മാര്‍ച്ച് ഏഴിന് സൗജന്യ തൊഴില്‍ മേള 

വടക്കഞ്ചേരി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ ഡി.ഡി.യു.ജി.കെ.വൈ, കേരള നോളജ് ഇക്കോണമി മിഷന്‍ പദ്ധതികളുടെ ഭാഗമായി മാര്‍ച്ച് ഏഴിന് സൗജന്യ തൊഴില്‍ മേള നടത്തും.

രാവിലെ 9.30 മുതല്‍ വൈകിട്ട് മൂന്ന് വരെയാണ് തൊഴില്‍മേള.

എസ്.എസ്.എല്‍.സി, പ്ലസ് ടു, ഐ.ടി.ഐ, ഡിപ്ലോമ, ഡിഗ്രി, പി.ജി അടിസ്ഥാന യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്കും ഡി.ഡി.യു.ജി.കെ.വൈ, യുവകേരളം പദ്ധതിയിലൂടെ പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്കും പങ്കെടുക്കാം.

ഉച്ചയ്ക്ക് 12.30 വരെ സ്‌പോട്ട് രജിസ്ട്രേഷന്‍ സൗകര്യമുണ്ടായിരിക്കും.

കരിയര്‍ ബ്രേക്ക് വന്ന വനിതകള്‍ക്കുള്‍പ്പെടെ തൊഴില്‍ മേളയില്‍ പങ്കെടുക്കാം.

കോണ്‍ഫിഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന തൊഴില്‍മേളയില്‍ പ്രാദേശിക കമ്പനികള്‍ ഉള്‍പ്പെടെ സംസ്ഥാനത്തിനകത്തും പുറത്തുമുള്ള പ്രമുഖ കമ്പനികള്‍ ആയിരത്തിലധികം ഒഴിവുകളിലേക്ക് നിയമനം നടത്തും.

താത്പര്യമുള്ളവര്‍ https://knowledgemission.kerala.gov.in ല്‍ രജിസ്റ്റര്‍ ചെയ്യണം.

തൊഴില്‍മേളയില്‍ പങ്കെടുക്കുന്നവര്‍ അഞ്ച് പകര്‍പ്പ് ബയോഡാറ്റ കൊണ്ടുവരണം.

ഫോണ്‍: 9846118569, 7907505913, 9745090112.

Leave a Reply

spot_img

Related articles

തൃശ്ശൂർ കയ്‌പമംഗലം ചളിങ്ങാട് പള്ളിനട മലയാറ്റിൽ ഭഗവതി ക്ഷേത്രത്തിൽ വൻ മോഷണം

തൃശ്ശൂർ കയ്‌പമംഗലം ചളിങ്ങാട് പള്ളിനട മലയാറ്റിൽ ഭഗവതി ക്ഷേത്രത്തിൽ വൻ മോഷണം.വിഗ്രഹത്തിൽ ചാർത്തിയിരുന്ന താലിയും, ക്ഷേത്രമതിൽക്കെട്ടിനകത്തെ ഭണ്ഡാരം തകർത്ത് പണവുമാണ് കവർന്നത്.നട തുറക്കാനായി ക്ഷേത്രം...

തെക്കേപ്പുറം മാക്കാലിക്കാവ് ക്ഷേത്രത്തിൽ വൻ കവർച്ച

തെക്കേപ്പുറം മാക്കാലിക്കാവ് ക്ഷേത്രത്തിൽ വൻ കവർച്ച.ക്ഷേത്രത്തിലെ ശ്രീകോവിലിൽ സൂക്ഷിച്ചിരുന്ന 15 കിലോ ഭാരമുള്ള പഞ്ചലോഹ വിഗ്രഹവും ഒരു വെള്ളി ശംഖുമാണ് മോഷ്ടാക്കൾ കവർന്നത്.വെള്ളിയാഴ്ച രാവിലെ...

പി എം ശ്രീ പദ്ധതിയില്‍ തുടരണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തിന് വീണ്ടും കേന്ദ്രത്തിന്‍റെ കത്ത്

പി എം ശ്രീക്കായി സംസ്ഥാനത്തിന് മേൽ സമ്മർദം ചെലുത്തി വീണ്ടും കേന്ദ്രത്തിന്റെ കത്ത്. പദ്ധതിയുടെ ഭാഗമായി തുടരണമെന്നാവശ്യപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറി ചീഫ് സെക്രട്ടറിക്ക്...

മനുഷ്യ- വന്യജീവി സംഘർഷം നേരിടാൻ പുതിയ സംവിധാനങ്ങൾ ഏർപ്പെടുത്തുമെന്ന് മന്ത്രി ഷിബു ബേബി ജോൺ

കാലാനുസൃതമായ മാറ്റങ്ങൾ ഉൾക്കൊണ്ട്, അത്യാധുനിക സാങ്കേതികവിദ്യകളും സംവിധാനങ്ങളും ഉൾപ്പെടുത്തി വനംവകുപ്പിനെ സമഗ്രമായി നവീകരിക്കുമെന്ന് മന്ത്രി ഷിബു ബേബി ജോൺ. വന്യമൃഗങ്ങളെ നേരിടാൻ പോകുന്ന ഉദ്യോഗസ്ഥർക്ക്...