

പട്ടികജാതി, പട്ടികവർഗ, ഒബിസി, ന്യൂനപക്ഷ വിഭാഗങ്ങൾക്ക് ജുഡീഷ്യറിയിൽ മതിയായ പ്രാതിനിധ്യം ലഭിക്കുന്നില്ലെന്നും ഗവായ് ചൂണ്ടിക്കാട്ടി. കത്തിന്റെ പകർപ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്‌വാളിനും കൈമാറിയിട്ടുണ്ട്.2018 മുതൽ നിയമിതരായ 715 ഹൈക്കോടതി ജഡ്ജിമാരിൽ 22 പേർ മാത്രമാണ് പട്ടികജാതി വിഭാഗത്തിൽനിന്നുള്ളത്. പട്ടികവർഗ വിഭാഗത്തിൽനിന്ന് 16 പേരും ഒബിസി വിഭാഗത്തിൽനിന്ന് 89 പേരും ന്യൂനപക്ഷ വിഭാഗങ്ങളിൽനിന്ന് 37 പേരുമാണ് നിയമിതരായത്. 2021 ജനുവരി മുതൽ ഇക്കഴിഞ്ഞ ജനുവരി വരെയുള്ള നിയമനങ്ങളിൽ മുന്നാക്ക വിഭാഗങ്ങളുടെ പ്രാതിനിധ്യം 80 ശതമാനത്തോളമാണെന്നും കത്തിൽ പറയുന്നു.ജഡ്ജിമാരുടെ നിയമനത്തിൽ കൊളീജിയത്തിന്റെ ശുപാർശ പ്രധാനമാണെങ്കിലും സുപ്രീംകോടതി ജഡ്ജിമാരെ നിയമിക്കാനുള്ള ഭരണഘടനാപരമായ അധികാരം രാഷ്ട്രപതിക്കാണെന്നും ഗവായ് ചൂണ്ടിക്കാട്ടി. നിയമനങ്ങളിൽ സാമൂഹികനീതിയും വിവിധ വിഭാഗങ്ങളുടെ മതിയായ പ്രാതിനിധ്യവും ഉറപ്പാക്കണമെന്നാണ് ഗവായിയുടെ ആവശ്യം.

Leave a Reply

spot_img

Related articles

മണ്ഡല പുനർനിർണയം: ബിൽ പാസായാൽ കേരള നിയമസഭയിൽ 210 സീറ്റുകൾ; ലോക്‌സഭാ സീറ്റുകൾ 30 ആയി ഉയരും

കേന്ദ്രസർക്കാരിന്റെ പുതിയ മണ്ഡല പുനർനിർണയ ബിൽ പാസായാൽ കേരളത്തിലെ നിയമസഭാ, ലോക്‌സഭാ സീറ്റുകളുടെ എണ്ണത്തിൽ വൻ വർധനയുണ്ടാകും. നിലവിൽ 140 അംഗങ്ങളുള്ള കേരള നിയമസഭയുടെ...

മണ്ഡല പുനർനിർണയ ബില്ലിനെതിരെ പ്രതിപക്ഷം; ഇന്ത്യ സഖ്യത്തിന്റെ നിർണായക യോഗം ഇന്ന്

കേന്ദ്രസർക്കാരിന്റെ മണ്ഡല പുനർനിർണയ ബില്ലിനെതിരെ സംയുക്ത നിലപാട് രൂപീകരിക്കാൻ ഇന്ത്യ സഖ്യത്തിന്റെ നിർണായക യോഗം ഇന്ന് ചേരും. രാവിലെ 11.30ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ...

ലോക്‌സഭാ സീറ്റുകൾ 50 ശതമാനം വർധിപ്പിക്കും

ലോക്‌സഭയിലെയും സംസ്ഥാന നിയമസഭകളിലെയും സീറ്റുകളുടെ എണ്ണം 50 ശതമാനം വർധിപ്പിക്കാൻ വ്യവസ്ഥ ചെയ്യുന്ന പുതിയ മണ്ഡല പുനർനിർണയ ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി....

കളിക്കുന്നതിനിടെ പതിനൊന്നാം നിലയിൽനിന്ന് വീണ് ആറുവയസ്സുകാരന് ദാരുണാന്ത്യം; അമ്മ മരിച്ചത് രണ്ടാഴ്ച മുൻപ്

മുംബൈയിൽ ഫ്ലാറ്റിന്റെ പതിനൊന്നാം നിലയിൽനിന്ന് താഴേക്ക് വീണ് ആറുവയസ്സുകാരൻ മരിച്ചു. നായ്ഗാവ് ഈസ്റ്റിലെ നവ്കാർ ടവറിൽ താമസിക്കുന്ന മിലിത് സുത്താറാണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ടായിരുന്നു...