സംസ്ഥാനത്തെ ട്രഷറിയില്‍ ബില്ലുകള്‍ കെട്ടിക്കിടക്കുന്നു

സംസ്ഥാനത്തെ ട്രഷറിയില്‍ കെട്ടിക്കിടക്കുന്നത് മുക്കാല്‍ ലക്ഷത്തോളം ബില്ലുകള്‍

മെയ്ന്റനന്‍സ് ഉള്‍പ്പെടെ സംസ്ഥാനത്തെ ട്രഷറിയില്‍ കെട്ടിക്കിടക്കുന്നത് 76,805 ബില്ലുകള്‍.

അഞ്ച് ലക്ഷത്തിന് മുകളിലുള്ള ബില്ലുകള്‍ മാറാന്‍ ധനവകുപ്പ് അനുമതി നല്‍കാത്തതാണ് ബില്ലുകള്‍ കെട്ടിക്കിടക്കാന്‍ കാരണം.

ഏറ്റവും കൂടുതല്‍ ബില്ലുകള്‍ കെട്ടിക്കിടക്കുന്നത് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടേതാണ്.

മാര്‍ച്ച് 31 അവസാനിച്ചപ്പോള്‍ ട്രഷറികളില്‍ കെട്ടിക്കിടക്കുന്നത് 1,785.62 കോടി രൂപയുടെ 79,764 ബില്ലുകള്‍.

31നു വൈകുന്നേരം ഏഴരവരെ തദ്ദേശവകുപ്പിന്റെ വെബ്‌സൈറ്റിലെ കണക്കനുസരിച്ച് തുക ചെലവഴിക്കല്‍ 64.90 ശതമാനമാണ്.

കെട്ടിക്കിടക്കുന്ന ബില്ലുകള്‍കൂടി പാസാക്കിയിരുന്നെങ്കില്‍ ഇത് 79.99 ശതമാനത്തിലേക്ക് ഉയരുമായിരുന്നു.

സമീപകാലത്തെ ഏറ്റവും കുറഞ്ഞ പദ്ധതിപ്പണം ചെലവഴിക്കലായിരുന്നു ഇത്തവണത്തേത്.

2019-20ലെ കോവിഡ് കാലത്ത് ചെലവഴിക്കല്‍ 55.87 ശതമാനമായിരുന്നു.

കഴിഞ്ഞ സാമ്പത്തികവര്‍ഷം പദ്ധതിനിര്‍വഹണം 85.28 ശതമാനമായിരുന്നു. 2021-22ല്‍ 88.12 ശതമാനവും.

കെട്ടിക്കിടക്കുന്ന 79,764 ബില്ലുകളില്‍ ഏറ്റവും കൂടുതല്‍ മാറാനുള്ളത് ഗ്രാമപ്പഞ്ചായത്തുകളുടേതാണ് 1,001.52 കോടി രൂപയുടെ 56,327 ബില്ലുകള്‍.

മാര്‍ച്ച് 31 വരെ 69.88 ശതമാനം മാത്രമാണ് ഗ്രാമപ്പഞ്ചായത്തുകളുടെ പദ്ധതിനിര്‍വഹണം

Leave a Reply

spot_img

Related articles

രാമപുരത്തിന് സമീപം കാർ നിയന്ത്രണം വിട്ട് പാറയിൽ ഇടിച്ചു യുവതിക്ക് ദാരുണാന്ത്യം

പാലാ രാമപുരത്തിന് സമീപം ചൂരപേട്ട വളവിൽ കാർ നിയന്ത്രണം വിട്ട് പാറയിൽ ഇടിച്ചു യുവതിക്ക് ദാരുണാന്ത്യം. കോട്ടയം തെള്ളകം സ്വദേശി ജോസ്നയാണ് മരിച്ചത്. സുഹൃത്ത്...

ട്രെയിനിൽ നിന്ന് പുഴയിലേക്ക് ചാടി അധ്യാപിക മരിച്ചു

ചാലക്കുടിയിൽ ട്രെയിനിൽ നിന്ന് പുഴയിലേക്ക് ചാടി അധ്യാപിക മരിച്ചു.ചെറുതുരുത്തി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ സോഷ്യളോജി അധ്യാപിക സിന്തോൾ ആണ് മരിച്ചത്.ഫയർഫോഴ്‌സും പൊലീസും പുഴയിൽ...

കേന്ദ്രസര്‍ക്കാര്‍ കേരളത്തോട് കാണിക്കുന്നത് കടുത്ത വിവേചനം; ദുരിതാശ്വാസ ധനസഹായത്തില്‍ പോലും ഇരട്ടനീതി: കൊടിക്കുന്നില്‍ സുരേഷ് എംപി

പ്രളയദുരിതാശ്വാസത്തിനായി യുഎഇ സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത ധനസഹായം സ്വീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ കേരളത്തെ വിലക്കിയ നടപടി സംസ്ഥാനത്തോടുള്ള അന്ധമായ രാഷ്ട്രീയ വൈരം മൂലമാണെന്ന് കോണ്‍ഗ്രസ്...

പള്ളിക്കത്തോട്ടിൽ കാർ തോട്ടിലേയ്ക്കു മറിഞ്ഞ് 19 കാരന് ദാരുണാന്ത്യം

കോട്ടയം പള്ളിക്കത്തോട്ടിൽ നിയന്ത്രണം നഷ്ടമായ കാർ തോട്ടിലേയ്ക്കു മറിഞ്ഞ് 19 കാരന് ദാരുണാന്ത്യം. പള്ളിക്കത്തോട് ചെങ്ങളത്ത് വാടകയ്ക്ക് താമസിക്കുന്ന പാലാ സ്വദേശി ചന്ദ്രൻകുന്നേൽ വീട്ടിൽ...