ഉന്നതവിദ്യാഭ്യാസ മേഖലയിൽ വൻ മാറ്റത്തിന് സർക്കാർ; സുപ്രധാന ബിൽ ചൊവ്വാഴ്ച നിയമസഭയിൽ

ഉന്നതവിദ്യാഭ്യാസ, ഗവേഷണ, വ്യവസായ മേഖലകളെ സംയോജിപ്പിച്ച് സംസ്ഥാനത്ത് നോളജ് വാലി സ്ഥാപിക്കാൻ യുഡിഎഫ് സർക്കാർ. സ്വകാര്യ, വിദേശ സർവകലാശാലകൾക്ക് ഉൾപ്പെടെ പ്രവർത്തിക്കാൻ അവസരമൊരുക്കുന്ന പദ്ധതിയുടെ കരട് ബിൽ ചൊവ്വാഴ്ച നിയമസഭയിൽ അവതരിപ്പിക്കും. മുഖ്യമന്ത്രി വി.ഡി. സതീശൻ ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതിയുടെ തുടർച്ചയായാണ് പുതിയ നിയമനിർമ്മാണം.

നിർമിതബുദ്ധി, ഡീപ് ടെക്, ലൈഫ് സയൻസ്, മറൈൻ സയൻസ്, എയ്‌റോസ്‌പേസ്, ഐടി, ബയോടെക്‌നോളജി തുടങ്ങിയ മേഖലകളിലെ പഠനത്തിനും ഗവേഷണത്തിനും നോളജ് വാലിയിൽ സൗകര്യമൊരുക്കും. ഗവേഷണത്തിലൂടെ പുതിയ വ്യവസായ സംരംഭങ്ങളും തൊഴിലവസരങ്ങളും സൃഷ്ടിക്കുകയാണ് ലക്ഷ്യം.

പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതിനുള്ള വ്യവസ്ഥകൾ ഉദാരമാക്കും. നിക്ഷേപകർക്ക് സ്റ്റാമ്പ് ഡ്യൂട്ടി, രജിസ്‌ട്രേഷൻ ഫീസ്, കെട്ടിട നികുതി എന്നിവയിൽ ഇളവ് നൽകും. വിവിധ അനുമതികൾ വേഗത്തിൽ ലഭ്യമാക്കുന്നതിന് ഏകജാലക സംവിധാനവും ഏർപ്പെടുത്തും. മുഖ്യമന്ത്രി അധ്യക്ഷനായ പ്രത്യേക അതോറിറ്റിക്കായിരിക്കും പദ്ധതിയുടെ നടത്തിപ്പ് ചുമതല.

സ്വകാര്യ സർവകലാശാലകൾ സ്ഥാപിക്കുന്നതിനുള്ള മാനദണ്ഡങ്ങളിലും മാറ്റം വരുത്തും. ആവശ്യമായ കുറഞ്ഞ ഭൂവിസ്തൃതി 20 ഏക്കറിൽനിന്ന് 10 ഏക്കറായി കുറയ്ക്കും. 25 കോടി രൂപ ട്രഷറിയിൽ നിക്ഷേപിക്കണമെന്ന വ്യവസ്ഥ ഒഴിവാക്കി നിക്ഷേപത്തുക നിശ്ചയിക്കാനുള്ള അധികാരം സർക്കാരിന് നൽകും. ഉന്നതവിദ്യാഭ്യാസ മന്ത്രി സർവകലാശാലകളുടെ വിസിറ്ററാകും. ആകെ സീറ്റുകളുടെ 25 ശതമാനത്തിൽ കേരളത്തിൽ താമസിക്കുന്ന വിദ്യാർത്ഥികൾക്ക് മുൻഗണന നൽകും. സംവരണ വ്യവസ്ഥകളും പാലിക്കണം.ഉന്നതവിദ്യാഭ്യാസത്തിനായി വിദ്യാർത്ഥികൾ വിദേശത്തേക്കും ഇതര സംസ്ഥാനങ്ങളിലേക്കും പോകുന്ന സാഹചര്യം കുറയ്ക്കുകയാണ് പദ്ധതിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.

Leave a Reply

spot_img

Related articles

വിദേശത്തുള്ള പ്രതിപക്ഷ എംപിമാർ നാളെ തിരിച്ചെത്തണമെന്ന് ഇന്ത്യാ സഖ്യം; കെ. സുധാകരന്റെ കാര്യത്തിൽ അനിശ്ചിതത്വം

മണ്ഡല പുനർനിർണയവുമായി ബന്ധപ്പെട്ട ബില്ലുകൾ പാർലമെന്റിൽ അവതരിപ്പിക്കാനിരിക്കെ വിദേശത്തുള്ള പ്രതിപക്ഷ എംപിമാരോട് അടിയന്തരമായി തിരിച്ചെത്താൻ ഇന്ത്യാ സഖ്യം നിർദേശം നൽകി. ഞായറാഴ്ച രാവിലെ പത്ത്...

പൂജാ ബമ്പർ നറുക്കെടുപ്പ്; 12 കോടിയുടെ ഒന്നാം സമ്മാനം പാലക്കാട് വിറ്റ ടിക്കറ്റിന്

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പൂജാ ബമ്പർ ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. 12 കോടി രൂപയുടെ ഒന്നാം സമ്മാനം പാലക്കാട് വിറ്റ JC...

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് വികസന ഫണ്ടിന്റെ രണ്ടാം ഗഡുവായി 2,029.15 കോടി അനുവദിച്ചു

സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് വികസന ഫണ്ടിന്റെ രണ്ടാം ഗഡുവായി 2,029.15 കോടി അനുവദിക്കാന്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ അനുമതി നല്‍കി.തദ്ദേശ സ്ഥാപനങ്ങളുടെ...

മിഷൻ സമുദ്ര: കൊല്ലം തുറമുഖ വികസന സാധ്യതകൾ വിലയിരുത്തി ഉന്നതതല സംഘം

മിഷൻ സമുദ്രയുടെ ഭാഗമായി കൊല്ലം തുറമുഖത്തിന്റെ വികസന സാധ്യതകളും നിലവിലെ അടിസ്ഥാന സൗകര്യങ്ങളും വിലയിരുത്തുന്നതിനായി തൊഴിൽ, വനിതാ ശിശുവികസന വകുപ്പു മന്ത്രി ബിന്ദു കൃഷ്ണയുടെ...