കോട്ടയം ജില്ലാ സ്‌കൂൾ കലോത്സവത്തിന് ഇന്ന് കാഞ്ഞിരപ്പള്ളിയിൽ തിരിതെളിയും

കോട്ടയം റവന്യൂ ജില്ലാ സ്‌കൂൾ കലോത്സവം ‘ഋതുലയം 2026’ന് ഇന്ന് കാഞ്ഞിരപ്പള്ളിയിൽ തുടക്കമാകും. രാവിലെ 10.30ന് മന്ത്രി മോൻസ് ജോസഫ് കലോത്സവം ഉദ്ഘാടനം ചെയ്യും. റോണി കെ. ബേബി എംഎൽഎ അധ്യക്ഷത വഹിക്കും.ഇന്നും നവംബർ 30, ഡിസംബർ ഒന്ന്, രണ്ട് തീയതികളിലുമായാണ് മത്സരങ്ങൾ നടക്കുക. ഞായറാഴ്ച മത്സരങ്ങൾക്ക് അവധിയായിരിക്കും. കാഞ്ഞിരപ്പള്ളിയിലെ ആറ് സ്‌കൂളുകളിലും മഹാജൂബിലി ഹാളിലുമായി 15 വേദികളാണ് കലോത്സവത്തിനായി ഒരുക്കിയിരിക്കുന്നത്. സെന്റ് ഡൊമിനിക്‌സ് ഹയർ സെക്കൻഡറി സ്‌കൂളാണ് പ്രധാന വേദി. മത്സരങ്ങളിൽ പങ്കെടുക്കാനെത്തുന്ന വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർക്ക് പഴയ ഓഡിറ്റോറിയത്തിൽ ഭക്ഷണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.ഇത്തവണ ജില്ലാ കലോത്സവത്തിൽ 29 ഇനങ്ങളിൽ ഓരോ മത്സരാർഥി മാത്രമാണുള്ളത്. ചാക്യാർകൂത്ത്, നങ്ങ്യാർകൂത്ത്, കൂടിയാട്ടം, ഹയർ സെക്കൻഡറി ആൺവിഭാഗം കുച്ചിപ്പുടി, മോഹിനിയാട്ടം, കേരളനടനം, ബാൻഡ് മേളം, കഥകളി, നാഗസ്വരം തുടങ്ങിയ ഇനങ്ങളിലാണ് ഒറ്റയാൾ പോരാട്ടം. അറബിക് കലോത്സവത്തിലും 17 ഇനങ്ങളിൽ ഓരോ മത്സരാർഥി മാത്രമാണുള്ളത്.നാലുദിവസം നീണ്ടുനിൽക്കുന്ന കലാമാമാങ്കത്തിന് ഡിസംബർ രണ്ടിന് സമാപനമാകും.

Leave a Reply

spot_img

Related articles

ഉന്നതവിദ്യാഭ്യാസ മേഖലയിൽ വൻ മാറ്റത്തിന് സർക്കാർ; സുപ്രധാന ബിൽ ചൊവ്വാഴ്ച നിയമസഭയിൽ

ഉന്നതവിദ്യാഭ്യാസ, ഗവേഷണ, വ്യവസായ മേഖലകളെ സംയോജിപ്പിച്ച് സംസ്ഥാനത്ത് നോളജ് വാലി സ്ഥാപിക്കാൻ യുഡിഎഫ് സർക്കാർ. സ്വകാര്യ, വിദേശ സർവകലാശാലകൾക്ക് ഉൾപ്പെടെ പ്രവർത്തിക്കാൻ അവസരമൊരുക്കുന്ന പദ്ധതിയുടെ...

വിദേശത്തുള്ള പ്രതിപക്ഷ എംപിമാർ നാളെ തിരിച്ചെത്തണമെന്ന് ഇന്ത്യാ സഖ്യം; കെ. സുധാകരന്റെ കാര്യത്തിൽ അനിശ്ചിതത്വം

മണ്ഡല പുനർനിർണയവുമായി ബന്ധപ്പെട്ട ബില്ലുകൾ പാർലമെന്റിൽ അവതരിപ്പിക്കാനിരിക്കെ വിദേശത്തുള്ള പ്രതിപക്ഷ എംപിമാരോട് അടിയന്തരമായി തിരിച്ചെത്താൻ ഇന്ത്യാ സഖ്യം നിർദേശം നൽകി. ഞായറാഴ്ച രാവിലെ പത്ത്...

പൂജാ ബമ്പർ നറുക്കെടുപ്പ്; 12 കോടിയുടെ ഒന്നാം സമ്മാനം പാലക്കാട് വിറ്റ ടിക്കറ്റിന്

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പൂജാ ബമ്പർ ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. 12 കോടി രൂപയുടെ ഒന്നാം സമ്മാനം പാലക്കാട് വിറ്റ JC...

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് വികസന ഫണ്ടിന്റെ രണ്ടാം ഗഡുവായി 2,029.15 കോടി അനുവദിച്ചു

സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് വികസന ഫണ്ടിന്റെ രണ്ടാം ഗഡുവായി 2,029.15 കോടി അനുവദിക്കാന്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ അനുമതി നല്‍കി.തദ്ദേശ സ്ഥാപനങ്ങളുടെ...