കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പൂജാ ബമ്പർ ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. 12 കോടി രൂപയുടെ ഒന്നാം സമ്മാനം പാലക്കാട് വിറ്റ JC 234427 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. തിരുവനന്തപുരം ഗോർക്കി ഭവനിൽ ഉച്ചയ്ക്ക് രണ്ടിനായിരുന്നു നറുക്കെടുപ്പ്.50 ലക്ഷം രൂപ വീതം പത്ത് പേർക്കാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനമായി അഞ്ച് ലക്ഷം രൂപ വീതം പത്ത് പേർക്കും നാലാം സമ്മാനമായി മൂന്ന് ലക്ഷം രൂപ വീതം അഞ്ച് പേർക്കും അഞ്ചാം സമ്മാനമായി രണ്ട് ലക്ഷം രൂപ വീതം പത്ത് പേർക്കും ലഭിക്കും. ഒരു ലക്ഷം രൂപ വീതം നാല് സമാശ്വാസ സമ്മാനങ്ങളുമുണ്ട്.300 രൂപ വിലയുള്ള പൂജാ ബമ്പറിന്റെ 45 ലക്ഷം ടിക്കറ്റുകളും ഭാഗ്യക്കുറി വകുപ്പ് വിറ്റഴിച്ചിരുന്നു. അഞ്ച് സീരീസുകളിലായാണ് ഇത്തവണ ടിക്കറ്റുകൾ പുറത്തിറക്കിയത്. ഒന്നാം സമ്മാനത്തിനർഹനായ ഭാഗ്യശാലി ആരെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. നറുക്കെടുപ്പിന്റെ സമ്പൂർണ ഫലം സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാകും.

