സാഹോദര്യത്തിന്റെ ഓർമ്മകളിരമ്പി പൂച്ചെണ്ടുമായി ചാഴികാടനെ കാത്ത് ഷൈബി

കുറുപ്പന്തറ: ചാഴികാടൻ സാർ ഞങ്ങൾക്ക് അപ്പനാണ്, സഹോദരനാണ്. എൽഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടന് സ്വീകരണം നൽകാൻ കാഞ്ഞിരത്താനത്തും കുറുപ്പന്തറയിലും കാത്തുനിന്ന നൂറുകണക്കിനാളുകൾക്കൊപ്പം നിന്ന ഷൈബി എല്ലാവരോടും ആവർത്തിച്ചു പറഞ്ഞ വാക്കുകളാണിത്. മാതാപിതാക്കളെ കോവിഡ് കവർന്നെടുത്തതോടെ എന്തുചെയ്യണമെന്നറിയാതെ പകച്ചുനിന്ന കുറുപ്പന്തറ കൊച്ചുപറമ്പിൽ കുടുംബത്തിലെ എല്ലാവരും തോമസ് ചാഴികാടനെന്ന മനുഷ്യസ്‌നേഹിയെ കാണുന്നത് അപ്പനെപ്പോലെയാണ്.
അപ്പനേയും അമ്മയേയും നഷ്ടപ്പെട്ട നാല് പെൺമക്കൾക്ക് സംരക്ഷണത്തിന്റെ അടയാളമായി മനോഹരമായ ഭവനം സമ്മാനിച്ച ചാഴികാടനിന്ന് കൊച്ചുപറമ്പിൽ കുടുംബത്തിലെ ഒരംഗം പോലെയാണ്. 11 ദിനങ്ങളുടെ ഇടവേളയിലാണ് കൊച്ചുപറമ്പിൽ ബാബുവും ഭാര്യയും കോവിഡ് ബാധിച്ച് മരണപ്പെട്ടത്. തുടർന്ന് അനാഥരായ നാല് പെൺമക്കളും ബാബുവിന്റെ സഹോദരി ഷൈബിയും എന്തുചെയ്യുമെന്നറിയാത്ത അവസ്ഥിയിലായിരുന്നു. അകാലത്തിൽ പൊലിഞ്ഞ ബാബു ചാഴികാടന്റെ സ്മരണാർത്ഥമുള്ള ബാബു ചാഴികാടൻ ഫൗണ്ടേഷൻ ഈ കുടുംബത്തിന് അടച്ചുറപ്പുള്ള ഇരുനില ഭവനം പണിതീർത്ത് നൽകുകയായിരുന്നു.
അകാലത്തിൽ നഷ്ടമായ രണ്ട് ബാബുമാരുടേയും ഓർമ്മകളെ ചേർത്ത്‌നിറുത്തി ആശ്വാസം സമ്മാനിച്ച തോമസ് ചാഴികാടൻ സ്ഥാനാർത്ഥിയായതോടെ കൊച്ചുപറമ്പിൽ ബാബുവിന്റെ കുടുംബത്തിന് ഒറ്റ ആഗ്രഹവും പ്രാർത്ഥനയുമേയുള്ളൂ. തോമസ് ചാഴികാടൻ വൻഭൂരിപിക്ഷത്തോടെ വിജയിച്ച് വീണ്ടും സാധാരണക്കാർക്ക് ആശ്വാസമാകണമെന്നുമാത്രം. ഷൈബി കാഞ്ഞിരത്താനത്തും കുറുപ്പന്തറയിലും സ്വീകരണത്തിനെത്തിയെന്നതിനൊപ്പം അടുപ്പമുള്ളവരോടൊക്കെ ചാഴികാടനായി വോട്ടും തേടുന്നുണ്ട്.

Leave a Reply

spot_img

Related articles

സ്വർണം പവന് 1920 രൂപ ഇടിഞ്ഞു

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്.ഇന്ന് രാവിലെ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയിലെത്തി.പവന് 1,920 രൂപ...

സി.ബി.എൽ ചാംപ്യൻസ് ബോട്ട് ലീഗ് സെപ്തംബർ 19 മുതൽ

വള്ളംകളി പ്രേമികൾ ആവേശ ത്തോടെ കാത്തിരുന്ന ചാംപ്യൻസ് ബോട്ട് ലീ ഗിന് (സിബിഎൽ)ഈ മാസം 19ന് തുടക്കം.ചുണ്ടൻ വള്ളങ്ങളുടെ ഐ.പി.എൽ മാതൃകയിലുള്ള ലീഗ് മത്സരമാണ്...

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....