സ്വർഗം ആരംഭിച്ചു

മലയാള സിനിമയിൽ ഒരു പുതിയ ചലച്ചിത്രനിർ മ്മാണ സ്ഥാപനം കൂടി കടന്നു വരുന്നു.സി.എൻ.ഗ്ലോബൽ മൂവീസ്.
ഒരു സംഘം വിദേശ മലയാളികളുടെ കൂട്ടായ സംരംഭമാണ് സി.എൻ.ഗ്ലോബൽ മൂവീസ്. നല്ല സന്ദേശങ്ങൾ നൽകുന്നതും മനുഷ്യ നന്മകളും ഉപകരിക്കും വിധത്തിലുള്ള കുടുംബമിത്രങ്ങൾ നിർമ്മിക്കുകയാണ് ഈ സ്ഥാപനത്തിൻ്റെ ലക്ഷ്യമെന്ന് നിർമ്മാണത്തിൻ്റെ മുഖ്യ ചുമതലയുള്ള ശ്രീമതി ലിസ്സി.കെ.ഫെർണാണ്ടസ് വ്യക്തമാക്ക
സ്വർഗം എന്ന സിനിമയാണ് ആദ്യ ചിത്രം.

കലാപരവും സാമ്പത്തികവുമായ വിജയം നേടിയ ഒരു സെക്കൻ്റ് ക്ലാസ് യാത്ര -എന്ന ചിത്രത്തിനു ശേഷം റെജീസ് ആൻ്റണിയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.
ഏപ്രിൽ പതിനൊന്ന് വ്യാഴാഴ്ച്ച പൂഞ്ഞാർ, സി.എം.ഐ.ദേവാലയത്തിലായിരുന്നു ഈ ചിത്രത്തിൻ്റെ ചിത്രീകരണം ആരംഭിച്ചത്.
ശ്രീമതി ലിസ്സി.കെ.ഫെർണാണ്ടസ് ഫസ്റ്റ് ക്ളാപ്പ് നൽകിക്കൊണ്ടായി തുടക്കം.
മലയാള സിനിമയിൽ പ്രേഷകർക്കിടയിൽ ഏറെ അംഗീകാരം നേടിയിരുന്ന അനന്യ ഒരിടവേളക്കുശേഷം അഭിനയിക്കാനെ ത്തുന്ന ചിത്രമെന്ന നിലയിലും ഈ ചിത്രത്തിന് ഏറെ പ്രസക്തിയുണ്ട്.


അനന്യ, സാജൻ ചെറുകയിൽ, സിജോയ് വർഗീസ്, തുടങ്ങിയവരും ആദ്യ രംഗത്തിൽ അഭിനയിച്ചവരിൽ പ്രമുഖരാണ്.
ഇവർക്കൊപ്പം മഞ്ചാടി ജോബി, ഋഥികാറോസ് ആൻ്റെണി എന്നിവരും പങ്കെടുത്തു.
ക്രൈസ്തവ പശ്ചാത്തലത്തിലൂടെ
അയൽപക്കക്കാരായ രണ്ടു വീടുകളെ കേന്ദ്രികരിച്ചു കൊണ്ടാണ് ഈ ചിത്രത്തിൻ്റെ അവതരണം.
സാമ്പത്തിക ഏറ്റക്കുറച്ചിലുകൾ ഈ വീട്ടുകാർക്കിടയിൽ ഉണ്ടെങ്കിലും വീട്, ഒരു സ്വർഗമാകുന്ന ചില കാര്യങ്ങൾ തിരിച്ചറിവാകാൻ പ്രചോദനമാകുന്ന താണ് തികഞ്ഞ കുടുംബ മുഹൂർത്ത ങ്ങളിലൂടെയും നർമ്മമൂർ ത്തങ്ങളിലൂടെയും അവതരിപ്പിക്കുന്നത്.


ഒരു ക്ളീൻ എൻ്റെർടൈനറായി ത്തന്നെയാണ് ഈ ചിത്രത്തിൻ്റെ അവതരണം.
അജുവർഗീസ്, ജോണി ആൻ്റെണി മഞ്ജു പിള്ള,
വിനീത് തട്ടിൽ,അഭിരാം രാധാകൃഷ്ണൻ, രഞ്ജിത്ത് കങ്കോൽ ഉണ്ണിരാജ, കുടശ്ശനാട് കനകം, ശീറാം ദേവാഞ്ജന എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്.
കഥ – ലിസ്സി.കെ.ഫെർണാ
ണ്ടസ്.

തിരക്കഥ – റെജീസ് ആൻ്റെണി ,റോസ് റെജീസ്
ഗാനങ്ങൾ – എങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, സന്തോഷ് വർമ്മ,ബേബി ജോൺ കലയന്താനി,
ഏറെ പോപ്പുലറായ ഒരു പിടിക്രിസ്ത്യൻ ഭക്തിഗാനങ്ങൾ രചിച്ച് ശ്രദ്ധേയനായ ബേബി ജോൺ കലയന്താനി ആദ്യമായി ഒരു സിനിമക്കു ഗാനങ്ങൾ രചിക്കുന്നത് ഈ ചിത്രത്തിലൂടെയാണ്.

‘ സംഗീതം – മോഹൻ സിതാര, ജിൻ്റോ ജോൺ, ലിസ്സി .കെ. ഫെർണാണ്ടസ്.
ഛായാഗ്രഹണം – എസ്. ശരവണൻ.
എഡിറ്റിംഗ്–ഡോൺ മാക്സ് –
കലാസംവിധാനം. അപ്പുണ്ണി സാജൻ.
മേക്കപ്പ് പാണ്ഡ്യൻ
കോസ്റ്റ്യും – ഡിസൈൻ – റോസ് റെജീസ്
അസ്സോസ്സിയേറ്റ് ഡയറക്ടേർസ് – റെജിലേഷ്, ആൻ്റോസ് മാണി.
പ്രൊഡക്ഷൻ മാനേജർ റഫീഖ്
പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – ബാബുരാജ് മനിശ്ശേരി, ‘
പ്രൊഡക്ഷൻ കൺട്രോളർ – തോബിയാസ്.
പാലാ, ഈരാറ്റുപേട്ട ഭാഗങ്ങളിലായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകും.
വാഴൂർ ജോസ്.
ഫോട്ടോ – . ജിജേഷ് വാടി.

Leave a Reply

spot_img

Related articles

മലയാള സിനിമയിലെ ആദ്യകാല നായിക നെയ്യാറ്റിൻകര കോമളം അന്തരിച്ചു

മലയാള സിനിമയിലെ ആദ്യകാല നായികയായിരുന്നു കോമളാ മേനോൻ എന്ന നെയ്യാറ്റിൻകര കോമളം അന്തരിച്ചു. പ്രേംനസീറിൻറെ ആദ്യനായികയെന്ന നിലയിലാണ് അവർ ചലച്ചിത്രലോകത്ത് അറിയപ്പെടുന്നത്. തുടക്കത്തിൽ കേവലം...

”ക്രൗര്യം” ഒക്ടോബർ 18-ന്

പുതുമുഖം സിനോജ് മാക്സ്,ആദി ഷാൻ, അഞ്ചൽ,നൈറ നിഹാർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആകാശത്തിനും ഭൂമികുമിടയിൽ,മേരെ പ്യാരെ ദേശവാസിയോം എന്നീ സിനിമകൾക്കു ശേഷം സന്ദീപ് അജിത്...

വിഷ്ണു ഉണ്ണികൃഷ്ണൻ നായകനാകുന്ന പുതിയ ചിത്രത്തിനു തുടക്കമായി

തമിഴ് സിനിമകളിൽ നിന്നും മലയാളത്തിലെത്തുന്ന പുതിയ സംവിധായകനാണ് കൊമ്പയ്യ.നിരവധി തമിഴ് ചിത്രങ്ങളിൽ സഹ സംവിധായകനായി പ്രവർത്തിച്ചു പോരുകയായിരുന്നു കൊമ്പയ്യ.കൊമ്പയ്യായുടെ സ്വതന്ത്ര സംവിധാനത്തിന് ആദ്യം വേദിയാകുന്നത്മലയാള...

സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗം അന്വേഷിക്കണമെന്ന് ഹൈക്കോടതി

സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗം അന്വേഷിക്കണമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന് നിര്‍ദേശം നല്‍കി ഹൈക്കോടതി.ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളില്‍...