വരനെതിരെ വധുവിന്റെ പരാതിയില്‍ കേസെടുത്തു

വിവാഹ വേദിയില്‍ മദ്യപിച്ചെത്തിയ വരനെതിരെ വധുവിന്റെ പരാതിയില്‍ കേസെടുത്തു പോലീസ്.

പത്തനംതിട്ടയിലെ കോഴഞ്ചേരിയിലാണ് സംഭവം.

മദ്യലഹരിയിലായിരുന്ന വരൻ വിവാഹ സ്ഥലത്തെത്തി വധുവിനോടും ബന്ധുക്കളോടും തർക്കിക്കുകയായിരുന്നു.

രംഗം വഷളായതോടെ വധുവിൻ്റെ വീട്ടുകാർ വിവാഹത്തിൽ നിന്നും പിൻമാറുകയും പരാതി നൽകുകയുമായിരുന്നു.

മദ്യപിച്ചെത്തിയ വരൻ അപമര്യാദയായി പെരുമാറിയെന്നായിരുന്നു വധുവിന്റെ ബന്ധുക്കളുടെ പരാതി.

വിവാഹം മുടങ്ങിയതിനെ തുടർന്ന് നഷ്ടപരിഹാരം നല്‍കി പ്രശ്നം ഒത്തുതീർപ്പാക്കാൻ ഇരുകൂട്ടരും ധാരണയിലെത്തി.

നഷ്ടപരിഹാരം വേണമെന്ന വധുവിന്റെ കുടുംബത്തിന്റെ ആവശ്യം വരനും ബന്ധുക്കളും അംഗീകരിക്കുകയായിരുന്നു.

പൊതു സ്ഥലത്ത് മദ്യപിച്ചു ബഹളമുണ്ടാക്കിയതിന് വരനെതിരെ പോലിസ് മറ്റൊരു കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Leave a Reply

spot_img

Related articles

അന്യായവില: തീയറ്ററുകളിൽ റെയ്ഡ്

എറണാകുളം ഇടപ്പള്ളി ലുലു മാൾ, കാക്കനാട് മാജിക് ഫ്രെയിംസ് എന്നീ മൾട്ടിപ്ലക്സ് തീയറ്ററുകളിലും മറ്റ് തീയറ്ററുകളിലും ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ജില്ലാ...

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം; 32,000 രൂപ കവർന്നു

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം. 32,000 രൂപ കവർന്നു.രണ്ടര മാസത്തിനിടെ രണ്ടാം വട്ടമാണ് മോഷണം.ഏണി ഉപയോഗിച്ച് ബീവറേജ് കെട്ടിടത്തിൻ്റെ പിറകിലെ എക്സോ ഫാനിന്...

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെ; രേഖകള്‍ പുറത്ത്

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെയാണെന്ന രേഖകള്‍ പുറത്ത്.സ്റ്റാഫുകളുടെ എണ്ണത്തെച്ചൊല്ലി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ്...

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ അവസരം

വിവിധ കാരണങ്ങളാൽ 2025 ജനുവരി മുതൽ 2026 ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാതിരുന്ന ഉദ്യോഗാർഥികൾക്കും ( രജിസ്ട്രേഷൻ ഐ .ഡി....