വില്ലേജ് ഓഫീസറുടെ ആത്മഹത്യ പരാതിയുമായി സഹപ്രവര്‍ത്തകർ

പത്തനംതിട്ട കടമ്പനാട് വില്ലേജ് ഓഫീസർ മനോജിന്‍റെ ആത്മഹത്യയില്‍ കളക്ടർക്ക് പരാതി നൽകി സഹപ്രവർത്തകരായ വില്ലേജ് ഓഫീസർമാർ.

12 വില്ലേജ് ഓഫീസർമാർ ഒപ്പിട്ട പരാതിയാണ് കളക്ടർക്ക് നൽകിയത്.

ആത്മഹത്യയിൽ ബാഹ്യ ഇടപെടൽ ഉണ്ടോ എന്ന് അന്വേഷിക്കണമെന്ന ആവശ്യമാണ് പ്രധാനമായും ഇവര്‍ ഉന്നയിക്കുന്നത്.

മണ്ണെടുപ്പുമായി ബന്ധപ്പെട്ട ജോലി ചെയ്യാൻ കഴിയാത്ത തരത്തിൽ ബാഹ്യ ഇടപെടലുകൾ കൂടി വരുന്നതായും വില്ലേജ് ഓഫീസർമാരുടെ പരാതിയിലുണ്ട്.

ഭരണകക്ഷിയിലെ നേതാക്കളിൽ നിന്ന് മനോജിന് സമ്മർദ്ദമുണ്ടായിരുന്നതായി നേരത്തെ ബന്ധുക്കൾ അറിയിച്ചിരുന്നു.

ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് മനോജിനെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

പ്രദേശത്ത് നടക്കുന്ന മണ്ണെടുപ്പുമായി ബന്ധപ്പെട്ട് ഭരണകക്ഷിയിലെ നേതാക്കളുമായി പ്രശ്നമുണ്ടായിരുന്നതായും ഇതില്‍ മനോജിന് മാനസിക സമ്മര്‍ദ്ദമുണ്ടായിരുന്നതായും ബന്ധുക്കള്‍ അന്ന് തന്നെ പരാതിപ്പെട്ടിരുന്നു.

മനോജ് ഉപയോഗിച്ചിരുന്ന ഔദ്യോഗിക ഫോൺ ചില ഉദ്യോഗസ്ഥര്‍ എടുത്തുകൊണ്ട് പോയതിലും കുടുംബം സംശയം പ്രകടിപ്പിച്ചിരുന്നു.

ബന്ധുക്കളുടെ പരാതിക്ക് സമാനമായ പരാതിയാണ് മനോജിന്‍റെ സഹപ്രവര്‍ത്തകരായ മറ്റ് വില്ലേജ് ഓഫീസര്‍മാര്‍ നല്‍കിയിരിക്കുന്നത്.

Leave a Reply

spot_img

Related articles

അമ്പലത്തിൽ പോയാലും പള്ളിയിൽ പോയാലും ആചാരമനുസരിച്ചാണ് പെരുമാറുന്നത്; സൈബർ ആക്രമണങ്ങൾക്കെതിരെ പ്രതികരിച്ച് ബിന്ദു കൃഷ്ണ

അമ്പലത്തിൽ പോയാലും പള്ളിയിൽ പോയാലും ആചാരമനുസരിച്ചാണ് പെരുമാറുന്നത്, അഭിനയ സാമ്രാട്ട് എന്ന് അവഹേളിച്ചവർക്ക് സന്തോഷം കിട്ടട്ടെ’; തനിക്ക് നേരെ നടക്കുന്ന സൈബർ ആക്രമണങ്ങൾക്കെതിരെ പ്രതികരിച്ച്...

പൊതുമരാമത്ത് വകുപ്പിൽ അഞ്ച് സുപ്രധാന പരിഷ്കാരങ്ങൾ; കെൽട്രോണിന്റെ ഓഹരി മൂലധനം 60 കോടിയായി ഉയർത്തും

പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിനും ഖജനാവിന് ഉണ്ടാകുന്ന സാമ്പത്തിക നഷ്ടം കുറയ്ക്കുന്നതിനുമായി പൊതുമരാമത്ത് വകുപ്പിൽ അഞ്ച് പ്രധാന പരിഷ്കാരങ്ങൾ നടപ്പാക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു.മന്ത്രിസഭാ യോഗത്തിന്...

എസ് ശ്രീജിത്തിനെ ഡിജിപിയാക്കണമെന്ന് മുഖ്യമന്ത്രിക്ക് ശുപാർശ നൽകി ചീഫ് സെക്രട്ടറി

എസ് ശ്രീജിത്തിനെ ഡിജിപിയാക്കണമെന്ന് മുഖ്യമന്ത്രിക്ക് ശുപാർശ നൽകി ചീഫ് സെക്രട്ടറി.എംആർ അജിത് കുമാർ സസ്പെൻഷനിലായ സാഹചര്യത്തിൽ അടുത്ത ഉദ്യോഗസ്ഥനെ പരിഗണിക്കണമെന്നാണ് ചീഫ് സെക്രട്ടറി അറിയിച്ചിരിക്കുന്നത്.ഫയൽ...

വടകരയിലെ അധ്യാപികമാരുടെ അറസ്റ്റ്: മുഖ്യകണ്ണി വയനാട് സ്വദേശിയെന്ന് സൂചന

വടകര ലഹരി കേസില്‍ വയനാട് സ്വദേശിയെ കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിച്ച് അന്വേഷണ സംഘം.കേസിലെ മുഖ്യകണ്ണി വയനാട് സ്വദേശിയാണെന്നാണ് സൂചന. ഇയാളെ ഉടന്‍ തന്നെ കസ്റ്റഡിയില്‍...