അബ്ദുൽ റഹ്‌മാൻ വിഴിഞ്ഞം
മനുഷ്യരെ വീക്ഷിക്കുക അവരെ മനസിലാക്കുക പ്രേതെകിച്ചു സാധരണകാരായ ആളുകളെ നിരീക്ഷിക്കുക അവരുടെ സംസാരം പെരുമാറ്റം സംസ്‍കാരം പ്രവർത്തനങ്ങൾ ഇതൊക്കെ മനസിലാക്കാൻ ശ്രമിക്കുക എന്നത് എന്റെ ഒരു വിനോദമാണ്.
മനുഷ്യൻ പല രീതിയിൽ ഉള്ളവരാണ് സാഹചര്യങ്ങളാണ് ഓരോരുത്തരെയും മാറ്റി മറിക്കുന്നത്. വാപ്പയുടെ മൂന്നാമത്തെ ഓപറേഷൻ സമയമാണ് നിലവിൽ.
അനിയന്മാരാണ് കൂട്ടിരിപ്പിക്കാറായി ഉണ്ടാകാറുള്ളത്. ഇത്തവണ ആ ദൗത്യത്തിൽ ഞാനും പങ്കുചേർന്നിരുന്ന. ആശുപത്രിയിൽ കഴിയുന്ന ഓരോ ദിവസവും പല രീതിയിലുള്ള അനുഭവങ്ങളാണ് കാണുന്നതും കേൾക്കുന്നതും അനുഭവിക്കുന്നതും കാഴ്ചകൾ മനുഷ്യനെ പല രീതിയിൽ ചിന്തിപ്പിക്കുകയും ബോധവാനക്കുകയും ചെയ്യാറുണ്ട് അത്തരം അനുഭവങ്ങൾ നിറഞ്ഞയിടമാണ് മെഡിക്കൽ കോളേജുകൾ.
നിരന്തരം രോഗികളുടെ കുത്തൊഴുക്കാണ് കൈ കാല് ശരീരം പൊട്ടിയതും ചിന്നി ചിതറിയതും പറയാൻ കഴിയാത്തത്ര രോഗങ്ങൾ കൊണ്ട് വീർപ്പു മുട്ടുന്ന രോഗികൾ അവർക്കിടയിൽ അവരെക്കാളും വീർപ്പു മുട്ടുന്ന കൂട്ടിരുപ്പുകാരും സ്റ്റാഫുകളും ഡോക്ടർമാറും ഉണ്ട്.
അധികവും എമർജൻസി കേസുകളിൽ വരുന്നത് അപകടത്തിൽ പെടുന്നവരും പെടുത്തുന്നവരുമാണ്. രണ്ട് ദിവസം മുമ്പുള്ള ഒരു സംഭവം ഒരു ചെറുക്കൻ ബൈക്ക് റൈസ് നടത്തി ഒരു ആളെ ഇടിച്ചു നിൽക്കാൻ പോലും കഴിയാത്ത രീതിയിൽ അഡ്മിറ്റ് ചെയ്തിരുന്നു ചെറുക്കന്റെ അച്ഛൻ രോഗിക്ക് കുറച്ചു കാശും കൊടുത്ത് കേസ് വരാത്ത രീതിയിൽ ഇടപെട്ട് ചെറുക്കനെ ഒഴിവാക്കി കൊണ്ട് പോയി.
പക്ഷെ ഇടി കൊണ്ട രോഗിയുടെ അവസ്ഥ അയാൾ വിചാരിച്ചതിനേക്കാളും വളരെ ദയനീയമായിരുന്നു. ശരീരത്തിന്റെ പുറം ഭാഗത്ത് ഉള്ളതിനേക്കാൾ മാരകമായ കേടുകളായിരുന്നു ഉള്ളിൽ അനുഭപ്പെട്ടത്. അത് തിരിച്ചറിഞ്ഞപ്പോഴേക്കും രോഗിയും കുടുംബവും തകർന്ന ഒരുത്തരം അവസ്ഥയായിരുന്നു.
സത്യത്തിൽ ഒരു നിയമം വരണം അപകടകം രണ്ട് രീതിയിൽ ഉണ്ടാകാറുണ്ട് ഒന്ന് അപ്രതീക്ഷമായി സംഭവിക്കുന്നത് നമ്മുക്ക് ഒന്നും ചെയ്യാൻ പറ്റില്ല നടക്കേണ്ടത് നടക്കും, മറ്റൊന്ന് അപകടം ക്ഷണിച്ചു വരുത്തുന്ന രീതിയിൽ വാഹനങ്ങൾ ഓടിക്കുന്നത് കാരണം സംഭവിക്കുന്ന അപകടങ്ങൾ ഇതിൽ രണ്ടാമത്തെ അപകടം നടക്കുമ്പോൾ ഇടിപ്പിച്ചവനെയും രോഗിയുടെകൂടെ കൊണ്ട് വരണം അയാൾ ആശുപത്രി വാസ കാലം അല്ലെങ്കിൽ ഒരു പരിധി വരെ അയാൾ രോഗത്തിൽ നിന്നും മുക്തി നേടുന്നത് വരെ അവനും അയാളുടെ ഒപ്പം ഉണ്ടാകണം എങ്കിലേ അവന്റെ ഒരു നിമിഷത്തെ പ്രവർത്തി മറ്റൊരാളെ എത്രത്തോളം ബാധിച്ചിട്ടുണ്ട് എന്ന് മനസിലാകുകയുള്ളു. കാരണം രോഗിയെക്കാളും കൂടുതൽ പ്രയാസം അനുഭവിക്കുന്നത് കൂട്ടിരുപ്പുകാരാണ്.
സാമ്പത്തികമായി കുറച്ചെങ്കിലും ഉള്ളവരാണെങ്കിൽ വലിയ പ്രയാസങ്ങൾ ഇല്ല മറിചാണെങ്കിൽ കാര്യം വലിയ കഷ്ടം തന്നെയാണ് കാരണം ഡോക്ടർ എഴുതി തരുന്ന ഒരു മരുന്ന് വാങ്ങണമെങ്കിൽ മൂന്നും നാലും നിലകൾ ഇറങ്ങി ഹെൽത് ഇൻഷുറൻസ് ഉണ്ടെങ്കിൽ അതിന്റെ ഓഫിസിൽ പോയി ക്യു നിന്ന് സീൽ പതിപ്പിച്ചു അടുത്ത ഫാർമസിയിൽ പോകുമ്പോൾ മരുന്ന് അവിടെ ഉണ്ടെങ്കിൽ കിട്ടും ഇല്ലെങ്കിൽ വീണ്ടും വന്ന് സീൽ പതിപ്പിച് അടുത്ത ഫാർമസിയിൽ പോയി നോക്കണം ഇല്ലെങ്കിൽ അടുത്തത് തുടങ്ങി മണിക്കൂറുകൾ പോകുന്നത് അറിയുകപോലും ഇല്ല. ഇതാണ് അവസ്ഥ. ഇതേ സമയം രോഗിക്കൊപ്പം ഒരാൾ നിർബന്ധമായും വേണ്ടിയും വരും ഇല്ലെങ്കിൽ അനാഥനായി വല്ല വാർഡിന്റെയും ഓരം ചേർന്ന് കൂട്ടിരുപ്പുകാരൻ വരുന്നത് വരെ വരുന്നവരുടെയും പോകുന്നവരുടെയും ദയനീയമായ നോട്ടങ്ങൾ ഏറ്റുവാങ്ങി കണ്ണും പൂട്ടി കിടക്കേണ്ടി വരും.
ഇത്തരം കാഴ്ചകൾ അനവധി നിരവധി. ആശുപത്രിയിൽ പോയി രണ്ടാമത്തെ ദിവസം ഒരാളെ പരിചയപെട്ടു. അയാളും ഞാൻ നേരത്തെ പറഞ്ഞ വാർഡിന്റെ ഓരം ചാരി ആളെ കാത്ത് കിടക്കുന്നു ഇടക്ക് വേദന കൂടുമ്പോൾ കൂട്ടുകാരനെ ചീത്ത വാക്കുകൾ ചേർത്ത് ഒരു വിളിയും ഇടക്ക് സമാദാനപെട്ടപ്പോൾ ഞാൻ പരിചയപ്പെട്ടു പേര് ഷിജു എന്നാണ് ഓർമ തിരുവനന്തപുരം സ്വദേശി നടന്നു പോകുമായിരുന്ന അയാളെ ഒരുത്തൻ ബൈക്ക് കൊണ്ട് ഇടിപ്പിച്ചു.
ബൈക്ക് ഓടിച്ചവൻ അത്യാവശ്യം മദ്യപ്പിച്ചിരുന്നു എന്നാണ് പറഞ്ഞത് കാലിന്റെ എല്ലിന് നല്ല പൊട്ടൽ ഉണ്ട് മാസങ്ങൾ റസ്റ്റ് വേണമെന്ന് ഡോക്ടർ പറഞ്ഞു. കൂട്ടുകാരനെ കാണാനില്ലലോ അപ്പോഴാണ് അയാളുടെ മറുപടി ആ മൈ@₹& എന്റെ കൂട്ടുകാരനല്ല ആ നാറിയാണ് എന്നെ ഇടിപ്പിച്ചു ഈ നിലയിൽ ഇവിടെ എത്തിച്ചത്. ദിവസങ്ങൾക്കു ശേഷം ബ്ലഡ് ബാങ്കിൽ ക്യു നിൽക്കുന്ന സമയം അയാളെ വീണ്ടും കണ്ടു വളരെ കാലങ്ങൾ അടുപ്പമുള്ള രണ്ടുകൂട്ടുകാരെ പോലെയാണ് തോന്നിപ്പിച്ചത്.
എന്റെ കാഴ്ച്ചയിൽ നിന്ന് മനസിലാത് ഇത്രയും ദിവസം അയാളയിരിക്കും കൂട്ടിരുന്നത്. ഊഷ്മളമായ സൗഹൃദം അവർക്കിടയിൽ രൂപപ്പെട്ടിരിയ്ക്കുന്നു… ഇത് എന്റെ ഒരു ദിവസത്തെ മൂന്നിലൊരു ഭാഗത്തെ അനുഭവം മാത്രമാണ്. ഇനിയും ഉണ്ട് ഏറെ ഒരു പുസ്തകം രചിക്കാൻ മാത്രം… പലരും മെഡിക്കൽ കോളേജ് പ്രവർത്തനങ്ങളെ കുറ്റപ്പെടുത്താറുണ്ട് പലരും അവരുടെ അനുഭവങ്ങളുടെ പുറത്താണ് കുറ്റപ്പെടുത്തലുകൾ നടത്താറുള്ളത്.
ചില സ്റ്റാഫുകളുടെ പ്രവർത്തനങ്ങളും നമ്മുക്ക് അരോചകാമായി തോന്നുമെങ്കിലും കൂടുതലും നല്ല സ്റ്റാഫുകൾ തന്നെയാവും എന്നാലും ചിലർ കടുപ്പിക്കുന്നത് അവരുടെ ജോലിയുടെ ഭാഗമായാണ് എന്ന്മനസ്സിലാക്കിയാൽ തീരാവുന്ന പ്രശ്നങ്ങളാണ് കൂടുതലും ഉദാഹരണം അകത്തേക്കു കടക്കണമെങ്കിൽ പാസ്സ് നിർബന്ധമാണ് നിയമപരമായി അനുവദിക്കുന്നവർക്ക് പാസ്സ് ഉണ്ടാകാറുണ്ട് കൂടുതൽ ആളുകളെ കയറ്റുന്നത് അവിടെ ഉള്ള രോഗികൾ അടക്കം എല്ലാവർക്കും ദോഷം ചെയ്യുമെന്ന കാരണം കൊണ്ടാണ് ഇത്തരം ഒരു നടപടി ഉള്ളത്.
ഇതൊക്കെ അറിയാമെങ്കിലും ചിലർ അകത്തേക്കു കടക്കാൻ വേണ്ടി സെക്യൂരിറ്റി ഓഫീസർമാരോട് അനാവശ്യമായി തർക്കിക്കുകയും പ്രശ്നങ്ങൾ സൃഷ്ടിക്കുകയും ചെയ്യും ഇത്തരം അനുഭവങ്ങൾ കാരണം ഓഫിസർമാരും അവരുടെ ജോലികൾ കടുപ്പിക്കേണ്ടി വരാറുണ്ട്. ഇനി അവിടെയുള്ള ചികിത്സാരീതിയെ കുറിച്ച് പറയാം എന്റെ വാപ്പ കഴിഞ്ഞ കുറച്ചു കാലങ്ങളായി നടുവേദന കാരണം ബുദ്ധിമുട്ടിലായിരുന്നു ഒരുപാട് സ്ഥലങ്ങളിൽ കാണിച്ചെങ്കിലും ഫലം കണ്ടില്ല ഒടുക്കം മെഡിക്കൽ കോളേജിൽ എത്തിയ ശേഷമാണ് അസൂഖം കണ്ടെത്തിയത്.
അതിന് വേണ്ട മികച്ച ചികിത്സ മൂന്ന് വർഷം മുമ്പ്തന്നെ കിട്ടുകയും ചെയ്തിരുന്നു. വീണ്ടും അസുഖം കൂടുകയും ഈ ചെറിയപെരുന്നാൾ 2 ദിവസം മുമ്പ് രണ്ടാമത്തെ ഓപറേഷൻ നടക്കുകയും ശേഷം ഡിസ്ചാർജ് ആയി വീട്ടിൽ പോയി നാലാംപക്കം വീണ്ടും വേദന കൂടിഎമർജൻസിയായി കൊണ്ട് വരുകയും മൂന്നാമത്തെ ഓപ്പറേഷൻ നടന്ന് ഇപ്പോൾ ആശുപത്രിയിൽ ഡോക്ടർമാരുടെ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്.
ഇത്രയും പറഞ്ഞു വന്നത് അവിടെയുള്ള ഡോക്ടർമാരുടെ സേവനമികവാണ്. കാര്യങ്ങൾ മനസിലാക്കി വേണ്ട നടപടികൾ സ്വീകരിച്ചു കാര്യങ്ങൾ നടത്താറുണ്ട് ഇത് എന്റെ മാത്രം അനുഭവങ്ങൾ അല്ല എന്റെ വാപ്പ കിടക്കുന്നത് ന്യൂറോ സ്പെഷ്യൽ ബ്ലോക്കിലാണ് അവിടെയുള്ള ഏകദേശം രോഗികളുടെ അനുഭവമാണ്. സാഹചര്യം ഒത്തുവരുമ്പോൾ കാണുന്ന ആളുകളോട് അവരുടെ അസുഖവും അവരുടെ അനുഭവങ്ങൾ ചോദിക്കുകയും ചെയുന്നതാണ് ഇവിടെയുള്ള എന്റെ ഏക വിനോദം.
വിവിധത്തരം മനുഷ്യരെ മനസിലാക്കൻ ഒരു ശ്രമം. ഇത്തരം ശ്രമങ്ങളിലൂടെ ഒരുപാട് കാര്യങ്ങൾ മനസിലാക്കാൻ കഴിയുകയും ആരോഗ്യമുള്ള ജീവിതം തന്ന അത് നിലനിർത്തി തരുന്ന ദൈവത്തോട് ഒരു പറഞ്ഞെയിക്കാൻ കഴിയത ഒരു സ്നേഹവും നന്ദിയും ആരോഗ്യമുള്ള ജീവിതം മറ്റുള്ളവർക്ക് ഉപകാരപ്രദമാക്കാനുള്ള ഒരു പ്രചോദനവും കിട്ടാറുണ്ട്. ഒരു സഹകരണ മനസ്സും ഉണ്ടാകും. എത്ര കഠിന ഹൃദയമുള്ളവനെയും മാറ്റി ചിന്തിപ്പിക്കുന്നയിടമാണ് TMC. നീണ്ടുപോകുന്ന അനുഭവങ്ങൾ എത്ര എഴുതിയാലും തീരില്ല. ബാക്കി മറ്റൊരിക്കൽ എഴുതാം