കഴക്കൂട്ടം എലിവേറ്റഡ് ഹൈവേയിൽ ടോറസ് ലോറികൾ കൂട്ടിയിടിച്ചു.ഇന്ന് രാവിലെ 7 മണിയോടെയാണ് അപകടം ഉണ്ടയത്.തമിഴ്‌നാട്ടിൽ നിന്ന് ആറ്റിങ്ങൽ ഭാഗത്തേക്ക് ദേശീയപാത നിർമാണത്തിനായി സാധനങ്ങൾ കയറ്റിവന്ന ടോറസ് ലോറികളാണ് അപകടത്തിൽ പെട്ടത്.ദേശിയ പാതയിൽ ഉണ്ടായ മറ്റൊരു അപകടത്തിൽ ബൈക്ക് യാത്രികൻ റോഡിലേക്ക് തെറിച്ചു വീണിരുന്നു.ഈ ബൈക്ക് യാത്രികനെ രക്ഷിക്കുന്നതിന് വേണ്ടിയാണ് ആദ്യം എത്തിയ ടോറസ് ലോറി ബ്രേക്ക് പിടിച്ചത്.തുടർന്ന് പിന്നാലെ വന്ന ലോറി ആദ്യം വന്ന ലോറിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു.ലോറി ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.തമിഴ്നാട് വള്ളിയൂർ സ്വദേശി ആനന്ദിനാണ് പരിക്കേറ്റത്.ലോറിയിൽ കുടുങ്ങി കിടന്ന ആനന്ദിനെ പിന്നീട് ഫയർ ഫോഴ്സ് എത്തിയാണ് പുറത്തെത്തിച്ചത്.ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.കാലിനാണ് ഗുരുതര പരിക്കേറ്റത്.