സ്റ്റൈഫൻ്റ് വിതരണം മുടങ്ങി; പി ജി ഡോക്ടർമാർ സമരത്തിൽ

സ്റ്റൈഫൻ്റ് വിതരണം മുടങ്ങി; ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പി ജി ഡോക്ടർമാരുടെ സമരം

ആശുപത്രിയിലെ 234 ഓളം പി ജി ഡോക്ടർമാരാണ് വെള്ളിയാഴ്ച രാവിലെ മുതൽ സമരം ആരംഭിച്ചത്.

എല്ലാ മാസവും പത്താം തീയതിയോടെ ലഭിക്കുന്ന സ്റ്റൈഫൻ്റ് 19 ആയിട്ടും ലഭിക്കാതെ വന്നതോടെയാണ് പി ജി ഡോക്ടർമാർ സമരത്തിനിറങ്ങിയത്.

സോഫ്റ്റ് വെയർ തകരാർ മൂലമാണ് സ്റ്റൈഫൻ്റ് മുടങ്ങിയതെന്ന് അധികൃതർ പറയുന്നു.

എന്നാൽ മറ്റ് റസിഡൻ്റ് ഡോക്ടർമാർക്കും ജീവനക്കാർക്കുമെല്ലാം നേരത്തെ ശമ്പളം ലഭിച്ചു.

സ്റ്റൈഫൻ്റ് ലഭിച്ചില്ലെങ്കിൽ ശനിയാഴ്ച മുതൽ അനിശ്ചിതകാല സമരമാരംഭിക്കാനാണ് തീരുമാനമെന്ന് ഇവർ പറഞ്ഞു.

പി ജി ഡോക്ടർമാരുടെ സമരം ആശുപത്രിയുടെ പ്രവർത്തനത്തെയും ബാധിച്ചു.

Leave a Reply

spot_img

Related articles

എംബിബിഎസ് ഡോക്ടർമാർക്ക് കുറഞ്ഞത് 80,000 രൂപ മാസശമ്പളം നല്കണം; ഐഎംഎ

എംബിബിഎസ് ഡോക്ടർമാർക്ക് കുറഞ്ഞത് 80,000 രൂപ മാസശമ്പളം നല്കണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ.സ്വകാര്യ മേഖലയിലും സർക്കാർ മേഖലയിലും ഇതു ബാധകമാക്കണം.ജോലിസമയം ആഴ്ചയിൽ 48 മണിക്കൂറാക്കി...

2025-26 അക്കാദമിക് വർഷത്തിൽ 11,682 എം.ബി.ബി.എസ് സീറ്റുകൾക്കും 8,967 പി.ജി സീറ്റുകൾക്കും കേന്ദ്ര സർക്കാർ അനുമതി

2025-26 അക്കാദമിക് വർഷത്തിൽ 11,682 എം.ബി.ബി.എസ് സീറ്റുകൾക്കും 8,967 പി.ജി (പോസ്റ്റ് ഗ്രാജുവേറ്റ്) സീറ്റുകൾക്കും കേന്ദ്ര സർക്കാർ അനുമതി നൽകി.രാജ്യത്തുടനീളം 43 പുതിയ മെഡിക്കൽ...

തിരുവനന്തപുരം ജില്ലാതല ആശുപത്രിയില്‍ ആദ്യമായി ലമെല്ലാര്‍ കേരടോപ്ലാസ്റ്റി; ഒന്നര മാസത്തില്‍ 5 കോര്‍ണിയ ട്രാന്‍സ്പ്ലാന്റേഷന്‍

രാജ്യത്ത് തന്നെ ശ്രദ്ധ നേടി തിരുവനന്തപുരം ജനറല്‍ ആശുപത്രി. രാജ്യത്ത് ആദ്യമായി ഒരു ജില്ലാതല ആശുപത്രിയില്‍ ഒന്നര മാസത്തിനുള്ളില്‍ 5 കോര്‍ണിയ ട്രാന്‍സ്പ്ലാന്റേഷന്‍ ശസ്ത്രക്രിയകള്‍...

ഡോക്ടർമാരുടെ സമരം ഒരാഴ്ചത്തേക്കു മാറ്റി

ഡോക്ടർമാരുടെ ശമ്പള കുടിശിക അനുവദിക്കുന്ന കാര്യത്തില് വിശദമായി പഠിച്ചശേഷം പരിഗണിക്കുമെന്ന് സര്ക്കാര് നല്കിയ ഉറപ്പിനെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടർമാർ തുടർന്നു വന്ന സമരം...