സംസ്ഥാനത്ത് അരി വില കൂടാന്‍ സാധ്യത

സംസ്ഥാനത്ത് അരിവില കൂടുവാൻ സാധ്യതയെന്ന് ഭക്ഷ്യമന്ത്രി ജി.ആർ അനിൽ.ഒ.എം.എസ് സ്കീമില്‍ സംസ്ഥാന സര്‍ക്കാരോ, സർക്കാർ ഏജൻസികളോ പങ്കെടുക്കരുതെന്ന കേന്ദ്രനയം പ്രതിസന്ധിയുണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് അരിവില കൂടാൻ സാധ്യത എന്ന് കണക്കാക്കുന്നത്.കേന്ദ്രമന്ത്രിയെ കണ്ട് നയം മാറ്റണമെന്ന് ആവശ്യപ്പെടുമെന്നും ഭക്ഷ്യമന്ത്രി ജി.ആർ അനിൽ മാധ്യമങ്ങളോട് പറഞ്ഞു. സംസ്ഥാന സർക്കാരോ, സർക്കാർ ഏജൻസികളോ പങ്കെടുക്കരുതെന്ന കേന്ദ്ര നിർദ്ദേശം നിലവിൽ വന്നാൽ ഈ സ്ഥാനത്ത് സ്വകാര്യ കച്ചവടക്കാർ എത്തും. ഇത് സംസ്ഥാനത്ത് അരിവില വർദ്ധിക്കുന്നതിന് കാരണമായിരിക്കുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

Leave a Reply

spot_img

Related articles

റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറി കത്തിനശിച്ചു

.ഈസ്റ്റ് ഒറ്റപ്പാലം പാലത്തിന് സമീപം നിർത്തിയിട്ട ലോറിയാണ് കത്തി നശിച്ചത്. ഡ്രൈവർ വിശ്രമത്തിനായി നിർത്തിയിട്ട സമയത്ത് മുൻപിലെ കാബിനിൽ നിന്ന് തീ പടരുകയായിരുന്നു. പുക...

തൃശ്ശൂർ കൊടകര കുഴല്‍പ്പണ കേസില്‍ വീണ്ടും ആരോപണവുമായി തിരൂര്‍ സതീഷ്

ബിജെപിയുടെ തൃശൂര്‍ ജില്ലാ കമ്മിറ്റി ഓഫീസില്‍ ഒമ്പതു കോടി രൂപ കള്ളപ്പണം സൂക്ഷിച്ചുവെന്നും പിന്നീട് ഈ പണം എവിടേക്ക് കൊണ്ടുപോയി എന്ന കാര്യം തനിക്കറിയില്ലെന്നും...

കിണർ വൃത്തിയാക്കാനിറങ്ങി തിരിച്ച്‌ കയറുന്നതിനിടെ തൊഴിലാളി കിണറ്റിൽ വീണ് മരിച്ചു

തിങ്കളാഴ്ച്ച ഉച്ചകഴിഞ്ഞ് രണ്ട് മണിയോടെയായിരുന്നു സംഭവം. പൊൻകുന്നം അരവിന്ദ ആശുപത്രിയ്ക്ക് സമീപം മൂലകുന്നിൽ കിണർ വൃത്തിയാക്കാൻ ഇറങ്ങിയ തൊഴിലാളിയാണ് കിണറ്റിൽ വീണ് മരിച്ചത്.പൊൻകുന്നം ഒന്നാം...

10 ദിവസം 420 പരിശോധന, 49 കേസ്, 3,91,000 രൂപ പിഴ, ശബരിമലയിലെ കടകളിലും ഹോട്ടലുകളിലും പരിശോധന ശക്തം

ശബരിമലയിലെ വ്യാപാരസ്ഥാപനങ്ങളിലും ഹോട്ടലുകളിലും വിവിധ സ്‌ക്വാഡുകൾ പത്തു ദിവസത്തിനിടെ നടത്തിയത് 420 പരിശോധന. സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ നടന്ന പരിശോധനയിൽ 49 കേസ്...