മകനെ അനുഗ്രഹിക്കണമെന്ന് എ.കെ. ആന്റണിയോട് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്

വോട്ട് നൽകിയില്ലെങ്കിലും മകനായ അനിലിനെ അനുഗ്രഹിക്കണമെന്ന് എ.കെ. ആന്റണിയോട് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്.

കാഞ്ഞിരപ്പള്ളിയിൽ പത്തനംതിട്ടയിലെ എൻഡിഎ സ്ഥാനാർഥി അനിൽ ആന്റണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സംസാരിക്കു കയായിരുന്നു അദ്ദേഹം.

അനിൽ ആന്റണി ജയിക്കില്ലെന്ന ആന്റണിയുടെ പ്രസ്ത‌ാവന തന്നെ അത്ഭുതപ്പെടുത്തി.

കോൺഗ്രസ് ആന്റണി തനിക്ക് ജ്യേഷ്ഠസഹോദരനെ പോ ലെയാണ്.

താൻ ആൻ്റണിയോട് പറയുന്നത് അദ്ദേഹത്തിന്റെ മകനാണ് അനിൽ.

അതിനാൽ അ നിലിന് വോട്ട് നൽകിയില്ലെങ്കിലും അനുഗ്രഹം നൽകണം എന്നാണ്.

അനിലിന് ബിജെപിയിൽ വലിയ ഭാവിയുണ്ടെന്നും രാജ്‌നാഥ് സിംഗ് കൂട്ടിച്ചേർത്തു.

പ്രതിരോധ മന്ത്രിയായിരുന്ന ആന്റണിയുടെ സ ത്യസന്ധതയിൽ തനിക്ക് ഒരു സംശയവും ഇല്ല.

അദ്ദേഹത്തിനു നേരേ ഒരു ആരോപണവും ഉയ ർന്നിട്ടില്ല.

എന്നാൽ കോൺഗ്രസിന്റെ നിരവധി മന്ത്രിമാർ അഴിമതിക്കേസുകളിൽ ജയിലിൽ പോയിട്ടുണ്ടന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

spot_img

Related articles

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിയില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതായി തുറന്നുപറഞ്ഞ് എം.വി ഗോവിന്ദൻ

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിയില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതായി തുറന്നുപറഞ്ഞ് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ.ഇത്തരം വിമര്‍ശനങ്ങളില്‍ സിപിഐഎമ്മിന് അത്ഭുതമില്ല. തനിക്കെതിരെ വിമര്‍ശനങ്ങള്‍ ഇല്ലെങ്കില്‍...

പ്രതിപക്ഷ ഉപനേതാവ് പദവി തർക്കം: പ്രശ്നപരിഹാരത്തിന് പദവി ഉപേക്ഷിക്കാൻ സിപിഎം ഫോർമുല

പ്രതിപക്ഷ ഉപനേതാവ് പദവി എൽഡിഎഫിൽ വലിയ രാഷ്ട്രീയ പ്രതിസന്ധിയായതോടെ, പ്രശ്നപരിഹാരത്തിനായി പദവി ഉപേക്ഷിച്ചുകൊണ്ടുള്ള ഫോർമുലയുമായി സിപിഎം. പദവി ആർക്കും വേണ്ടെന്നുവെച്ച് പ്രശ്നം തത്കാലത്തേക്ക് പരിഹരിക്കാനുള്ള...

കോൺഗ്രസിനെ രണ്ടാം തവണയും തോൽപ്പിച്ച് മായ രാഹുലിന്റെ തിരിച്ചുവരവ്

തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിലെത്തിയ പാലാ നഗരസഭയിൽ, ഭരണത്തെച്ചൊല്ലി ഉണ്ടായ അപ്രതീക്ഷിത രാഷ്ട്രീയ നാടകങ്ങൾ ഒടുവിൽ ചെന്നെത്തിയത് മായ രാഹുലിന്റെ ഭരണത്തിലേക്ക്.ജോസ് കെ. മാണിയുടെ...

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. സ്ഥാനാർഥിയായി റിയാ ചീരാംകുഴിയും ഉപാധ്യക്ഷനായി സെബാസ്റ്റ്യൻ ജെ. പനയ്ക്കലും മത്സരിച്ചേക്കും

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. സ്ഥാനാർഥിയായി കോൺഗ്രസിലെ റിയാ ചീരാംകുഴിയും ഉപാധ്യക്ഷനായി സെബാസ്റ്റ്യൻ ജെ. പനയ്ക്കലും മത്സരിച്ചേക്കും.യു.ഡി.എഫ്. പാർലമെൻ്ററി പാർട്ടി യോഗത്തിലാണ് ഇതുസംബന്ധിച്ച ധാരണയായതെങ്കിലും...