കൊച്ചുമകളെ പരിചയപ്പെടുത്തി ലക്ഷ്മി നായർ

സോഷ്യൽ മീ‍ഡിയയിൽ ഇന്ന് വളരെ അധികം സജീവമായ ആളാണ് ലക്ഷ്മി നായർ.

കുക്കറി ഷോയിലൂടെ ലക്ഷ്മി ഏറെ ആളുകളെ കുക്കിങ് രം​ഗത്തേക്ക് കൊണ്ടു വരാൻ സ്വാധീനിച്ചിട്ടുണ്ട് എന്ന് വേണം പറയാൻ.

ലക്ഷ്മിയുടെ മാജിക്ക് ഓവൻ ഷോ ആളുകൾക്ക് ഏറെ പ്രയോജനമായ ഒന്ന് തന്നെയായിരുന്നു. ആ ഷോയിലൂടെ പാചക രീതികൾ പഠിച്ചവർ നിരവധി ആണ്.

എന്നാൽ ഇപ്പോൾ തന്റെ കൊച്ചുമകൾക്ക് ഒപ്പമുള്ള ചിത്രവുമായി എത്തിയിരിക്കുകയാണ് ലക്ഷ്മി നായർ.

ലക്ഷ്മിയുടെ കുടുംബത്തിലെ പുതിയ അം​ഗം മകൻറെ മകൾ സരസ്വതിയാണ്.

കുഞ്ഞിന്റെ വിശേഷങ്ങൾ ലക്ഷ്മി നിരന്തരം പങ്കുവെയ്ക്കുന്നുണ്ടായിരുന്നുവെങ്കിലും ഇതുവരെ കുഞ്ഞിന്റെ മുഖം സോഷ്യൽ മീഡിയയിലൂടെ പരസ്യപ്പെടുത്തിയിട്ടില്ലായിരുന്നു.

അതിന് പകരം വിഷു ​ദിനത്തിലാണ് കൊച്ചുമകൾ സരസ്വതിയെ സബ്സ്ക്രൈബേഴ്സിന് മുന്നിൽ പരിചയപ്പെടുത്തിയത്.

അത് വൈറൽ ആകുകയും ചെയ്തു.

അതിനൊപ്പം, മകൻ വിഷ്ണുവിന്റെയും ഭാര്യ അനുരാധയും ഒപ്പം നിൽക്കുന്ന ചിത്രങ്ങളും വൈറലായിരുന്നു.

അതോടൊപ്പം, പൂജമുറിയുടെ അകത്ത് പോയി എനിക്ക് പ്രാർത്ഥിക്കാൻ ഇപ്പോഴത്തെ സാഹചര്യത്തിൽ കഴിയാത്തതിനാൽ ഇപ്രാവശ്യം വിഷുക്കണി ടേബിളിലാണ് വിപുലമായി ഒരുക്കിയത് എന്നും.

ഇപ്രാവശ്യം തനിക്ക് വയ്യാത്തതിനാൽ പുറത്ത് നിന്നാണ് വിഷു സദ്യ വാങ്ങിയതെന്നും ലക്ഷ്മി പങ്കുവെച്ചു.

Leave a Reply

spot_img

Related articles

ഓർത്തഡോക്സ് സഭ: മെത്രാപ്പോലീത്ത സ്ഥാനാർത്ഥികളെ ഇന്ന് തിരഞ്ഞെടുക്കും

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ മാനേജിം​ഗ് കമ്മിറ്റി യോ​ഗം ഇന്ന് രാവിലെ 10ന് കോട്ടയം പഴയ സെമിനാരിയിൽ ചേരും. പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ...

കൗൺസിലർ സുഗതന് അയോഗ്യത ഭീഷണി നിലനിൽക്കെ അവധി അപേക്ഷ പാസാക്കാനുള്ള നീക്കവുമായി ബിജെപി

കാപ്പ കേസിൽ ജയിലിൽ കഴിയുന്ന വാഴോട്ടുകോണം കൗണ്‍സിലര്‍ ആര്‍ സുഗതന് അയോഗ്യത ഭീഷണി നിലനിൽക്കെ തിരുവനന്തപുരം കോർപ്പറേഷൻ നിർണായക കൗൺസിൽ യോഗം ഇന്ന്‌ നടക്കും.സുഗതൻ...

ഗര്‍ഭിണികളെ പാര്‍പ്പിച്ച്‌ നവജാത ശിശുക്കളെ വില്‍പ്പന നടത്തുന്ന സംഘത്തിനെതിരെ കൂടുതൽ അന്വേഷണത്തിനൊരുങ്ങി പോലീസ്

ഗര്‍ഭിണികളെ പാര്‍പ്പിച്ച്‌ നവജാത ശിശുക്കളെ വില്‍പ്പന നടത്തുന്ന സംഘത്തിനെതിരെ കൂടുതൽ അന്വേഷണത്തിനൊരുങ്ങി പോലീസ്.ഈരാറ്റുപേട്ടയ്ക്ക് സമീപം തീക്കോയിലുള്ള വാടക വീട്ടില്‍ ഗര്‍ഭിണിയായ യുവതിയെ താമസിപ്പിച്ചിരുന്ന തമിഴ്നാട്...

എസ്‌എഫ്‌ഐ നേതാവ് ഐഷി ഘോഷിനെതിരായ ജാമ്യമില്ലാ വാറണ്ട് റദ്ദാക്കി

എസ്‌എഫ്‌ഐ നേതാവ് ഐഷി ഘോഷിനെതിരായ ജാമ്യമില്ലാ വാറണ്ട് റദ്ദാക്കി.ഡല്‍ഹി പാട്യാല ഹൗസ് കോടതിയുടേതാണ് നടപടി.അഞ്ച് വര്ഷം മുമ്പുള്ള കേസിലെ അറസ്റ്റ് വാറണ്ട് കോടതി ബുധനാഴ്ച...