കവിത/ റെനിൽ നെല്ലരി
തുടിക്കുന്നൊരാ നിൻ
ഹൃദയത്തിലെൻ സ്പന്ദനം
ചേർന്നീടാൻ കാത്തിരിപ്പൂ
അതുമാത്രമിനിയും
കാത്തിരിപ്പാണറിയില
എത്രനാൾ എത്രനാൾ
നീണ്ടുപോകാം
ഒടുവിൽ ആ ഹൃദയത്തിൻ
വാതിൽ തുറന്നു ഞാൻ നിൻ
അകതാരിലേയ്ക്ക്
മടങ്ങിയെത്താം
അവിടെയെനിക്കൊരു
ഇടം തരിക
എൻ ദേഹിക്കു കുടികൊൾവാൻ
മാത്രമായി