രാജ്യത്ത് കൊവിഡ്-19 കേസുകളുടെ എണ്ണം 3,961 ആയി ഉയർന്നു

രാജ്യത്ത് കൊവിഡ്-19 കേസുകളുടെ എണ്ണം 3,961 ആയി ഉയർന്നു. തിങ്കളാഴ്ച രാവിലെ 8ന് ആരോഗ്യ-ക്ഷേമ മന്ത്രാലയത്തിന്റഏറ്റവും പുതിയ അപ്‌ഡേറ്റ് പ്രകാരമുള്ള കണക്കാണിത്.കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 203 പുതിയ അണുബാധകളും നാല് മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടു. ദല്‍ഹി, തമിഴ്നാട്, കേരളം, മഹാരാഷ്‌ട്ര എന്നിവിടങ്ങളില്‍ നിന്നുമാണ് മരണം റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. നിലവില്‍ ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ള സംസ്ഥാനമായ കേരളത്തില്‍ 1,435 സജീവ കേസുകളുണ്ട്. തൊട്ടുപിന്നില്‍ മഹാരാഷ്‌ട്ര (506), ദല്‍ഹി (483), ഗുജറാത്ത് (338), പശ്ചിമ ബംഗാള്‍ (331) എന്നിവയാണ്. കർണാടക (253), തമിഴ്‌നാട് (189), ഉത്തർപ്രദേശ് (157), രാജസ്ഥാൻ (69) എന്നിവയാണ് വർദ്ധിച്ചുവരുന്ന മറ്റ് സംസ്ഥാനങ്ങള്‍.മെയ് 22 ന് 257 സജീവ കേസുകളാണ് ഉണ്ടായിരുന്നത്. എന്നല്‍ മെയ് 26 ആയപ്പോഴേക്കും എണ്ണം 1,010 ആയി ഉയർന്നു, തുടർന്ന് തിങ്കളാഴ്ച (ജൂണ്‍ 2) ആയപ്പോഴേക്കും മൂന്നിരട്ടിയിലധികം വർദ്ധിച്ച്‌ 3,961 ആയി.

Leave a Reply

spot_img

Related articles

വാഗമണ്ണില്‍ ആറുവയസുകാരനും എട്ടുവയസുകാരിക്കും നേരെ ലൈംഗികാതിക്രമം

വാഗമണ്ണില്‍ ആറുവയസുകാരനും എട്ടുവയസുകാരിക്കും നേരെ ലൈംഗികാതിക്രമം .ബന്ധുവായ 20വയസുകാരി കുട്ടികളെ ലൈംഗികമായി അതിക്രമിച്ചെന്നാണ് കുട്ടികളുടെ കുടുംബത്തിന്റെ ആരോപണം.യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മുന്‍കൂര്‍ ജാമ്യം...

അയ്യപ്പന് പ്രത്യേക പബ്ലിസിറ്റിയുടെ ആവശ്യമില്ലെന്നും അയ്യപ്പ സംഗമം ഇനി ഉണ്ടാകില്ലെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ ജയകുമാർ

അയ്യപ്പന് പ്രത്യേക പബ്ലിസിറ്റിയുടെ ആവശ്യമില്ലെന്നും അയ്യപ്പ സംഗമം ഇനി ഉണ്ടാകില്ലെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ ജയകുമാർ.ഈ വർഷം മുതല്‍ ശബരിമലയില്‍ പൂർണമായും ഡിജിറ്റലൈസേഷൻ...

റബ്ബർ വിപണിയിൽ റെക്കോർഡ് കുതിപ്പ്: ആശ്വാസത്തിൽ കർഷകർ

ആഗോള വിപണിയിലെ ചലനങ്ങൾക്ക് പിന്നാലെ സംസ്ഥാനത്തെ റബ്ബർ വിലയിൽ വൻ വർധനവ്. കർഷകർക്കും തോട്ടം മേഖലയ്ക്കും വൻ ആശ്വാസം പകർന്ന് ആർഎസ്എസ് 4 ഗ്രേഡ്...

ചെങ്ങന്നൂർ തൃച്ചിറ്റാറ്റ് മഹാവിഷ്ണു ക്ഷേത്രത്തിൽ മോഷണം : അന്വേഷണം ഊർജിതമാക്കി

ചെങ്ങന്നൂർ തൃച്ചിറ്റാറ്റ് ശ്രീ മഹാവിഷ്ണുക്ഷേത്രത്തിലെ മോഷണത്തിൽ അന്വേഷണം ഊർജിതമാക്കി പോലീസ്.ചെങ്ങന്നൂർ തൃച്ചിറ്റാറ്റ് മഹാവിഷ്ണുക്ഷേത്രത്തിലെ കിഴക്കേ ഗോപുര നടയിൽ ബുധനാഴ്ച അർദ്ധരാത്രിക്ക് ശേഷം ആണ്മോഷണം നടന്നത്....