തന്‍റെ പിന്തുണ എൻഡിഎയ്ക്കായിരിക്കുമെന്ന് ചിരഞ്ജീവി

ചിരഞ്ജീവിയുടെ ഇളയസഹോദരനാണ് ജനസേനയുടെ പ്രസിഡന്‍റും സൂപ്പർ താരവുമായ പവൻ കല്യാൺ. പവൻ കല്യാണിൻ്റെ ജനസേനയും ബി ജെ പിയും ഇത്തവണ സഖ്യത്തിലാണ്. ആന്ധ്രാ പ്രദേശിൽ ബിജെപി-ടിഡിപി-ജനസേന സഖ്യത്തിന് പിന്തുണ പ്രഖ്യാപിച്ച് തെലുഗു സൂപ്പർ താരം ചിരഞ്ജീവി രംഗത്തെത്തി. ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ തന്‍റെ പിന്തുണ എൻഡിഎയ്ക്കായിരിക്കുമെന്നും ചിരഞ്ജീവി പുറത്തിറക്കിയ വീഡിയോ സന്ദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

ആന്ധ്രയുടെ വികസനത്തിന് എൻഡിഎ സഖ്യത്തിന് വോട്ട് ചെയ്യണമെന്ന് ചിരഞ്ജീവി ആരാധകരോട് അഭ്യർത്ഥിച്ചിരിക്കുകയാണ്.

. മുൻ കോൺഗ്രസ് എംപിയായിരുന്ന ചിരഞ്ജീവി

യുപിഎ സർക്കാരിൽ കേന്ദ്രമന്ത്രിയുമായിരുന്നു.

2014-ൽ ആന്ധ്ര വിഭജനത്തിന് ശേഷം രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു ചിരഞ്ജീവി. പതിയ കാലത്ത് കാറ്റിനൊപ്പം നിൽക്കുന്ന സമീപനമാണ് സൂപ്പർതാരം കൈകൊണ്ടിരിക്കുന്നത്.

Leave a Reply

spot_img

Related articles

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിയില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതായി തുറന്നുപറഞ്ഞ് എം.വി ഗോവിന്ദൻ

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിയില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതായി തുറന്നുപറഞ്ഞ് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ.ഇത്തരം വിമര്‍ശനങ്ങളില്‍ സിപിഐഎമ്മിന് അത്ഭുതമില്ല. തനിക്കെതിരെ വിമര്‍ശനങ്ങള്‍ ഇല്ലെങ്കില്‍...

പ്രതിപക്ഷ ഉപനേതാവ് പദവി തർക്കം: പ്രശ്നപരിഹാരത്തിന് പദവി ഉപേക്ഷിക്കാൻ സിപിഎം ഫോർമുല

പ്രതിപക്ഷ ഉപനേതാവ് പദവി എൽഡിഎഫിൽ വലിയ രാഷ്ട്രീയ പ്രതിസന്ധിയായതോടെ, പ്രശ്നപരിഹാരത്തിനായി പദവി ഉപേക്ഷിച്ചുകൊണ്ടുള്ള ഫോർമുലയുമായി സിപിഎം. പദവി ആർക്കും വേണ്ടെന്നുവെച്ച് പ്രശ്നം തത്കാലത്തേക്ക് പരിഹരിക്കാനുള്ള...

കോൺഗ്രസിനെ രണ്ടാം തവണയും തോൽപ്പിച്ച് മായ രാഹുലിന്റെ തിരിച്ചുവരവ്

തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിലെത്തിയ പാലാ നഗരസഭയിൽ, ഭരണത്തെച്ചൊല്ലി ഉണ്ടായ അപ്രതീക്ഷിത രാഷ്ട്രീയ നാടകങ്ങൾ ഒടുവിൽ ചെന്നെത്തിയത് മായ രാഹുലിന്റെ ഭരണത്തിലേക്ക്.ജോസ് കെ. മാണിയുടെ...

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. സ്ഥാനാർഥിയായി റിയാ ചീരാംകുഴിയും ഉപാധ്യക്ഷനായി സെബാസ്റ്റ്യൻ ജെ. പനയ്ക്കലും മത്സരിച്ചേക്കും

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. സ്ഥാനാർഥിയായി കോൺഗ്രസിലെ റിയാ ചീരാംകുഴിയും ഉപാധ്യക്ഷനായി സെബാസ്റ്റ്യൻ ജെ. പനയ്ക്കലും മത്സരിച്ചേക്കും.യു.ഡി.എഫ്. പാർലമെൻ്ററി പാർട്ടി യോഗത്തിലാണ് ഇതുസംബന്ധിച്ച ധാരണയായതെങ്കിലും...