അസ്സമിൽ നിന്നുള്ള 34 -കാരിയും 16 -കാരിയായ മകളും ഒരുമിച്ച് പത്താം ക്ലാസ് പരീക്ഷയെഴുതി വിജയിച്ചിരിക്കുകയാണ്. ഉദാഹരണം സുജാത എന്ന മലയാളചിത്രത്തിലെ മഞ്ജു വാര്യർ അവതരിപ്പിച്ച കഥാപാത്രം മാസിയയിലൂടെ യാഥാർത്ഥ്യമായിരിക്കുന്നു.
ബിശ്വനാഥ് ജില്ലയിലെ സിലമാരി ഗ്രാമത്തിലെ മാസിയ ഖാത്തൂൺ 49 ശതമാനം മാർക്ക് വാങ്ങി മകൾക്കൊപ്പം പരീക്ഷയെഴുതിയത്.
ഒരു അങ്കണവാടി ജീവനക്കാരിയായി പ്രവർത്തിക്കുകയായിരുന്നു മാസിയ. അപ്പോഴെല്ലാം പഠിക്കണം എന്ന ആഗ്രഹം അവരുടെ ഉള്ളിൽ തന്നെ ഉണ്ടായിരുന്നു.എന്നാൽ പഠിക്കാനുള്ള സാഹചര്യമില്ലായിരുന്നു.
എഫ്എ അഹമ്മദ് ഹൈസ്കൂളിലായിരുന്നു ഇരുവരും പരീക്ഷ എഴുതിയത്.