മുൻ കേന്ദ്രമന്ത്രി ഹർഷവർധൻ രാഷ്ട്രീയം വിടുന്നു

താൻ രാഷ്ട്രീയം വിടുകയാണെന്ന് മുൻ കേന്ദ്രമന്ത്രി ഹർഷവർധൻ.

ബിജെപിയുടെ ലോക്‌സഭാ സ്ഥാനാർത്ഥി പട്ടികയിൽ അദ്ദേഹത്തെ ഒഴിവാക്കിയതിനെ തുടർന്നാണ് തീരുമാനം എന്ന് വർധൻ പറഞ്ഞു.

മെഡിക്കൽ പ്രൊഫഷനിലേക്ക് മടങ്ങുന്നു.

സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക ബിജെപി പുറത്തിറക്കിയതിന് തൊട്ടുപിന്നാലെയാണ് അദ്ദേഹത്തിൻ്റെ പ്രഖ്യാപനം.

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ പങ്കിട്ട ഒരു സന്ദേശത്തിലൂടെയാണ് പ്രഖ്യാപനം വന്നത്.

രാജ്യത്തെ സേവിക്കാനുള്ള അവസരത്തിന് നന്ദി രേഖപ്പെടുത്തി.

മെഡിക്കൽ വിദ്യാർത്ഥിയിൽ നിന്ന് പ്രശസ്ത രാഷ്ട്രീയ നേതാവിലേക്കുള്ള തൻ്റെ യാത്രയെ എടുത്തു പറയുകയും ചെയ്തു.

അഞ്ച് തവണ എംഎൽഎയും രണ്ട് തവണ എംപിയുമായ വർധൻ കേന്ദ്ര ആരോഗ്യ മന്ത്രിയായും കേന്ദ്ര പരിസ്ഥിതി മന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഇഎൻടി സർജനായി തൻ്റെ കരിയറിൽ തിരിച്ചെത്തുമെന്നും കിഴക്കൻ ഡൽഹിയിലെ കൃഷ്ണ നഗറിലുള്ള തൻ്റെ ക്ലിനിക്കിൽ ജോലി പുനരാരംഭിക്കുമെന്നും പ്രഖ്യാപനത്തിൽ അദ്ദേഹം സൂചന നൽകി.

തൻ്റെ തീരുമാനം പ്രഖ്യാപിക്കുന്ന വിശദമായ പോസ്റ്റിൽ, വർധൻ തൻ്റെ “മുപ്പത് വർഷത്തെ മഹത്തായ തിരഞ്ഞെടുപ്പ് ജീവിതത്തിൽ” നേടിയ നേട്ടങ്ങൾ അനുസ്മരിക്കുകയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും പാർട്ടി പ്രവർത്തകർക്കും നന്ദി അറിയിക്കുകയും ചെയ്തു.

ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള പിജെപി ആദ്യ സ്ഥാനാർത്ഥി പട്ടികയിൽ, നാല് സിറ്റിംഗ് എംപിമാരായ പർവേഷ് വർമ്മ, രമേഷ് ബിധുരി, മീനാക്ഷി ലേഖി, ഹർഷ് വർദ്ധൻ എന്നിവരെ ഒഴിവാക്കിയിരുന്നു.

അന്നത്തെ ആർഎസ്എസ് നേതൃത്വത്തിൻ്റെ നിർബന്ധത്തിന് വഴങ്ങിയാണ് താൻ തിരഞ്ഞെടുപ്പ് പോരാട്ടത്തിലേക്ക് ചാടിയതെന്ന് മുൻ കേന്ദ്രമന്ത്രി അനുസ്മരിച്ചു.

“എന്നെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയം എന്നത് നമ്മുടെ മൂന്ന് പ്രധാന ശത്രുക്കളായ ദാരിദ്ര്യം, രോഗം, അജ്ഞത എന്നിവയോട് പോരാടാനുള്ള അവസരമാണ്,” അദ്ദേഹം പറഞ്ഞു.

വർധൻ പറഞ്ഞു, “ഞാൻ ഡൽഹി ആരോഗ്യമന്ത്രിയായും രണ്ട് തവണ കേന്ദ്ര ആരോഗ്യമന്ത്രിയായും സേവനമനുഷ്ഠിച്ചു.”

“പോളിയോ വിമുക്ത ഭാരതത്തിനു വേണ്ടിയും ഭയാനകമായ COVID-19 മായി പോരാടുന്ന ദശലക്ഷക്കണക്കിന് ജനങ്ങൾക്കു വേണ്ടിയും സേവനമനുഷ്ഠിച്ചു. അതിനുള്ള അപൂർവ്വ ഭാഗ്യം എനിക്ക് ലഭിച്ചു.”

Leave a Reply

spot_img

Related articles

പാലായിൽ വിപ്പ് ലംഘിച്ച കോൺഗ്രസ് കൗൺസിലർമാർക്കെതിരെ പാർട്ടി നടപടിയും, നിയമനടപടിയും ഉണ്ടാകുമെന്ന് നാട്ടകം സുരേഷ് എം.എൽ.എ

പാലാ നഗരസഭയിൽ വിപ്പ് ലംഘിച്ച കോൺഗ്രസ് കൗൺസിലർമാർക്കെതിരെ പാർട്ടി നടപടിയും, നിയമനടപടിയും ഉണ്ടാകുമെന്ന് കോട്ടയം ഡി സി സി പ്രസിഡൻ്റ് നാട്ടകം സുരേഷ് എം.എൽ.എ...

പാലാ നഗരസഭയില്‍ അവിശ്വാസം: സ്വതന്ത്ര മുന്നണിയെ കൈയ്യൊഴിഞ്ഞു; നിര്‍ണായക നീക്കവുമായി യുഡിഎഫ്

ഇന്നവതരിപ്പിക്കപ്പെടുന്ന അവിശ്വാസ പ്രമേയ നീക്കത്തില്‍ യുഡിഎഫ് പിന്തുണയോടെ നഗരസഭ അധ്യക്ഷപദവിയില്‍ എത്തിയ ദിയ ബിനുവിനെ പിന്തുണയ്ക്കേണ്ടതില്ലെന്ന നിര്‍ണായക സന്ദേശം തന്നെയാണ് യുഡിഎഫ് നേതൃത്വം വിപ്പിലൂടെ...

കെ.എസ്.യു-മുഖ്യമന്ത്രി തർക്കം; സണ്ണി ജോസഫുമായി കൂടിക്കാഴ്ച നടത്തി അലോഷ്യസ്

മുഖ്യമന്ത്രി വി.ഡി. സതീശനുമായുള്ള അസ്വാരസ്യങ്ങൾക്കിടയിൽ കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫുമായി നിർണായക കൂടിക്കാഴ്ച നടത്തി.വിഷയത്തിൽ കെപിസിസി അധ്യക്ഷൻ...

പാലാ നഗരസഭ : പൊതു ജനതാല്പര്യർത്ഥവും ധാർമികമായ കടമയും എന്ന നിലയിലാണ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയതെന്ന് പ്രതിപക്ഷ നേതാവ് ബിജു പാലുപ്പടവൻ

പാലാ നഗരസഭ ചെയർപേഴ്സണ് എതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകി പ്രതിപക്ഷമായ എൽ.ഡി.എഫ്. പാലായുടെ പൊതു ജനതാല്പര്യർത്ഥവും ധാർമികമായ കടമയും എന്ന നിലയിലാണ് അവിശ്വാസ...