തല തെറിച്ച ഭൂതകാലം

This image has an empty alt attribute; its file name is tt.jpg

ഡോ.ടൈറ്റസ് പി. വർഗീസ്

21 വയസ്സുള്ള പെണ്‍കുട്ടിയാണ് ഞാന്‍.

കോളേജ് കാലത്ത് ഹോസ്റ്റല്‍വാസിയായിരുന്ന ഞാന്‍ അവിടുത്തെ തലതെറിച്ച ഒരു സംഘനേതാവായിരുന്നു.

ധാരാളം അശ്ലീലചിത്രങ്ങള്‍ കാണുകയും വായിക്കുകയുമൊക്കെ ചെയ്തിട്ടുണ്ട്.

മാത്രമല്ല, സംഘം ചേര്‍ന്ന് മദ്യപിക്കുകയും ലഹരി വലിക്കുകയും ചെയ്യാറുണ്ടായിരുന്നു.

വീട്ടുകാര്‍ ഒരു ഗള്‍ഫുകാരനെക്കൊണ്ട് എന്‍റെ കല്യാണം നിശ്ചയിച്ചിരിക്കുകയാണ്.

ഒരു സാധാരണ പുരുഷന് എന്നെ തൃപ്തിയാക്കാനാകുമെന്ന് എനിക്ക് വിശ്വാസമില്ല.

എന്‍റെ ജീവിതം പരാജയമാകാതിരിക്കാന്‍ എന്താണ് ചെയ്യേണ്ടത്?
ജാസ്മിന്‍, കോഴിക്കോട്

മറുപടി

അടിച്ചുപൊളിച്ച ഭൂതകാലത്തിന്‍റെ വിവരണങ്ങള്‍ അടിപൊളി!

പക്ഷേ, ലേഡീസ് ഹോസ്റ്റലിലെ സംഘനേതാവായിരുന്നതുകൊണ്ടും, അശ്ലീല ചിത്രങ്ങള്‍ കണ്ടതുകൊണ്ടും, സംഘം ചേര്‍ന്ന് മദ്യപിക്കുകയും ലഹരി വലിക്കുകയും ചെയ്തതുകൊണ്ടും വിവാഹജീവിതത്തില്‍ ഭര്‍ത്താവിന് നിങ്ങളെ തൃപ്തിപ്പെടുത്താനാവില്ല എന്നു പറയുന്നതിന്‍റെ ‘ലോജിക്’ മനസ്സിലാവുന്നില്ല.

കത്തില്‍ വിവരിച്ചിരിക്കുന്ന കാര്യങ്ങളൊക്കെ “ജീവിതം ആഘോഷമാണ്” എന്നു വിളിച്ചുപറയുന്ന പുതുതലമുറയുടെ ശബ്ദവീചികളാണ്.

അതിലെ തെറ്റും ശരിയുമൊക്കെ സന്മാര്‍ഗ്ഗശാസ്ത്രത്തിന്‍റെ ഭൂതക്കണ്ണാടിയിലൂടെ നോക്കി വിലയിരുത്തി ധാര്‍മ്മിക ഉപദേശങ്ങള്‍ തന്ന് ഈ മറുപടി ബോറാക്കാന്‍ തല്‍ക്കാലം ഉദ്ദേശിക്കുന്നില്ല!

കാരണം ഉപദേശങ്ങള്‍ ഇതിനകം തന്നെ ധാരാളം നിങ്ങള്‍ക്ക് കിട്ടിയിരിക്കുമല്ലോ.

ഇനി, വിശദാംശങ്ങളിലേക്ക്–നിങ്ങള്‍ കരുതുന്നതുപോലെ പണ്ട് ഹോസ്റ്റലിലും ജീവിതത്തിലുമൊക്കെ കാട്ടിക്കൂട്ടിയ വിക്രിയകള്‍ കെങ്കേമമാണെങ്കിലും അക്കാരണംകൊണ്ടുമാത്രം വിവാഹജീവിതത്തില്‍ ലൈംഗിക സംതൃപ്തിയുണ്ടാവില്ലെന്ന് പേടിക്കയൊന്നും വേണ്ട കേട്ടോ.

അമിതമായ ലൈംഗികാസക്തിയുണ്ടാക്കുന്ന ‘നിംഫോമാനിയ’ എന്ന ലൈംഗിക പ്രശ്നമൊന്നും നിങ്ങള്‍ക്കുള്ളതായി തോന്നുന്നില്ല.

തീരെ ലൈംഗിക സംതൃപ്തി ഉളവാക്കാത്ത ‘ലൈംഗിക മരവിപ്പ്’ എന്ന അവസ്ഥയും തീര്‍ത്തും ഇല്ലെന്നോര്‍ക്കുക.

പിന്നെ, പറഞ്ഞുകേട്ടതില്‍നിന്നും, കണ്ടുമനസ്സിലാക്കിയതില്‍ നിന്നും, വായിച്ചറിഞ്ഞതില്‍ നിന്നുമൊക്കെയുള്ള നിറംപിടിപ്പിച്ച ചിത്രങ്ങളാകാം ലൈംഗിക സംതൃപ്തിയെക്കുറിച്ച് നിങ്ങളുടെ മനസ്സിലുള്ളത്.

അതുതന്നെയാവും സ്വന്തം ‘ദാമ്പത്യ അസംതൃപ്തി’ ഇത്ര മുന്നമേ പ്രവചിക്കാന്‍ നിങ്ങളെ പ്രേരിപ്പിച്ചത്.

ലൈംഗിക സംതൃപ്തി എന്നത് മാനസികവും ശാരീരികവുമായ കാര്യങ്ങളുടെ സ്നേഹമസൃണമായ ഒരു സമന്വയമാണെന്ന് മനസ്സിലാക്കുക.

മനുഷ്യരിലെ സുഖാനുഭവങ്ങളുടെ പരമോന്നതാവസ്ഥയാണ് രതിമൂര്‍ച്ഛ മാനസികവും ശാരീരികവുമായ ഉത്തേജനത്തില്‍നിന്നുണ്ടാകുന്ന ലൈംഗികമായ ഉണര്‍വ്വിന്‍റെ മൂര്‍ദ്ധന്യത്തില്‍ തലച്ചോറിന്‍റെ ആജ്ഞയനുസരിച്ച് ഞരമ്പുകളിലും പേശികളിലുമുണ്ടാകുന്ന, വസ്തിപ്രദേശത്തെ സുഖാനുഭവങ്ങളുമായി ചേരുന്ന സ്ഫോടനാത്മകമായ പ്രതികരണമാണ് രതിമൂര്‍ച്ഛയെന്നു വിശദമായി നിര്‍വചിക്കാം.

എന്തായാലും ഏതെങ്കിലും തരത്തില്‍ ഇഷ്ടം തോന്നുന്ന ആളിനെയാവുമല്ലോ നിങ്ങള്‍ വിവാഹം കഴിക്കുക.

ആ ഇഷ്ടം വളര്‍ന്ന് സ്നേഹമായും, സ്നേഹം വളര്‍ന്ന് വിശ്വാസമായും, വിശ്വാസം വളര്‍ന്ന് ഊഷ്മളമായ ഹൃദയബന്ധമായും മാറുമ്പോള്‍ രതിമേളങ്ങളുടെ ഓളപ്പരപ്പുകളില്‍ നീന്തിത്തുടിക്കുകയാവും നിങ്ങള്‍ രണ്ടുപേരും!

ആ അനര്‍ഘനിമിഷങ്ങളില്‍ ഇപ്പോഴത്തെ ഈ ചിന്തകളും സംശയങ്ങളും വെറും പൊട്ടത്തരമായിരുന്നുവെന്നു മനസ്സിലാകും!

ആശംസകള്‍…… വിവാഹ മംഗളാശംസകള്‍!

Leave a Reply

spot_img

Related articles

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 36 വര്‍ഷം കഠിനതടവ്

താമരക്കുളം കൊട്ടക്കാശ്ശേരി ചിറമൂല വടക്കേതില്‍ അനൂപി( 24 ) നെ യാണ് അതിവേഗ പ്രത്യേക കോടതി ജഡ്ജ് ടി. മഞ്ജിത്ത് ഇന്ത്യന്‍ ശിക്ഷാനിയമവും പോക്സോ...

റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറി കത്തിനശിച്ചു

.ഈസ്റ്റ് ഒറ്റപ്പാലം പാലത്തിന് സമീപം നിർത്തിയിട്ട ലോറിയാണ് കത്തി നശിച്ചത്. ഡ്രൈവർ വിശ്രമത്തിനായി നിർത്തിയിട്ട സമയത്ത് മുൻപിലെ കാബിനിൽ നിന്ന് തീ പടരുകയായിരുന്നു. പുക...

തൃശ്ശൂർ കൊടകര കുഴല്‍പ്പണ കേസില്‍ വീണ്ടും ആരോപണവുമായി തിരൂര്‍ സതീഷ്

ബിജെപിയുടെ തൃശൂര്‍ ജില്ലാ കമ്മിറ്റി ഓഫീസില്‍ ഒമ്പതു കോടി രൂപ കള്ളപ്പണം സൂക്ഷിച്ചുവെന്നും പിന്നീട് ഈ പണം എവിടേക്ക് കൊണ്ടുപോയി എന്ന കാര്യം തനിക്കറിയില്ലെന്നും...

യൂത്ത് കോൺഗ്രസ് വ്യാജ ഐഡി കാർഡ് കേസ്; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി പിൻവലിച്ചു

യൂത്ത് കോൺഗ്രസ് വ്യാജ ഐഡി കാർഡ് കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹൈക്കോടതിയിലെ ഹർജി പിൻവലിച്ചു. മൂവാറ്റുപുഴ സ്വദേശി ജുവൈസ് മുഹമ്മദ് നൽകിയ ഹർജിയാണ്...